‘ആഘോഷം തലമുറകളിലൂടെ’ പീപ്പിള്‍ ചാനലില്‍

November 15th, 2010

eid-tele-programme-epathram

അലൈന്‍ : ബലി പെരുന്നാള്‍ പ്രമാണിച്ച് ടെലി വിഷന്‍ പ്രേക്ഷകര്‍ക്കായി അലൈനില്‍ നിന്നും ഒരു കലാസൃഷ്ടി   തയ്യാറാവുന്നു. പാണ്ട്യാല ക്രിയേഷന്‍സ്‌ ഒരുക്കുന്ന ‘ആഘോഷം തലമുറ കളിലൂടെ’  എന്ന ചിത്രീകരണ ത്തിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം അലൈന്‍ ഐ. എസ്. സി. പ്രസിഡന്‍റ് ജിമ്മി യും, പ്രമുഖ ബ്രിട്ടീഷ്‌ ബിസിനസ്സ്‌ സംരംഭ കനായ  വാള്‍ട്ടര്‍ ഷട്ടിലും ചേര്‍ന്നു നിര്‍വ്വഹിച്ചു. നവംബര്‍ 17,  18 തിയ്യതി കളില്‍ കൈരളി പീപ്പിള്‍ ചാനലില്‍ യു. എ. ഇ. സമയം രാവിലെ  10  മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11.30 ) സംപ്രേഷണം ചെയ്യും. സംവിധാനം ചെയ്തിരിക്കുന്നത് ആബിദ്‌ പാണ്ട്യാല.
 
സ്ക്രിപ്റ്റ്‌, സഹ സംവിധാനം കാസിം. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അമീര്‍. ക്യാമറ : ഹനീഫ്‌ കുമരനെല്ലൂര്‍. എഡിറ്റിംഗ് മുജീബ്‌ റഹിമാന്‍. കൊറിയോഗ്രാഫി : ഖദീജ ആബിദ്‌, ജസ്ന ഉസ്മാന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘കോട്ടോല്‍ ലൈവ് ഫെസ്റ്റ് 2010’ – ഷാര്‍ജ യില്‍

November 15th, 2010

kottol-pravasi-logo-epathramഅബുദാബി: തൃശ്ശൂര്‍ ജില്ല യിലെ  കുന്നംകുളം കോട്ടോല്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘കോട്ടോല്‍ പ്രവാസി സംഗമം’ ഏഴാം വാര്‍ഷിക ആഘോഷം  ‘കോട്ടോല്‍ ലൈവ് ഫെസ്റ്റ് 2010’ – ബലി പെരുന്നാള്‍ ദിനത്തില്‍ ( ചൊവ്വാഴ്ച) വൈകീട്ട്  4  മണിക്ക് വിവിധ കലാ പരിപാടി കളോടെ  ഷാര്‍ജ സ്കൈ ലൈന്‍ കോളേജില്‍ വെച്ച് നടത്തുന്നു. സാംസ്കാരിക  രംഗത്തെ യും  മാധ്യമ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും.
 
 
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്ത കര്‍ക്കായി  അബുദാബി യില്‍ നിന്നും ബര്‍ദുബായില്‍ നിന്നും  വാഹന സൗകര്യം ഏര്‍പ്പെടുത്തി യിരിക്കുന്നു എന്ന്‍ പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ വിളിക്കുക: 050 533 88 21 –  050 976 72 77

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ പാത വികസനം: കുടിയൊഴിപ്പിക്ക പ്പെടുന്നവരുടെ കൂട്ടായ്മ ഷാര്‍ജയില്‍

November 14th, 2010

45 മീറ്റര്‍  ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണ മെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റ ത്തോടൊപ്പം കണ്ണി ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്ക പ്പെടുന്ന വരുടെ കൂട്ടായ്മ നവംബര്‍ 19 നു വൈകീട്ട് 4 മണിക്ക്  ഷാര്‍ജ ഏഷ്യ മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന താണ്.

സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ടിന്‍റെ അദ്ധ്യക്ഷത യില്‍
നടക്കുന്ന യോഗത്തില്‍ ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍
ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. ഈ കൂട്ടായ്മ യില്‍ പങ്കെടുക്കുവാന്‍ താല്പര്യ മുള്ളവര്‍ 055  563 90 63, 050 100 48 71 എന്നീ നമ്പരു കളില്‍ ബന്ധപ്പെടുക.

അയച്ചു തന്നത്: അജി രാധാകൃഷ്ണന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐക്യത്തിന്‍റെ സന്ദേശം നല്‍കി സൌഹൃദം തീര്‍ത്ത നിമിഷങ്ങള്‍

November 14th, 2010

seminar-photo-epathram

ദുബായ്:  ‘ഐക്യത്തിന്‍റെ പാശത്തെ മുറുകെ പിടിക്കുക’ എന്ന സന്ദേശ ത്തിന്‍റെ വാഹകരായ
മുസ്ലീം കള്‍ ഐക്യ പ്പെട്ടാല്‍, അവര്‍ നേരിടുന്ന പല പ്രശ്ന ങ്ങള്‍ക്കും പരിഹാരം നേടാന്‍ ആകുമെന്നും ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടി സീതി സാഹിബ് കാണിച്ചു തന്നിരുന്ന  മാര്‍ഗ്ഗം പിന്തുടരുക യാണ് വേണ്ടത് എന്നും  ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍വായന’ എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി  സംഘടിപ്പിച്ച  സെമിനാര്‍ ഉദ്ഘാടനം  ചെയ്തു കൊണ്ട്  എയിംസ്  പ്രസിഡന്‍റ്  ഡോ: പി. എ. ഇബ്രാഹിം ഹാജി പറഞ്ഞു.
 
മുസ്‌ലിം ഐക്യം അനിവാര്യ മാണെന്നും,  സമൂഹ ത്തിന്‍റെ സംസ്കരണ ത്തിന്  ഊന്നല്‍ നല്‍കി  കാല ഘട്ടത്തിന്‍റെ ആവശ്യമായി കരുതി സംഘടനകള്‍ ഒറ്റ ക്കെട്ടായി പ്രവര്‍ത്തിക്കണം എന്നും  സെമിനാറില്‍  പങ്കെടുത്തവര്‍  അഭിപ്രായപ്പെട്ടു.  
 
സെമിനാറില്‍ വി.  പി. അഹമ്മദ്‌ കുട്ടി മദനി മോഡറേറ്റര്‍ ആയിരുന്നു. ആരിഫ് സൈന്‍ (ഇസ്ലാഹി സെന്‍റര്‍), ഹുസൈന്‍ തങ്ങള്‍ വാടനപ്പിളളി (എസ്. വൈ. എസ്.) വാജിദ് റഹ്മാനി (എസ്. കെ. എസ്. എസ്. എഫ്.) ശംസുദ്ധീന്‍ നദുവി (ഐ. സി. സി.) എം. എ.  ലത്തീഫ് (ഐ. എം. സി. സി.) സഹദ് പുറക്കാട് (കെ. എം. സി. സി.) കെ. എം. നജീബ് മാസ്റ്റര്‍ (ദക്ഷിണ കേരള ജമാഅത്ത്‌   ഫെഡറേഷന്‍) എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിച്ചു.
 
പ്രസിഡന്‍റ്  കെ. എച്.  എം അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റസാക്ക് അല്‍ വാസല്‍ (അജ്മാന്‍) വിഷയ അവതരണം നടത്തി.   ഹനീഫ് കല്‍മട്ട, ബഷീര്‍ മാമ്പ്ര, ഇ. എ. സൈനുദ്ധീന്‍,  റസാക്ക്,  മുഹമ്മദ്‌  തുടങ്ങി യവര്‍ പങ്കെടുത്തു. അബ്ദുല്‍ ഹമീദ് വടക്കേകാട് ഖിറാഅത്ത് നടത്തി. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും അലി അകലാട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയില്‍പ്പീലി പുരസ്കാരം പ്രവാസി രചയിതാവായ പ്രശാന്ത്‌ മാങ്ങാടിന്

November 14th, 2010

prasanth-mangat-epathram

അബുദാബി : ഈ വര്‍ഷത്തെ “മയില്‍പ്പീലി” പുരസ്കാര ജേതാക്കളില്‍ ഒരു പ്രവാസിയും. അബുദാബിയില്‍ ജോലി ചെയ്യുന്ന കവിയും ഗാന രചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത്‌ മങ്ങാടിനാണ് അഖില ഭാരത ഗുരുവായൂരപ്പ സമിതിയുടെ മികച്ച ഭക്തി ഗാന രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഹരി പ്രസാദ്‌ ഒറ്റപ്പാലം സംഗീത സംവിധാനം നിര്‍വഹിച്ച “ശ്യാമ വര്‍ണ്ണന്‍” എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്കാരം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ്‌ പുത്തഞ്ചേരി എന്നിവര്‍ നേടിയ സമ്മാനമാണ് ഇത്തവണ പ്രശാന്തിനെ തേടിയെത്തിയത്. പാലക്കാട്‌ ജില്ലയില നെന്മാറ സ്വദേശിയായ ഇദ്ദേഹം എന്‍. എം. സി. ഗ്രൂപ്പിലെ “നിയോ ഫാര്‍മ” യുടെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയാണ്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം നവംബര്‍ പതിനേഴിന് ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ ജസ് രാജില്‍ നിന്ന് പ്രശാന്ത് സ്വീകരിക്കും.

പ്രശാന്തിനെ കൂടാതെ രമേശ്‌ നാരായണന്‍ (സംഗീത സംവിധാനം), മധു ബാലകൃഷ്ണന്‍ (ഗായകന്‍), രവി മേനോന്‍ (ഗാന നിരൂപണം), ഹരി പ്രസാദ്‌ ഒറ്റപ്പാലം (യുവ സംഗീത പ്രതിഭ), ആര്‍. കെ. ദാമോദരന്‍ (സമഗ്ര സംഭാവന) എന്നിങ്ങനെ മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 23 of 143« First...10...2122232425...304050...Last »

« Previous Page« Previous « ഒരുമ ഈദ് മീറ്റ് – 2010
Next »Next Page » ഐക്യത്തിന്‍റെ സന്ദേശം നല്‍കി സൌഹൃദം തീര്‍ത്ത നിമിഷങ്ങള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine