ഡിസംബര്‍ – രാമചന്ദ്രന്‍ വെട്ടിക്കാട്ട്

December 5th, 2009

ഡിസംബര്‍

വൃശ്ചികത്തിന്റെ തണുത്ത
കുളത്തിലേക്കെന്ന പോലെ
മടിച്ച് മടിച്ച് ഓര്‍മ്മകളുടെ വക്കത്ത്
കാല് വെച്ചപ്പോഴെ ആകെ കുളിര്‍ന്നു

കൃസ്തുമസ് പരീക്ഷക്ക്
പഠിക്കാനെന്ന് തെങ്ങിന്‍
പറമ്പിലേക്ക്.
പരന്ന് കിടക്കുന്ന പാടത്തെ
വിളഞ്ഞ നെല്ലിന്റെ
സ്വര്‍ണ്ണ നിറമാണല്ലോടി
നിന്റെ കൈയ്ക്കെന്ന്
തലോടുമ്പോള്‍ നാണത്താലാകെ
ചുവക്കുന്ന കവിളില്‍
മുത്തിയ മധുരം ചുണ്ടില്‍

ഒട്ടിയ കവിളും ദൈന്യം പേറും
കണ്ണുമായി ഇടവഴിയില്‍
കാണുമ്പോള്‍ മിണ്ടാതെ
തല കുനിച്ചത് ഓര്‍മ്മകളാവും
നെഞ്ച് പൊള്ളിക്കുന്നത്

നീ മറന്നുവോയെന്ന്
ചോദിക്കാതെ ചോദിച്ച്
മാഞ്ഞ കാലടികളില്‍
ഒളിച്ച് കളിക്കുമ്പോള്‍
ഒരുമിച്ചൊളിച്ച
പത്തായത്തിന്റെ മറവില്‍
വേണ്ട ചെക്കായെന്ന്
വെറുതെയെങ്കിലും പറഞ്ഞ
വാക്കുകള്‍ ഉണ്ടോയെന്ന്
തിരിഞ്ഞ് നോക്കിയില്ല

ആ പെണ്ണിനെന്നും
കഷ്ടപ്പാടാണെന്ന്
അമ്മ പറയുമ്പോള്‍
തല കുനിച്ച് ഇറങ്ങിയത്
ഓര്‍ത്തെടു ത്തടക്കി വെക്കാന്‍
ഇനിയും വല്ലതുമു ണ്ടൊയെന്ന്
തിരഞ്ഞായിരുന്നു.

മച്ചിന്‍ മുകളില്‍ പൊടി പിടിച്ച്
കിടപ്പുണ്ട്, അന്നത്തെ
നാണം.
കണ്ണിലെ തിളക്കം.
കണ്ണടച്ച് തറയില്‍ കിടന്നു
ആരെങ്കിലും കാണും
എനിക്ക് പേടിയാടാ
എന്നത് കേട്ടില്ല.
കിതച്ചി റങ്ങുമ്പോള്‍
നീയെന്താടാ ആകെ
വിയര്‍ത്തല്ലോ
മേലാകെ പൊടിയായല്ലോ
എന്ന് അമ്മ.

ഒന്നൂല്ല്യാന്ന് ചിരിച്ച്
ഒന്ന് കുളിച്ച് വരാമെന്ന്
കരഞ്ഞിറങ്ങി.
കുളത്തില്‍ തണുത്തിറങ്ങി
ഓര്‍മ്മകളെ കഴുത്തോളം
മുക്കിയിറക്കി

വേണ്ട, മാഞ്ഞതൊക്കെ
മാഞ്ഞ് തന്നെ പോകട്ടെ
കീറിപ്പോയ കാലത്തിന്റെ
കടലാസുകള്‍ തിരഞ്ഞിനി
ഇങ്ങോട്ടേക്കില്ല.
ഓര്‍മ്മക ള്‍ക്കെല്ലാം
ഒരുമിച്ച് ശ്രാദ്ധമൂട്ടി
പോകട്ടെ, ഈറന്‍
വസ്ത്രങ്ങളോടെ ത്തന്നെ
യാത്ര പറയുന്നില്ല
അമ്മയോടും.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

- ജെ.എസ്.

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

എന്തിനായിരുന്നു ..? – സോണ ജി.

November 3rd, 2009

 
ഞാന്‍ താപ്തിയെ
പ്രണയിച്ചത്
അമ്മയോടുള്ള ആരാധന
കൊണ്ട് മാത്രം!
വേവാത്ത പ്രണയ കഷണം
മനസില്‍ ചുഴിയില്‍
ദിക്കറിയാതെ കറങ്ങുന്നു …
ചിന്തകള്‍
ആവികളായി
മുടികള്‍
ദേശം വിട്ടിറങ്ങി
തിരിച്ചു വരില്ലെന്ന
പ്രതിജ്ഞയോടെ …
കാലം കറങ്ങി
കണ്ടിട്ടും കാണാതെ
തിരക്കിന്റെ ദേശത്തേക്ക്
ഞാനും പോയി …
പ്രണയം,
പേരറിയാത്ത ദിക്കും തേടി
മറഞ്ഞു.
ഇന്നിപ്പോള്‍
ചോദിച്ചു പോകുന്നു:
‘എന്തിനായിരുന്നു –
ഞാനവളെ പ്രണയിച്ചത് ..?
ആ തമാശ തന്‍
ലക്ഷ്യം, എന്തായിരിക്കാം..?
 
സോണ ജി.
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

സില്‍ജമാര്‍ക്ക് വേണ്ടി – പ്രസന്നന്‍ കെ.പി.

November 2nd, 2009

 
ഒരു പ്രണയം കൂടി
നുള്ളി കളഞ്ഞു കൊണ്ടവര്‍
വിധിയിറക്കി
ഹൃദയങ്ങളില്‍ മുറിവുണ്ടാക്കി
ധര്‍മ്മ സനരം നടത്തുന്നവര്‍
ഇനിയുള്ള സമ്മര്‍ദ്ദങ്ങള്‍…
കുത്തു വാക്കുകള്‍
മരണങ്ങള്‍
 
ഞാനും നീയുമില്ല
ഇനി നമ്മളെയുള്ളൂ എന്നറിയാനും
പ്രണയം പൂത്തു വിടരുമെന്നു
കരുതാനും
ഇനിയെന്തു ന്യായം!!
 
കാത്തിരിക്കാം
നമുക്കിനി
 
പ്രണയം കണ്ണു ചിമ്മിയെത്തുമല്ലോ?
മുളങ്കാടിനപ്പുറം സൂര്യന്‍
ഊര്‍ന്നിറങ്ങുന്നതു കാണാനും
ചാറ്റല്‍ മഴയുടെ കലമ്പല്‍
ഒരു കുടയ്ക്കടിയിലിരുന്നു കേള്‍ക്കാനും
ഇല കൊഴിക്കുന്ന തണല്‍
മരങ്ങള്‍ക്ക് കൂട്ടിരിക്കാനും
സഖീ എന്നൊന്ന് കാതരമായി വിളിക്കാനും
ഊര്‍ന്നു പോയ തട്ടം ഒന്നെടുത്തു
ചാര്‍ത്തി തരാനും…
 
പ്രസന്നന്‍ കെ.പി.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലിപി അറിയാത്തതാകും കാരണം – ചാന്ദ്‌നി. ജി.

October 29th, 2009

chandni
 
ഇത്ര തൊട്ടു തൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താ നാവാത്ത അസ്വസ്ഥത
കലങ്ങി മറിയുന്നു തിരകളില്‍
 
മേഘം വിരിച്ച നടവഴിക ളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടു വിളിയ്ക്കുമ്പോഴും
നിന്നിലേ യ്ക്കെത്തുന്ന നാളിനെ പ്പറ്റിയാണ്‌
ഏതൊ ക്കെയോ ഭാഷയില്‍
ഭാഷയി ല്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌
 
എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കി വിടും,
പുഴകള്‍ ഒഴുക്കി യെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളി വീടിനും
നീ കൂട്ടിരിയ്ക്കുക യാവുമപ്പോഴും
 
വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണ രേഖയ്ക്‌ അപ്പുറവു മിപ്പുറവും
ഒരേ നിറത്തിലാ ണാകാശം
നക്ഷത്ര ച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം
 
എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താ നാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും…
 
ചാന്ദ്‌നി. ജി.
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പകരമായ്‌ നീ നല്‍കുമോ? – അസീസ് കെ. എസ്.

October 26th, 2009

പകരമായ്‌ നീ നല്‍കുമോ?
 
സ്മൃതികേ,
എന്തിനു സൗഹൃദം, എന്റെ
തപമൊക്കെയും നിനക്ക് നല്‍കാം
പകരമായ്‌ നീ നല്‍കുമോ
എന്റെ സ്വപ്നാടനം:
കൈ കോര്‍ത്തു നടക്കുന്ന ദമ്പതികള്‍
ഇടക്കിടെ അവര്‍ നില്‍ക്കുന്നു
കണ്ണുകളിലേക്കു നോക്കുവാന്‍
അറ്റ്ലാന്റ്റിക്കിലെ മഞ്ഞു പാളികളില്‍
സൂര്യ തേജസ്സി ലേക്കവര്‍ പറക്കുന്നു
സൂര്യനിലെ ത്താതെ ഭൂമിയിലെ ത്താതെ
ആകാശ ത്തങ്ങിനെ ഉരുകിയ ലിഞ്ഞലിഞ്ഞ് …
വേണ്ട,
പകരമായ്‌ നീ നല്‍കുമോ
ഒരു ദിനം
തണുത്ത നിലാവ് പോലെ നീ തിളക്കുമോ
ബോധവു മബോധവും കാല ദേശങ്ങളും മായുമ്പോള്‍
ചര്‍ച്ചയും അജണ്ടയും പ്രസിഡന്റും വിസ്‌മൃതമാകുന്നു.
 
നീ കൂര്‍മ്മ ബുദ്ധിയുള്ളവള്‍
നീയറിയുന്നു ഞാനറിയാത്തതു പലതും:
പൂച്ചയുടെ അടുക്കളയി ലേക്കുള്ള സഞ്ചാരം
സീമയുടെ പുതിയ കാറിന്റെ നിറം
സ്നേഹിതയുടെ വിവാഹ ഫോട്ടോ ചുവരിളകി വീണത്‌
എന്റെ വസ്ത്രത്തിലാരോ പൂശിയ പുതിയ സുഗന്ധം.
 
നീ പറയുന്നു
രാത്രിയില്‍ ഞാന്‍ നിന്നോടു ചിലയ്ക്കുന്നു
പ്രഭാതത്തില്‍ ക്ഷമ ചോദിക്കുന്നു
പറക്കാന്‍ ചിറകടിക്കുന്ന പക്ഷിക്കു വേണ്ടി
നീ കിളിക്കു‌ടു തുറക്കുന്നതും
വാടിയ കൃഷ്ണ തുളസിക്ക്
ജലം തളിക്കുന്നതും
ഞാന്‍ നോക്കിയി രിക്കുമ്പോള്‍
അടുക്കളയില്‍ നീ ചുട്ടു വച്ച അപ്പങ്ങളെല്ലാം
കണ്ണീരില്‍ കുതിര്‍ന്നു കറുത്തിരിക്കുന്നു.
സ്മൃതികേ,
എന്റെ ജീവന്റെ ജീവന്‍ നിനക്ക് നല്‍കാം
പകരമായ്‌ നീ തരുമോ
നിന്റെ വിരലെങ്കിലും, വെറുതെ ഒന്ന് തൊടുവാന്‍.
വേണ്ട,
ലവണാംശ മില്ലാത്ത രണ്ടു തുള്ളി കണ്ണു നീരെങ്കിലും
വള്ളുവനാടന്‍ കണ്ണുനീര്‍
എന്റെ തര്‍പ്പണത്തിനായ്.
 
അസീസ് കെ.എസ്.
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

2 of 9123...Last »

« Previous Page« Previous « എനിയ്ക്കൊരു കാമുകനില്ല – ഉമ എം.ജി.
Next »Next Page » ലിപി അറിയാത്തതാകും കാരണം – ചാന്ദ്‌നി. ജി. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine