അബുദാബി : മലയാളത്തിന്‍റെ പ്രിയ കവിയും ഗാന രചയിതാവു മായ പത്മശ്രീ. ഓ. എന്‍. വി. യുടെ ജ്ഞാനപീഠ ലബ്ധിയില്‍, യുവകലാ സാഹിതി യുടെ സ്നേഹാഞ്ജലി അര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ കവിതകളും ചലച്ചിത്ര ഗാനങ്ങളും പ്രണാമ മായി ഒരുക്കുന്ന ‘ഇന്ദ്രനീലിമ’ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനിഹാളില്‍ ഒക്ടോബര്‍ 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് അരങ്ങേറുന്നു. ഓ. എന്‍. വി. യുടെ ചലച്ചിത്ര ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഗാനമേളയും, കൃഷ്ണ പക്ഷത്തിലെ പാട്ട്, ഗോതമ്പു മണികള്‍, കുഞ്ഞേടത്തി, ഭൂമിക്കൊരു ചരമ ഗീതം, പാഥേയം എന്നീ ഓ. എന്‍. വി. കവിത കളുടെ അവതരണമായ “കാവ്യയാനം” കൂടാതെ സംഘഗാനം, സംഗീതാവിഷ്കാരം എന്നിവയും ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള ഓ. എന്‍. വി. യുടെ ചിത്രങ്ങളും, അദ്ദേഹത്തെ കുറിച്ചുള്ള ലേഖന ങ്ങളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി