വെണ്മ ഓണം – ഈദ്‌ കാര്‍ണിവല്‍

November 11th, 2010

venma-logo-epathramദുബായ്: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ  ‘വെണ്മ യു. എ. ഇ.’ യുടെ ഈ വര്‍ഷത്തെ  ഓണം –  ഈദ്‌ ആഘോഷങ്ങള്‍ ദുബായ് മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. നവംബര്‍ 12 വെള്ളിയാഴ്ച രാവിലെ  9 മണി മുതല്‍ ആരംഭിക്കുന്ന  “ഓണം –  ഈദ്‌ കാര്‍ണിവല്‍”  എന്ന പരിപാടി യില്‍ അത്ത പ്പൂക്കളം, കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍

November 11th, 2010

iringappuram-epathramദുബായ്‌ : ഗുരുവായൂര്‍ ഇരിങ്ങാപ്പുറം പ്രദേശത്തെ യു.എ.ഇ. പ്രവാസികളുടെ കൂട്ടായ്മയായ “ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍ 2010 നവംബര്‍ 19ന് ദുബായ്‌ ദെയറ ഫിഷ്‌ റൌണ്ടബൌട്ടിന് അടുത്തുള്ള അല്‍ മുത്തീന പാര്‍ക്കില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കും എന്ന് ജനറല്‍ കണ്‍വീനര്‍ അഭിലാഷ്‌ വി. ചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 055 4701204 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഥാലോകം ശ്രദ്ധേയമായി

November 10th, 2010

santhosh-echikkanam-epathram

അബുദാബി : മലയാള സിനിമയിലെ ഹാസ്യ നടന്മാര്‍ക്ക് കിട്ടുന്ന പരിഗണന പോലും നമ്മുടെ നാട്ടില്‍ എഴുത്തു കാര്‍ക്ക്‌ ലഭിക്കുന്നില്ല  എന്ന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌    പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ്‌ ഏച്ചിക്കാനം അഭിപ്രായ പ്പെട്ടു.  അബുദാബി  ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ‘കഥാലോകം’ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
 
ഒരു സാഹിത്യ പരിപാടിക്ക്‌ ഇത്രയധികം ജനക്കൂട്ടത്തെ ലഭിക്കുന്നത് ഗള്‍ഫ്‌ നാടുകളില്‍ മാത്രമാണ് എന്ന് കെ.  എസ്. സി. യുടെ മിനിഹാളില്‍ നിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് സന്തോഷ്‌ പറഞ്ഞു. നാട്ടിലെ പ്രകടന ങ്ങള്‍ക്ക്‌ ആളുകളെ  കൂലിക്ക് എടുക്കുന്നത് പോലെ സാഹിത്യ സദസ്സുകള്‍ക്കും ആളുകളെ കൂലി കൊടുത്ത്‌ വിളിച്ചിരുത്തേണ്ടി  വരുന്ന ഗതികേടാണ് കേരളത്തില്‍ ഇന്നുള്ളത്‌. നിളാ നദി മെലിഞ്ഞത് പോലെ സാഹിത്യ പരിഷത്തിന്‍റെ പരിപാടികളും  ഈയിടെ ശുഷ്കിച്ചതായി തീര്‍ന്നു എന്നും പറഞ്ഞു. 
 

shakthi-kadhalokam-epathram

ശക്തി അവാര്‍ഡ്‌ കമ്മിറ്റി അംഗവും പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനു മായ ഐ. വി. ദാസിന്‍റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തു വാന്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍  സംഘടിപ്പിച്ച അനുശോചന യോഗ ത്തിനോട് അനുബന്ധിച്ചാണ് ‘കഥാലോകം’  അരങ്ങേറിയത്. ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി, കെ.  എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, പത്മനാഭന്‍ എന്നിവര്‍ ഐ. വി. ദാസ്‌ അനുസ്മരണ പ്രഭാഷണം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാച്ച് മീറ്റ്‌ – ബാച്ച് ചാവക്കാട് കുടുംബ സംഗമം

November 10th, 2010

batch-chavakkad-logo

അബുദാബി യിലെ ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് കുടുംബ സംഗമം  സംഘടിപ്പിക്കുന്നു. നവംബര്‍ 11 വ്യാഴാഴ്ച വൈകീട്ട്  7.30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒരുക്കുന്ന  ‘ബാച്ച് മീറ്റ്‌’  എന്ന പരിപാടി യില്‍ ബാച്ച് ചാവക്കാട് വെബ്സൈറ്റ്‌ ലോഞ്ചിംഗ്  നടക്കും.   10 – 12 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ബാച്ച് അംഗങ്ങളുടെ കുട്ടികളെയും, പൊതുരംഗത്ത്‌ വിവിധ പുരസ്കാരങ്ങള്‍ നേടിയ ബാച്ച് അംഗങ്ങളെയും ആദരിക്കുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ യുടെ ക്രൂരത ക്കെതിരെ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍

November 7th, 2010

അബുദാബി: പ്രവാസി സമൂഹത്തെ ആകെ ഞെട്ടിച്ച ഒരു വന്‍ ദുരന്ത മായിരുന്നു 2010 മെയ്‌ 22 ന് മംഗലാപുരത്ത് സംഭവിച്ചത്.  വിമാന അപകടത്തില്‍ പ്പെട്ട വരുടെ കുടുംബാംഗ ങ്ങളെ  നാട്ടില്‍ എത്തിക്കുന്ന തില്‍ വീഴ്ച വരുത്തി യത് മുതല്‍ ആരംഭിച്ച എയര്‍ ഇന്ത്യ യുടെ ക്രൂരത, നഷ്ട പരിഹാരം വിതരണം ചെയ്യുന്നതില്‍ വരെ തുടരുകയാണ്.
 
ദുരന്തത്തില്‍ പൊലിഞ്ഞു പോയവരുടെ  ജീവന് പകരം വെക്കാന്‍ മറ്റൊന്നും കൊണ്ടും കഴിയില്ലാ എങ്കിലും, നഷ്ട പരിഹാര തുക ലഭിക്കേണ്ടത് ബന്ധുക്കളുടെ അവകാശമാണ്.
 
അപകടത്തില്‍, കുടുംബത്തിന്‍റെ അത്താണി നഷ്ടമായ വരുടെ അജ്ഞത യും കഷ്ടപ്പാടുകളും  ദാരിദ്ര്യവും  ചൂഷണം ചെയ്ത്,  നഷ്ട പരിഹാര തുക പരമാവധി വില പേശി ഒതുക്കി തീര്‍ക്കാനുള്ള ഗൂഡാലോചന യാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.  ഇത് തിരിച്ചറിഞ്ഞ കുടുംബാംഗങ്ങളും ആശ്രിതരും സമര രംഗത്താണ്.
 
അന്താരാഷ്‌ട്ര വ്യോമയാന നിയമങ്ങള്‍ക്ക് അനുസൃതമായി നഷ്ട പരിഹാര തുക വിതരണം ചെയ്യാന്‍ ഉത്തരവാദിത്വ പ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടി യിരിക്കുന്നു. ഈ സമര രംഗത്തുള്ള വരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ പ്രബല പ്രവാസി കൂട്ടായ്മ യായ  വടകര എന്‍. ആര്‍. ഐ.  ഫോറം ഒരു ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.
 
നവംബര്‍ 9 ചൊവ്വാഴ്ച വൈകീട്ട്  8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേരുന്ന  ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനില്‍ എല്ലാ പ്രവാസി സുഹൃത്തു ക്കളുടെയും കൂട്ടായ്മ കളുടെയും സജീവ സാന്നിദ്ധ്യം ഉണ്ടാകണം എന്ന്  വടകര എന്‍. ആര്‍. ഐ.  ഫോറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രസിഡന്‍റ് എന്‍. കുഞ്ഞഹമ്മദും ജനറല്‍ സിക്രട്ടറി ഇബ്രാഹിം ബഷീറും  അറിയിച്ചു.  വിവര ങ്ങള്‍ക്ക് വിളിക്കുക: 050 134 36 98

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

Page 25 of 143« First...1020...2324252627...304050...Last »

« Previous Page« Previous « തിരുവാതിരക്കളി മല്‍സരം: സമ്മാന ജേതാക്കള്‍
Next »Next Page » ബാച്ച് മീറ്റ്‌ – ബാച്ച് ചാവക്കാട് കുടുംബ സംഗമം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine