അബുദാബി : ‘കേരള ത്തില്‍ പിറന്നതു കൊണ്ട് മാത്രം മലയാളി ആവണമെന്നില്ല. കേരളം ഹൃദയത്തില്‍ കൊണ്ടു നടക്കുമ്പോള്‍ മാത്രമേ മലയാളി യാകൂ. യഥാര്‍ത്ഥ മലയാളി കേരളത്തിന് പുറത്ത് ജീവിക്കുന്നവരാണ്.’ എന്ന് പ്രശസ്ത സംഗീതജ്ഞന്‍ പോളി വര്‍ഗീസ് പറഞ്ഞു. ഗ്രാമി അവാര്‍ഡ് ജേതാവ് പണ്ഡിറ്റ് വിശ്വ മോഹന്‍ ഭട്ടിന്‍റെ ശിഷ്യരില്‍ പ്രമുഖനും ചെന്നൈ നിവാസിയും മലയാളി യുമായ പോളി വര്‍ഗീസ്, അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറിയ മോഹന വീണയ്ക്ക് തുടക്കം കുറിച്ചു സംസാരിക്കുക യായിരുന്നു.
ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ഒരു പ്രൌഡ സദസ്സിനു മുന്നില്‍ തോടി രാഗത്തില്‍ ശ്രുതി മീട്ടി തന്‍റെ മോഹന വീണാലാപനം തുടങ്ങിയ പോളി വര്‍ഗ്ഗീസ്, ആ മാസ്മരിക സംഗീതത്താല്‍ ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് കടന്നു വരികയും, തുടര്‍ന്ന് തമിഴില്‍ അവതരിപ്പിച്ച ‘അപ്പാവും പിള്ളയും’ എന്ന ഏകാംഗാഭിനയ ത്തിലൂടെ സഹൃദയരുടെ ആരാധനാ പാത്രവു മായി തീരുക യായിരുന്നു.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങില്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര പോളി വര്‍ഗ്ഗീസിനെ സ്വീകരിച്ചു. ജനറല്‍ സിക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍ നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍