മറുപടി കാത്ത് – സുനില്‍ രാജ് സത്യ

July 26th, 2008

മഴമേഘങ്ങള്‍ പോലെയാണ്
നിന്നെ ക്കുറിച്ചുള്ള ചിന്തകള്‍
എന്റെ മനസ്സില്‍ കാര്‍ മൂടിയിരിക്കുന്നത്…!
ഒരു ജല സംഭരണി പോലെ
നിന്റെ ഹൃദയം തുറന്നു വയ്കാമെങ്കില്‍
പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..!
അഭ്രപാളിയിലെ പ്രണയ രംഗങ്ങള്‍ പോലെ
മരം ചുറ്റിയോടാനോ –
ലാന്റ് സ്കേപ്പിലൂ ടുരുളാനോ
ഞാനില്ല..!
കലാലയത്തിലേതു പോലെ
ഐസ്ക്രീം നുണയാനോ
ഗോവണി ച്ചോട്ടില്‍ മുറി പണിയാനോ
ഞാനില്ല..!
ബീച്ചിലെ ലവണ ലായനിയില്‍ കുളിച്ച്
നനഞ്ഞൊട്ടി നിന്ന്
പ്രണയം പ്രഖ്യാപിച്ച്
നാണം കെടാനും ഞാനില്ല..!
ഒരു കടലാസില്‍
‍എന്റെ വിചാരങ്ങള്‍ക്ക്
മറുപടി തരാമെങ്കില്‍
‍എന്റെ പ്രണയം നീ സ്വീകരിക്കു മെന്നര്‍ഥം.
അപ്പോള്‍,
നിന്റെ ഹൃദയ പാത്രത്തില്‍
‍എന്റെ പ്രണയ തീര്‍ഥം
പെയ്തു നല്‍കാം…!!

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

രോഗിണിയോ…?

July 13th, 2008

– സുനില്‍ രാജ് സത്യ

ചുഴലി ബാധിച്ച പോലെയാണ്
കടല്‍ പെരുമാറുന്നത്…
പത തുപ്പുന്നു…
ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാതെ-
കീഴ്മേല്‍ മറിയുന്നു…
നോക്കി നില്ക്കാന്‍ ഭീതി!
അര്‍ദ്ധ നഗ്നരായ യുവാക്കളുടെ-
ശരീര വടിവുകളില്‍ ആര്‍ത്തി പൂണ്ട്,
അവള്‍…!!
ഒരു കാമാതുരയെ പ്പോലെ…
കാമിനിമാരുടെ
മാദകത്വങ്ങള്‍ ഉയര്‍ത്തി ക്കാട്ടി
അവള്‍ പുരുഷാരങ്ങളെ ,
പ്രണയത്തിന്റെ, കാമത്തിന്റെ..,
ലഹരിയുടെ…
ഗൂഢ സ്ഥലികളിലേയ്ക്ക്
നയിക്കുന്നു…
ഇവള്‍ക്ക്, രോഗമോ… പ്രണയമോ…?!

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രണയവിപ്ലവം

June 22nd, 2008

– സുനില്‍ രാജ് സത്യ

കവിതയ്ക്ക് തീ പിടിച്ചപ്പോളാണ്,
എന്റെ – കാഴ്ച നഷ്ടമായത്..!
അന്നു തന്നെയാണ് കാമുകിയുടെ ചുണ്ട് കൂടുതല്‍ ചുവന്നതും,
കവിളുകള്‍ നന്നായ് തുടുത്തതും,
കുച മുകുളങ്ങളില്‍ ദന്തക്ഷതങ്ങള്‍ ഉണ്ടായതും..!
തൂലികത്തുമ്പ് കടലാസ്സില്‍ പതിയുന്നതു പോലെ-
എന്നിലെ വീര്യം അവളില്‍ ലാവയായ് പടര്‍ന്നതും.
അരിവാളും രണപ്പാടുകളും വിപ്ലവത്തിനു ആക്കം കൂട്ടുന്നതു പോലെയാണ്
അടിവയറും, അധരവും എനിക്ക് പ്രണയ വീര്യമുണര്‍ത്തുന്നത്.
കാമത്തിന്റെ,
സ് നേഹത്തിന്റെ മഹാവിപ്ലവം…!!!

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« റോഷിണി
യാത്ര… »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine