‘മോഹനവീണ’ അബുദാബിയില്‍

October 13th, 2010

musician-polivarghese-epathram

അബുദാബി : പ്രശസ്ത സംഗീതജ്ഞനും  ബഹുമുഖ പ്രതിഭ യുമായ  പോളി വര്‍ഗ്ഗീസ്‌ തന്‍റെ മോഹനവീണ യുമായി അബുദാബി യില്‍. ഒക്ടോബര്‍ 13 ബുധനാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ അരങ്ങേറുന്ന  സംഗീതക്കച്ചേരി യിലാണ് പോളി വര്‍ഗ്ഗീസിന്‍റെ മോഹന വീണാലാപനം. ഗ്രാമി അവാര്‍ഡ് ജേതാവ്‌ പണ്ഡിറ്റ്‌ വിശ്വ മോഹന്‍ ഭട്ടിന്‍റെ  അരുമ ശിഷ്യനായ പോളി യുടെ പ്രകടനം ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധിക്ക പ്പെട്ടിട്ടുള്ള താണ്.  മികച്ച ഒരു നടന്‍ കൂടിയായ പോളി അവതരിപ്പിക്കുന്ന ഏകാംഗാഭിനയ മായ ‘അപ്പാവും പിള്ളയും’ ഇതിനോടൊപ്പം അവതരിപ്പിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍‍ തര്‍ബിയത് ക്യാമ്പ്‌ സംഘടിപ്പിച്ചു

October 13th, 2010

indian-islahi-centre-uaeഖുര്‍ത്വുബ : കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍‍ ദഅവ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍‍ സിറ്റി, ശര്‍ഖ്, ഫൈഹ, ഹവല്‍ലി, ഖുര്‍ത്വുബ, സാല്‍മിയ യൂനിറ്റുകളുടെ തര്‍ബിയത് ക്യാമ്പ്‌ ഖുര്‍ത്വുബ ഇഹ് യാഉത്തുറാസില്‍ ഇസ് ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. “അറിവ്: ലക്ഷ്യം, മാര്‍ഗം, നേട്ടം” എന്‍ന വിഷയം കെ. എ. കബീര്‍ ബുസ്താനി അവതരിപ്പിച്ചു. “ഇസ് ലാമിലെ ഇത്തിക്കണ്ണികള്‍” മുജീബ് റഹ് മാന്‍ സ്വലാഹിയും “നരകം നല്‍കുന്‍ന പാപങ്ങളും സ്വര്‍ഗം നല്‍കുന്‍ന പുണ്യങ്ങളും” എന്‍ന വിഷയം അബ്ദുസ്സലാം സ്വലാഹിയും അവതരിപ്പിച്ചു. ഇസ് ലാഹി സെന്‍റര്‍ പ്രസിഡന്‍റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “ദഅവത്ത് അവസരങ്ങളും പ്രയോഗവും” എന്ന ചര്‍ച്ച സെഷനില്‍ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഫൈസല്‍ ഒളവണ്ണ, അബ്ദുല്‍ ഹമീദ് കൊടുവള്ളി, സി. വി. അബ്ദുള്‍ സുല്‍ലമി, അസ്ഹര്‍ കൊയിലാണ്ടി, അബ്ദുസ്സലാം എന്‍. കെ. എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അഷ്റഫ് എകരൂല്‍ സ്വാഗതവും അബ്ദു അടക്കാനി നന്ദിയും പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഓ. എന്‍. വി. ക്ക് പ്രണാമ മായി ‘ഇന്ദ്രനീലിമ’

October 11th, 2010

onv-indraneelima-epathram

അബുദാബി :  മലയാളത്തിന്‍റെ പ്രിയ കവിയും ഗാന രചയിതാവു മായ പത്മശ്രീ. ഓ. എന്‍. വി. യുടെ ജ്ഞാനപീഠ ലബ്ധിയില്‍, യുവകലാ സാഹിതി യുടെ സ്നേഹാഞ്ജലി അര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ കവിതകളും ചലച്ചിത്ര ഗാനങ്ങളും പ്രണാമ മായി ഒരുക്കുന്ന ‘ഇന്ദ്രനീലിമ’ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനിഹാളില്‍ ഒക്ടോബര്‍ 14 വ്യാഴാഴ്ച രാത്രി 8  മണിക്ക് അരങ്ങേറുന്നു. ഓ. എന്‍. വി.  യുടെ ചലച്ചിത്ര ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഗാനമേളയും, കൃഷ്ണ പക്ഷത്തിലെ പാട്ട്, ഗോതമ്പു മണികള്‍, കുഞ്ഞേടത്തി, ഭൂമിക്കൊരു ചരമ ഗീതം, പാഥേയം  എന്നീ  ഓ. എന്‍. വി. കവിത കളുടെ അവതരണമായ “കാവ്യയാനം”  കൂടാതെ സംഘഗാനം, സംഗീതാവിഷ്കാരം എന്നിവയും ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള  ഓ. എന്‍. വി. യുടെ ചിത്രങ്ങളും, അദ്ദേഹത്തെ കുറിച്ചുള്ള ലേഖന ങ്ങളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബ്ലാക്ക്‌ബെറി നിയന്ത്രണം യു. എ. ഇ. പിന്‍വലിച്ചു

October 11th, 2010

blackberry-bold-epathram
അബൂദാബി: യു. എ. ഇ. യില്‍ ബ്ലാക്ക്‌ബെറി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു വാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. ഒക്ടോബര്‍  11 മുതല്‍ ബ്ലാക്ക്‌ബെറി ക്കുള്ള   നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍  ഒക്ടോബര്‍  11 ന് ശേഷവും എല്ലാ സര്‍വ്വീസുകളും തുടരും എന്ന് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. 

ബ്ലാക്ബെറി യിലൂടെ ഉള്ള ഇ-മെയില്‍, വെബ് ബ്രൌസിംഗ്, മെസഞ്ചര്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നിവ നിര്‍ത്തലാക്കുവാന്‍ ആയിരുന്നു ആഗസ്റ്റ് ഒന്നിന് തീരുമാനിച്ചിരുന്നത്.  എന്നാല്‍ ബ്ലാക്ക്‌ബെറി യുടെ സേവനം പൂര്‍ണ്ണമായും യു. എ. ഇ. നിയമ ങ്ങള്‍ക്ക് വിധേയ മാക്കുന്നത് സംബന്ധിച്ച് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ കാനഡ യിലെ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അംഗീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചത്.
 
ബ്ലാക്ക്‌ബെറി സര്‍വ്വീസുകള്‍ യു. എ. ഇ. യില്‍ നിരീക്ഷിക്കാന്‍ സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് രാജ്യ സുരക്ഷക്ക് കടുത്ത ഭീഷണി ഉയര്‍ത്തുവാന്‍ സാദ്ധ്യത ഉണ്ടെന്നുള്ള നിഗമനത്തിലായിരുന്നു  തീരുമാനം. ബ്ലാക്ക്‌ബെറി യുടെ സംവിധാനം അനുസരിച്ച് എല്ലാ സര്‍വ്വീസുകളും ‘റിം’ സ്ഥാപിച്ച കേന്ദ്രീകൃത സര്‍വ്വറി ലൂടെയാണ് പോകുന്നത്. അതു കൊണ്ട് ബ്ലാക്ക്‌ബെറി ഫോണുകളിലൂടെ യുള്ള ഒരു സന്ദേശ കൈമാറ്റവും നിരീക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ‘ട്രാ’ നല്‍കിയ നിര്‍ദ്ദേശങ്ങള്‍  ‘റിം’ പാലിക്കാത്ത സാഹചര്യത്തിലാണ്  ഒക്ടോബര്‍ 11 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണിയെന്ന നിലയിലും ലോകത്തെ പ്രമുഖ വ്യാപാര കേന്ദ്രം എന്ന നിലയിലും യു. എ. ഇ. യില്‍ നിയന്ത്രണം ഉണ്ടാകുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കും എന്നുള്ളത്  ‘റിം’  തിരിച്ചറിഞ്ഞതാണ് ‘ട്രാ’ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിത രാക്കിയത്. നേരത്തെ, സൗദി അറേബ്യ യിലും ഇതേ രീതിയില്‍ ബ്ലാക്ക്‌ബെറി നിയന്ത്രണ നീക്കം ഒഴിവാക്കി യിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാസ്ത്ര പ്രതിഭ കളെ ആദരിക്കുന്നു

October 11th, 2010

sif-press-meet-epathram

അബുദാബി : സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. (എസ്. ഐ. എഫ്.)  ശാസ്ത്ര പ്രതിഭ കളെ ആദരിക്കുന്നു.  യു. എ. ഇ. യിലെ ഇന്ത്യന്‍ സ്കൂളു കളിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി  നടത്തിയ ‘ശാസ്ത്ര പ്രതിഭാ’ മത്സരത്തില്‍ സമ്മാനം നേടിയ ശാസ്ത്ര പ്രതിഭ കളെ യാണ് ആദരിക്കുന്നത്.
 
ഒക്ടോബര്‍ 15 വെള്ളിയാഴ്ച, അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റ്റില്‍ വൈകിട്ട് 5.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ 16 ശാസ്ത്ര പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.  2009 ലെ മത്സര പരീക്ഷ യില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥി കളെയാണ് 15 ന് ആദരിക്കുക. യു. എ. ഇ. യിലെ 50 വിദ്യാലയ ങ്ങളില്‍ നിന്നുള്ള 17,000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പരീക്ഷ യില്‍ നിന്നാണ് 16 ശാസ്ത്ര പ്രതിഭകളെ കണ്ടെത്തിയത്. 36 പേരെ ‘എ പ്ലസ്’ ഗ്രേഡു കാരായും ‘എ’ ഗ്രേഡു കാരായും പരിഗണിച്ച് പ്രോത്സാഹന സമ്മാനവും നല്‍കും.
 
സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവും ഇ. ടി. എച്ച് റിസര്‍ച്ച് ലാബ് ചെയര്‍മാനു മായ ഡോ. വിജയ്   ഭട്കര്‍, യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വ്യവസായ പ്രമുഖരായ ഡോ. ബി. ആര്‍. ഷെട്ടി, സിദ്ധാര്‍ഥ ബാലചന്ദ്രന്‍, എം. എ.  യൂസഫലി എന്നിവരും യു. എ.  ഇ.  യിലെ വിവിധ ഇന്ത്യന്‍ വിദ്യാലയ ങ്ങളിലെ പ്രിന്‍സിപ്പല്‍ മാരും മുന്‍വര്‍ഷ ങ്ങളിലെ ശാസ്ത്ര പ്രതിഭകളും ‘എ പ്ലസ്’ വിജയി കളും അവാര്‍ഡു ദാന ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറും.
 
പരിപാടികളെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. ഭാരവാഹികളായ ടി. എം. നന്ദകുമാര്‍ (പ്രസിഡന്‍റ്),കെ. രാമചന്ദ്രന്‍ (ട്രഷറര്‍), നാരായണന്‍ നായര്‍ (വൈസ്‌ പ്രസിഡന്‍റ്), കൃഷ്ണ കുമാര്‍ (ജനറല്‍ സിക്രട്ടറി), സുധീര്‍കുമാര്‍ ഷെട്ടി (അഡ്വൈസര്‍),  സോമന്‍ അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.

ശാസ്ത്ര സാങ്കേതിക വികസന ങ്ങളെ ക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി കളില്‍ അവബോധം ഉണ്ടാക്കുക, ഇന്ത്യന്‍ ശാസ്ത്ര മേഖല യിലെ  വിപ്ലവ കരമായ ചലനങ്ങള്‍  കുട്ടികള്‍ക്കും സമൂഹത്തിനും പരിചയ പ്പെടുത്തുക, ഭാരത ത്തിന്‍റെ മുന്‍ പ്രസിഡന്‍റ് എ. പി. ജെ.  അബ്ദുല്‍കലാമിന്‍റെ വിഷന്‍ 2020 ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ സജ്ജരാക്കുക എന്നിങ്ങനെ യുള്ള ലക്ഷ്യങ്ങളുമായി സയന്‍സ് ഇന്ത്യാ ഫോറം 2007 മുതലാണ് യു. എ. ഇ. യിലെ വിദ്യാലയ ങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നിന്നും ശാസ്ത്ര പ്രതിഭകളെ  കണ്ടെത്തി ആദരിക്കുന്നത്.
 
 
ശാസ്ത്ര പ്രതിഭാ പുരസ്കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 14 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഇന്ത്യന്‍  എംബസി ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടിയിലും ജി. മാധവന്‍ നായരും ഡോ. വിജയ്  ഭട്കറും പ്രഭാഷണം നടത്തും.
 
ഒക്ടോബര്‍ 16  ശനിയാഴ്‌ച  ഇന്ത്യന്‍ എംബസി യില്‍ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രതിഭകളുമായി ആശയ വിനിമയ പരിപാടി നടക്കും. ഇതില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ സയന്‍സ് ഇന്ത്യാ ഫോറം ശാസ്ത്ര പ്രതിഭകള്‍ സംബന്ധിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 39 of 143« First...102030...3738394041...506070...Last »

« Previous Page« Previous « eTutoring in the Middle East
Next »Next Page » ബ്ലാക്ക്‌ബെറി നിയന്ത്രണം യു. എ. ഇ. പിന്‍വലിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine