
അബുദാബി : ‘കേരള ത്തില്‍ പിറന്നതു കൊണ്ട് മാത്രം മലയാളി ആവണമെന്നില്ല. കേരളം ഹൃദയത്തില്‍ കൊണ്ടു നടക്കുമ്പോള്‍ മാത്രമേ മലയാളി യാകൂ. യഥാര്‍ത്ഥ മലയാളി കേരളത്തിന് പുറത്ത് ജീവിക്കുന്നവരാണ്.’ എന്ന് പ്രശസ്ത സംഗീതജ്ഞന്‍ പോളി വര്‍ഗീസ് പറഞ്ഞു. ഗ്രാമി അവാര്‍ഡ് ജേതാവ് പണ്ഡിറ്റ് വിശ്വ മോഹന്‍ ഭട്ടിന്‍റെ ശിഷ്യരില്‍ പ്രമുഖനും ചെന്നൈ നിവാസിയും മലയാളി യുമായ പോളി വര്‍ഗീസ്, അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറിയ മോഹന വീണയ്ക്ക് തുടക്കം കുറിച്ചു സംസാരിക്കുക യായിരുന്നു.
ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ഒരു പ്രൌഡ സദസ്സിനു മുന്നില്‍ തോടി രാഗത്തില്‍ ശ്രുതി മീട്ടി തന്‍റെ മോഹന വീണാലാപനം തുടങ്ങിയ പോളി വര്‍ഗ്ഗീസ്, ആ മാസ്മരിക സംഗീതത്താല്‍ ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് കടന്നു വരികയും, തുടര്‍ന്ന് തമിഴില്‍ അവതരിപ്പിച്ച ‘അപ്പാവും പിള്ളയും’ എന്ന ഏകാംഗാഭിനയ ത്തിലൂടെ സഹൃദയരുടെ ആരാധനാ പാത്രവു മായി തീരുക യായിരുന്നു.

ഏകാംഗാഭിനയമായ ‘അപ്പാവും പിള്ളയും’
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങില്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര പോളി വര്‍ഗ്ഗീസിനെ സ്വീകരിച്ചു. ജനറല്‍ സിക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍ നന്ദിയും പറഞ്ഞു.


ദുബായ് : സലഫി ടൈംസ് ചീഫ് എഡിറ്ററും ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി കെ. എ. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ നില സുസ്ഥിരമാണ് എന്നും ഇദ്ദേഹത്തെ ഉച്ചയ്ക്ക് രണ്ടു മണി വരെ സന്ദര്‍ശകര്‍ക്ക് തീവ്ര പരിചരണ വിഭാഗത്തില്‍ നേരിട്ട് വന്ന് സന്ദര്‍ശിക്കാന്‍ ആവും എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഓണാഘോഷങ്ങളുടെ ഭാഗമായി മുസ്സഫയില്‍ ഒരുക്കുന്ന ഓണ സദ്യ, മുസ്സഫ ശാബിയ 10 ലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ്ണല്‍ അക്കാഡമി യില്‍ വെച്ചു ( ന്യൂ മെഡിക്കല്‍ സെന്‍റര്‍ നു പുറകില്‍) നടത്തുന്നു. ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 11 .30 മുതല്‍ ആരംഭിക്കുന്ന ഓണസദ്യ യില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ശക്തി ഭാരവാഹി കളുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് വിളിക്കുക : ഗോവിന്ദന്‍ നമ്പൂതിരി 050 580 49 54, അജിത് 055 736 11 88
ദുബായ് : മയ്യില്‍ എന്‍.ആര്‍.ഐ. ഫോറത്തിന്റെ ഓണം – ഈദ് ആഘോഷം വിവിധ പരിപാടികളോട് കൂടി ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 09:30 മുതല്‍ ദുബായ് ക്രീക്ക് പാര്‍ക്കില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4002362, 050 5156779 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



















