ഒരുമ ഈദ് മീറ്റ് – 2010

November 13th, 2010

oruma-eid-meet-epathram

ദുബായ്: ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റി കള്‍ സംയുക്ത മായി സംഘടി പ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്’ ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (നവംബര്‍ 17 ബുധനാഴ്ച) ചേരുന്നു. മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി വിവിധ കലാ കായിക മത്സര ങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെയാണ് പരിപാടി കള്‍.

ഒരുമ യുടെ എല്ലാ  മെംബര്‍മാരും പങ്കെടുക്കണം എന്ന് ഒരുമ ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്‍ കബീര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് :

ആസിഫ് 050 784 96 72 (ഷാര്‍ജ) കബീര്‍ 050 263 97 56 (ദുബായ്) ഹനീഫ് 050 791 23 29 (അബുദാബി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമേഹത്തിനെതിരെ ജാഗ്രത: സെമിനാര്‍

November 13th, 2010

kssp-logo-epathramഅബുദാബി : പ്രമേഹത്തിനെതിരെ ജാഗ്രത പാലിക്കു വാനായി ലോകമെമ്പാടും ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കുക യാണ്‌. ഇതേക്കുറിച്ച് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 13 ശനിയാഴ്ച രാത്രി 8.30 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. പ്രശസ്ത ഡയബറ്റോളജിസ്റ്റ്‌ ഡോക്ടര്‍ എ. പി. അഹമ്മദ്‌ പങ്കെടുക്കും.
 
ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ ബാധിക്കുന്ന രോഗ മായി പ്രമേഹം   മാറി യിരിക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹ ചികിത്സ യ്‌ക്കായി ചെലവിടുന്ന തുകയും കുത്തനെ ഉയരുക യാണ്‌. ഇന്‍റ്ര്‍നാഷണല്‍ ഡയബെറ്റിസ്‌ ഫൗണ്ടേഷന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പത്തു സെക്കണ്ടില്‍ ഒരാള്‍ വീതം പ്രമേഹം മൂലം മരിക്കുന്നുണ്ട്‌.ഇതേ പത്തു സെക്കണ്ടില്‍ പുതിയ രണ്ടു പേര്‍ വീതം രോഗ ബാധിതരാവുകയും ചെയ്യുന്നു. ഈ രീതി തുടര്‍ന്നാല്‍ ലോകത്താകെയുള്ള പ്രമേഹ രോഗികളുടെ എണ്ണം 350 ദശലക്ഷമാകുമെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  വിവരങ്ങള്‍ക്ക് വിളിക്കുക  : ഇ. പി. സുനില്‍ 050 58 10 907

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിശുദിനം ആഘോഷിക്കുന്നു

November 12th, 2010

ksc-balavedhi-epathram

അബുദാബി:  കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി സംഘടിപ്പിക്കുന്ന ശിശു ദിനാഘോഷം വിവിധ കലാ പരിപാടി കളോടെ  കെ. എസ്. സി. യില്‍ നവംബര്‍ 14 ഞായറാഴ്ച രാത്രി 8 മണിക്ക് നടക്കും. ബാലവേദി കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ചിത്രീകരണ ങ്ങള്‍, മൈം, ആകര്‍ഷകങ്ങളായ നൃത്തങ്ങള്‍  തുടങ്ങിയവ അരങ്ങേറും. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘കലാഞ്ജലി 2010’ ഇന്ന് ആരംഭം

November 12th, 2010

kala-abudhabi-logo-epathramഅബുദാബി :  കല അബുദാബി യുടെ വാര്‍ഷികാഘോഷം ‘കലാഞ്ജലി 2010’  ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോടെ നടത്തുന്നു. ‘കലാഞ്ജലി 2010’  നവംബര്‍ 12ന് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ ത്തില്‍ ചിത്ര രചനാ മത്സര ത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ ദിവസ ങ്ങളിലായി പാചക മല്‍സരം, സിനിമാറ്റിക് നൃത്ത മത്സരം,  ഒപ്പന മത്സരം,  ഫോട്ടോ പ്രദര്‍ശനം,  ഹ്രസ്വചിത്ര ങ്ങളുടെ പ്രദര്‍ശനം,  കവിതാ പാരായണ മത്സരം, തുടങ്ങിയവ വിവിധ വേദികളി ലായി അരങ്ങേറും.
 
ഡിസംബര്‍ 9 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന സമാപന പരിപാടി യില്‍ കല യുടെ  ഈ വര്‍ഷത്തെ ‘മാധ്യമശ്രീ പുരസ്‌കാരം’ ,  ‘നാട്യകലാ പുരസ്‌കാരം’ എന്നിവ സമര്‍പ്പിക്കും. ദല്‍ഹി യിലെ മാധ്യമ പ്രവര്‍ത്ത കനായ  പ്രശാന്ത്‌ രഘുവംശം, പ്രശസ്ത  സിനിമാ താരം ലാലു അലക്‌സ് എന്നിവരാണ് അവാര്‍ഡ്‌ ജേതാക്കള്‍.  സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് കല അബുദാബി ഒരുക്കുന്ന ചെണ്ടമേളം,  തെയ്യം, നൃത്ത – നൃത്ത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടി കള്‍ അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാര വേദി സെമിനാര്‍

November 11th, 2010

seethisahib-logo-epathramദുബായ്:  ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍ വായന’  എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 12 വെള്ളിയാഴ്ച 7 മണിക്ക് ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കും. എയിംസ്  പ്രസിഡന്‍റ് പി. എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സംഘടന കളെ  പ്രതിനിധീകരിച്ച്  ആരിഫ് സൈന്‍, ഹുസൈന്‍ തങ്ങള്‍ വാടനപ്പിള്ളി, ശംസുദ്ധീന്‍ നദുവി, എ. എം. നജീബ് മാസ്റ്റര്‍, സഹദ് പുറക്കാട്, വാജിദ് റഹമാനി, എം. എ. ലത്തീഫ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഹമ്മദ്‌ കുട്ടി മദനി മോഡറേറ്റര്‍ ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 24 of 143« First...10...2223242526...304050...Last »

« Previous Page« Previous « വെണ്മ ഓണം – ഈദ്‌ കാര്‍ണിവല്‍
Next »Next Page » ‘കലാഞ്ജലി 2010’ ഇന്ന് ആരംഭം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine