യു.എ.ഇ. ദേശീയ ദിനം ദുബായ്‌ കെ. എം. സി. സി. വിപുലമായി ആഘോഷിക്കും

November 22nd, 2010

uae-national-day-logo-epathram

ദുബായ്‌ : പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ ദുബൈ കെ. എം. സി. സി. യു. എ. ഇ. യുടെ മുപ്പത്തൊമ്പതാമത് ദേശീയ ദിനം അതി വിപുലമായി ആഘോഷിക്കും. പ്രവാസി മനസ്സുകളിലെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന വിവിധ പരിപാടികളോടെ ആഘോഷം വന്‍ വിജയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായി. ജീവ കാരുണ്യ മേഖലയിലും, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലും, വേറിട്ട പ്രവര്‍ത്തനങ്ങളുമായി പ്രവാസി സംഘടനകള്‍ക്ക് മാതൃകയായ ദുബൈ കെ. എം. സി. സി. വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ദേശീയ ദിനാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിന് വൈകുന്നേരം എന്‍. ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പൊതു സമ്മേളനത്തില്‍ അറബ് പ്രമുഖര്‍, വിവിധ രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രക്ത ദാനവും, കലാ, സാഹിത്യ, കായിക മത്സരങ്ങളും നടത്തും. പൊതു സമ്മേളന ത്തോടനുബന്ധിച്ച് പ്രമുഖ മാപ്പിളപ്പാട്ടു ഗായകര്‍ അണി നിരക്കുന്ന ഗാനമേള പരിപാടിക്ക് കൊഴുപ്പേകും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഡ്യ സംഘം രൂപീകരിച്ചു

November 21st, 2010

mazhar-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌ യു.എ.ഇ. എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രൂപം കൊണ്ട കൂട്ടായ്മയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ദുരിത ബാധിതര്‍ക്ക്‌ ആശ്വാസം എത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ വാഗ്ദാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നിരുല്‍സാഹപ്പെടുത്തിയ അനുഭവങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് എതിരെ നിരാഹാര സമരം അനുഷ്ഠിച്ച ശശി തോരോത്ത് ചടങ്ങില്‍ സംസാരിക്കവെ സദസ്സുമായി പങ്കു വെച്ചു.

nissar-syed-speaking-on-endosulfan-epathram

പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ സദുദ്യമത്തിന് ഉണ്ടാവും എന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നിസാര്‍ സയിദ്‌ പ്രത്യാശ പ്രകടിപ്പിച്ചു. ദുരിത ബാധിതര്‍ക്ക്‌ സഹായം എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാഗമാവും എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസ്‌, സാദിഖ്‌ കാവില്‍, മസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

endosulfan-victims-support-group-uae-audience-epathram

ചടങ്ങിനു മുന്‍പായി e പത്രം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിക്കായി” എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലാം ഹബീബി

November 20th, 2010

salam-habeebi-epathram
ദുബായ്‌ : കൊല്ലം പ്രവാസി സംഗമത്തിന്റെ നാലാം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ്‌ വണ്ടര്‍ലാന്‍ഡ് പാര്‍ക്കില്‍ നടന്ന ഈദ്‌ പരിപാടി “സലാം ഹബീബി” മുന്‍ എം. എല്‍. എ. ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

salam-habeebi-audience-epathram

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

November 20th, 2010

free-medical-camp-dubai-epathram

ദുബായ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബര്‍ദുബായ് ജാന്‍സണ്‍സ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. പ്രമേഹ രോഗ നിര്‍ണയവും നടന്നു. ഇരുനൂറിലേറെ രോഗികളെ പരിശോധിച്ചു. ഡോ. ഷമീമ അബ്ദുല്‍ നാസര്‍ നേതൃത്വം നല്‍കി. രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ക്കുറിച്ച് ബോധവത്കരണവും നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കൂട്ടായ്മ ഇന്ന്

November 19th, 2010

endosulfan-victim-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും ആദ്യ യോഗം ഇന്ന് (വെള്ളി) ദുബായ്‌ ആശുപത്രിക്ക് സമീപമുള്ള മര്‍ക്കസു സ്സഖാഫത്തി സുന്നിയ കെട്ടിടത്തില്‍ വൈകീട്ട് നാലിന് ചേരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവ കൂട്ടായ്മയില്‍ സഹകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6749971, 050 8856798

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 21 of 143« First...10...1920212223...304050...Last »

« Previous Page« Previous « ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്‍
Next »Next Page » സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine