പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍

July 5th, 2009

പ്രണയത്തിന്‍ സ്മാരക ശില
പ്രതാപത്തിന്‍ ആഗ്നേയ ശില
പ്രളയത്തില്‍ ഇളകാ ശില
പ്രണയിനികള്‍ നെഞ്ചേറ്റും ശില.
 
സിംഹാസനങ്ങള്‍ മറന്ന
അടിയറവിന്റെ സ്മൃതി കുടീരം.
പിരമിഡുകളില്‍ ഒളിച്ച
ഫെറോവമാരുടെ
തലച്ചോറ് കയ്യിലൊതുക്കിയ
ബോധസുന്ദരികളുടെ പ്രണയം.
 
യൂസഫിനെ കാമിച്ച-
രാജപത്നിയുടെ പ്രണയം.
പ്രണയത്തിനാധാരം
വൈരൂപ്യമല്ലെന്നു-
കരാംഗുലികള്‍ മുറിച്ച്
മിസ്റിലെ ഹൂറികള്‍.
 
പ്രണയിനികള്‍
നാശ ചരിത്രത്തിലെ
തീരാ പ്രവാഹം, വായിച്ചു
തീരാത്ത പുസ്തകവും.
 
സൌന്ദര്യം അളവാകവേ
നശ്വരമീ പ്രണയം,
സൌന്ദര്യം നാന്ദിയാകവേ
പ്രണയം ഭൌതികം,
ഭോഗ സുഖങ്ങളിലോടുങ്ങവെ
പ്രണയം നൈമിഷകവും.
 
ഒരു ഭോഗത്തില്‍ മരിച്ചു്
മറു ഭോഗത്തിലേക്ക്
പുനര്‍ജനിക്കുന്ന പ്രണയം.
ലാസ്യ വിഭ്രമങ്ങളില്‍
ജ്വര തരള യാമങ്ങളില്‍
ചുടു നെടു ഞരമ്പുകളില്‍
അമ്ല വീര്യത്തില്‍
ത്രസിക്കുന്ന പ്രണയം.
 
അകലെയുള്ളപ്പോള്‍
കൊതിക്കുന്ന പ്രണയം
അരികിലുള്ളപ്പോള്‍
മടുക്കുന്ന പ്രണയം.
 
ആത്മീയമാകുമ്പോള്‍
പ്രണയം ദിവ്യമാണ്.
തത്പത്തില്‍ നിന്ന്
“ഹിറ”യിലേക്കും
ഭോഗശയ്യയില്‍ നിന്ന്
ബോധി വൃക്ഷത്തണലിലേക്കും
കുരിശിലെ പിടച്ചില്‍
ചിരിയിലേക്കും സംക്രമിക്കുമ്പോള്‍.
 
ആലങ്കാരികതയില്‍
പ്രണയം താജ് മഹല്‍ !
വെണ്മയില്‍ ചൂഷണം മറച്ച്
കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി
താജ് മഹലിന്റെ പ്രണയം!
 
സൈനുദ്ദീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രണയം – കരീം മാഷ്

July 4th, 2009

പ്രണയം.
 
പണം പ്രണയത്തിനൊരു തൃണമാണ്‌.
പ്രായം പ്രണയത്തിനൊരു പക്വതയാണ്‌.
പ്രാണന്‍ പ്രണയത്തിനര്‍പ്പിക്കാനുള്ളൊരു പൂവാണ്‌.
 
 
പരിണയം.
 
പണം പരിണയത്തിനു ചുറ്റുമുള്ള ആര്‍ത്തിയാണ്‌.
പ്രായം പരിണയത്തിന്റെ തടസ്സത്തിലൊന്നാണ്‌.
പ്രാണന്‍ പരിണയപരാജയത്തിനുള്ള വിലയാണ്‌.
 
 
പ്രാപണം.
 
പ്രാപണം പ്രായത്തിനു വാല്‍സല്യമേകുന്നില്ല.
പ്രാപണം പണത്തിന്റെ ചോര്‍ച്ച ഗൗനിക്കുന്നില്ല.
പ്രാപണം ഇരു പ്രാണന്റെയും മാറാരോഗമാണ്‌.
 
കരീം മാഷ്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രണയം – നഗ്നന്‍

June 8th, 2009

സയ്‌നൈഡ്‌ പോലെ
ഒരൊറ്റത്തുള്ളി
മറ്റൊരു ലോകം
 
നഗ്നന്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഇത്തിരി പ്രണയിക്കണം – ജ്യോതിസ്

June 3rd, 2009


 
ഒരു പുസ്തകം നമുക്ക്‌ ഒരുമിച്ചു വായിക്കണം
അവസാന താളുകള്‍ എത്തുവോളം
 
സായം സന്ധ്യയില്‍ കടല്‍ക്കരയില്‍ എത്തണം
സന്ധ്യതന്‍ ശോണിമ ഒന്നിച്ചു കാണണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
 
ഏറെ ചിരിക്കണം
പരസ്പരം കണ്ണീര്‍ തുടയ്ക്കണം
ആള്‍ക്കൂട്ടത്തില്‍ തനിച്ചാവണം
ആ ഓര്‍മകളിലും നമ്മള്‍ ഒന്നിച്ചുണ്ടാവണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
 
നിന്‍ ചുമലുകള്‍ താങ്ങായി വേണം
പരസ്പരം തണലാകണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
 
ഇടയ്ക്കിടെ വിരല്‍ത്തുമ്പ് തൊടണം
അപ്പോഴും ഞാന്‍ ഞാനും
നീ നീയും ആയിരിക്കണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
 
എന്റെ ചെറു യാത്രകള്‍ നിന്റേതും ആകണം
ആ യാത്രകളില്‍ നാം ഒന്നിച്ചുണ്ടാകണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
 
ജ്യോതിസ്
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

പ്രണയദൂരം – എസ്. കുമാര്‍

May 29th, 2009

indian-woman
 
മഷിത്തണ്ടിലും, മയില്‍ പീലിയിലും പ്രണയത്തിന്റെ മധുരം പകര്‍ന്ന ഇന്നലെകള്‍ ഇല്ലാത്തവര്‍ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിന്‍നോട്ടങ്ങളും ചെറിയ പുഞ്ചിരികളും… വിറക്കുന്ന വിരലുകള്‍ ക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പക പ്പൂക്കളും റോസാ പ്പൂക്കളും… മനസ്സിലെ പ്രണയ ചെപ്പിലെ വിലമതിക്കാ നാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.
 
ഗുല്‍മോഹര്‍ പൂക്കളെ പ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുര നൊമ്പരങ്ങളായ ഓര്‍മ്മകള്‍.
ലൈബ്രറി വരാന്തയില്‍ വച്ചാണ്‌ ആ കുസൃതി ക്കണ്ണുകള്‍ ആദ്യമായി ശ്രദ്ധയില്‍ പെട്ടത്‌. എന്നാല്‍ പ്രണയത്തിന്റെ മധുര ഗാനം മനസ്സില്‍ ആദ്യമായി മൂളിയതെപ്പോള്‍ എന്ന് അറിയില്ല. ക്ലാസ്സുകള്‍ക്ക്‌ പുറകിലെ പുല്‍ത്തകിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ അതു വഴി കടന്നു പോയവരിലെ നീളന്‍ മുടിക്കാരി ഒരു നിമിഷം തിരിഞ്ഞു നോക്കിയപ്പോളോ അതോ ഇനി കവിതകള്‍ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമര ദിനങ്ങളിലോ?
 
എപ്പോഴോ അവള്‍ എന്റെ ആത്മാവില്‍ ചേക്കേറി. അവള്‍ക്കും എനിക്കും ഇടയില്‍ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു. ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാന്‍ പിന്നെയും ഒരു പാട്‌ കാലം എടുത്തു. അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിന രാത്രങ്ങള്‍ എണ്ണപ്പെട്ടിരുന്നു. ഒടുവില്‍ യാത്രാ മൊഴിയായി തേങ്ങലില്‍ മുങ്ങിയ ഒരു ചുടു ചുംബനം.
 
മുന്നോട്ടുള്ള യാത്രയില്‍ ജീവിതം ശരീരങ്ങളെ എതിര്‍ ദിശകളിലേക്ക്‌ നയിച്ചു. തൊഴില്‍ അനേഷിച്ചലയുന്ന വഴികള്‍ക്ക്‌ അറ്റമില്ലെന്ന് തോന്നി തളര്‍ന്നു റങ്ങിയപ്പോളും അവള്‍ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകയായി. പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചു കൊണ്ടിരുന്ന പ്രണയം മാസ ശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങ ള്‍ക്കായി വഴി മാറി. എന്നെ വലയം ചെയ്ത കെട്ടിട ക്കൂമ്പാരങ്ങ ള്‍ക്കിടയില്‍ എവിടെയോ അവള്‍ വഴി പിരിഞ്ഞത്‌ അറിഞ്ഞില്ല.
 
തിരക്കേറിയ ദിന രാത്രങ്ങള്‍ പല ആളുകള്‍ വ്യത്യസ്ഥമായ നാടുകള്‍. അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാള പ്പെടുത്തി ക്കൊണ്ട്‌ ചില കെട്ടിടങ്ങള്‍. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖ ചമക്കുവാന്‍ ഇടം തേടി ചെന്നപ്പോള്‍ അമ്പരപ്പിന്റെ നിമിഷങ്ങള്‍ പകര്‍ന്ന് ആ രൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഔപചാരി കതകള്‍ക്കായി വാക്കുകള്‍ പരതിയപ്പോള്‍ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങള്‍ക്കി ടയിലേക്ക്‌ കടന്നു വരുന്നത്‌ ഞങ്ങള്‍ അറിഞ്ഞു. വര്‍ഷങ്ങളുടേ പഴക്കം ഉണ്ടായിരു ന്നെങ്കിലും അപ്പോഴും ആ ഭാഷക്ക്‌ പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു. കാലം അതിനു യാതൊരു മാറ്റവും വരുത്തി യിരുന്നില്ല. ആ നിമിഷത്തില്‍ ഞങ്ങള്‍ ക്കിടയിലെ കേവല ദൂരം അവളുടെ മൂര്‍ദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

5 അഭിപ്രായങ്ങള്‍ »

4 of 9« First...345...Last »

« Previous Page« Previous « പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ – ശ്രീജിത വിനയന്‍
Next »Next Page » ഇത്തിരി പ്രണയിക്കണം – ജ്യോതിസ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine