ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്‍

November 19th, 2010

jayson-joseph-speaking-epathram

ഷാര്‍ജ : ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍ ജോസഫ്‌ ഇന്ന് വൈകുന്നേരം ഷാര്‍ജയില്‍ പ്രഭാഷണം നടത്തുന്നു. 45 മീറ്റര്‍ ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണമെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റത്തോടൊപ്പം ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്കപ്പെടുന്ന വരുടെ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് ജയ്സന്‍ ജോസഫ്‌ സംസാരിക്കുന്നത്. ഇന്ന് (നവംബര്‍ 19, വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഏഷ്യ മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന കൂട്ടായ്മയില്‍ സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ട് അദ്ധ്യക്ഷനായിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന് പുതിയ സാരഥികള്‍

November 18th, 2010

അബുദാബി : യു. എ. ഇ. യിലെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആലൂര്‍ യു. എ. ഇ. നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഖാദര്‍ തോട്ടിയുടെ അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്നു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു പാസ്സാക്കി.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി ടി. എ. ഖാദര്‍ തൊട്ടി (പ്രസിഡണ്ട്‌), എ. ടി. അബ്ദുല്‍ഖാദര്‍, കെ. എം. ബഷീര്‍ (വൈസ് പ്രസിഡണ്ട്‌), എ. ടി. റഫീഖ് (ജനറല്‍ സിക്രട്ടറി), എ. ടി. അബു, എ. എം. കബീര്‍ (ജോയിന്‍റ് സിക്രട്ടറി), ടി. കെ. മൊയിതീന്‍ കുഞ്ഞി (ട്രഷറര്‍), ആലൂര്‍ ടി. എ. മഹമൂദ് ഹാജി (ചെയര്‍മാന്‍) എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ആലൂര്‍ ടി. എ. മഹമൂദ് ഹാജി, റഫീഖ് വാടല്‍, മൈക്കുഴി അബ്ദുല്‍ റഹ്മാന്‍, എ. സമീര്‍, എ. എം മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. കെ. മൊയിതീന്‍ കുഞ്ഞി സ്വാഗതവും റഫീഖ് എ. ടി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സൌജന്യ ആയുര്‍വേദ ക്യാമ്പ്‌

November 18th, 2010

ദുബായ്‌ : ലോക പ്രമേഹ ദിനമായ നവംബര്‍ 19 വെള്ളിയാഴ്ച ദുബായില്‍ സൌജന്യ ആയുര്‍വേദ ക്യാമ്പ്‌ നടത്തുന്നു. ബര്‍ ദുബായ്‌ അല്‍ റഫ പോലീസ്‌ സ്റ്റേഷന് എതിര്‍ വശത്തുള്ള ജാന്സന്‍സ്‌ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ്‌ നടത്തുന്നത്. ക്യാമ്പില്‍ പ്രമേഹ നിര്‍ണ്ണയവും നടത്തുന്നതാണ്. ഡോ. ഷമീമ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ ലൈഫ്‌ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04-3939011, 055-7685758 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല കേരളോത്സവം

November 17th, 2010

dala-keralolsavam-epathram
ദുബായ്‌ : ദല കേരളോത്സവം തനിമയും സംസ്‌കൃതിയും ഇഴ ചേര്‍ന്ന നാട്ടുത്സവം. ബലി പെരുന്നാള്‍ ദിനങ്ങളില്‍ (നവംബര്‍ 16 , 17) വൈകിട്ട് 5 മുതല്‍ 10 വരെ ദുബായ് ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍.

കേരള നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി എത്തുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്‌ ശ്രീ. പ്രഭാ വര്‍മയും ചടങ്ങില്‍ സംബന്ധിക്കുന്നു. ഉത്സവ നഗരി വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്നു. പ്രവേശനം സൌജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6272279, 050 453192

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ യു. എ. ഇ. സന്ദര്‍ശിക്കുന്നു

November 16th, 2010

indian-president-pratibha-patil-epathram

അബുദാബി : ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഔദ്യോഗിക സന്ദര്‍ശന ത്തിനായി യു. എ. ഇ. യില്‍ എത്തുന്നു.  അഞ്ചു ദിവസം ഇവിടെ ചിലവഴിക്കുന്ന രാഷ്ട്രപതി യോടൊപ്പം മന്ത്രി മാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധി കളും   വ്യാപാര പ്രമുഖരും  ഉള്‍പ്പെടെ നൂറോളം പേരാണ് ഉണ്ടാവുക എന്നറിയുന്നു. രാഷ്ട്രപതി ക്ക് വിപുലമായ പരിപാടി കളാണ് യു. എ. ഇ. യില്‍ ഉണ്ടാവുക എന്ന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ എ. കെ. ലോകേഷ് പറഞ്ഞു.
 
നവംബര്‍ 21 ഞായറാഴ്ച രാത്രി ഇവിടെ എത്തുന്ന രാഷ്ട്രപതി യും സംഘവും 22, 23, 24, 25 തിയ്യതി കളില്‍ അബുദാബി യിലും ദുബായിലും ഷാര്‍ജ യിലുമായി നിരവധി പരിപാടി കളില്‍ സംബന്ധിക്കും. യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാനെ സന്ദര്‍ശിക്കും.   നവംബര്‍ 22 തിങ്കളാഴ്ച രാവിലെ യാണ് ഔദ്യോഗിക കൂടിക്കാഴ്ച.  ഇരു രാജ്യങ്ങളു മായുള്ള  ബന്ധ ങ്ങളില്‍ ഈ കൂടിക്കാഴ്ച നിര്‍ണ്ണായക വഴിത്തിരിവ്  ഉണ്ടാകും എന്ന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ പ്രതീക്ഷിക്കുന്നു.
 
അന്ന് വൈകീട്ട് 7  മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍, രാഷ്ട്രപതി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കും. ഇന്ത്യക്ക്‌ പുറത്തുള്ള ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്‍റര്‍ ആണ് ഇത്.  എന്നാല്‍ ഇവിടെ ആകെ ആയിരം പേര്‍ക്ക് മാത്രമേ പരിപാടി യില്‍ പങ്കെടുക്കാനുള്ള  ക്ഷണക്കത്ത് നല്‍കി യിട്ടുള്ളൂ എന്നറിയുന്നു.
 
23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍   കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അബുദാബി കിരീടാ വകാശിയും യു. എ. ഇ സായുധ സേനാ ഡെപ്യൂട്ടി കമാന്‍ഡറു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്  അല്‍ നഹ്യാന്‍  മുഖ്യാതിഥി ആയിരിക്കും.  1981  ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയായി രുന്ന  ഇന്ദിരാ ഗാന്ധി തറക്കല്ലിട്ട അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, നിരവധി കാരണ ങ്ങളാല്‍  നിര്‍മ്മാണം നീണ്ടു പോവുക യായിരുന്നു.
 
23 ന് ഉച്ചക്ക്,  വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളുമായി  ഇന്ത്യന്‍ സ്കൂളില്‍ വെച്ച് രാഷ്ട്രപതി യുടെ മുഖാമുഖം. കൂടാതെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്  ഇന്‍ഡസ്ട്രി യിലെ  സന്ദര്‍ശനവും ഉണ്ടായിരിക്കും.
 
നവംബര്‍ 24 ബുധനാഴ്ച യാണ് ദുബായിലെ പരിപാടികള്‍.  യു. എ. ഇ. വൈസ് പ്രസിഡണ്ടും  പ്രധാന മന്ത്രി യും ദുബായ്‌ ഭരണാധി കാരിയു മായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമുമായി  കൂടിക്കാഴ്ച നടത്തും.
 
ദുബായില്‍  ഇന്ത്യാ ക്ലബ്ബില്‍ നടക്കുന്ന പരിപാടി കളില്‍  ‘ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ്  സെന്‍റര്‍’  ഉദ്ഘാടനവും നടത്തും. ദുബായ് ചേംബര്‍ ഓഫ് കൊമ്മേഴ്സ്  ഇന്‍ഡസ്ട്രിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രത്യേക അഭിമുഖം നടത്തും ഇതോടപ്പം    ദുബായ് അക്കാദമി സിറ്റി സന്ദര്‍ശനം നടത്തും.
 
നവംബര്‍ 25 വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി, ഷാര്‍ജ യിലെ ഇന്ത്യന്‍ ട്രേഡ് എക്‌സി ബിഷന്‍ സെന്‍റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ്, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ സ്ഥാപന ങ്ങളുമായുള്ള ചര്‍ച്ച കള്‍ ഏറെ പ്രതീക്ഷ യോടെ യാണ് രാഷ്ട്രപതിയെ അനുഗമിക്കുന്ന ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ ഉറ്റുനോക്കുന്നത്. അതോടൊപ്പം യു. എ. ഇ. യിലെ 15 ലക്ഷത്തോളം ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷ കളോടെയാണ് ഈ സന്ദര്‍ശനം  കാത്തിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 22 of 143« First...10...2021222324...304050...Last »

« Previous Page« Previous « ‘ആഘോഷം തലമുറകളിലൂടെ’ പീപ്പിള്‍ ചാനലില്‍
Next »Next Page » ദല കേരളോത്സവം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine