കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു. എ. ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു.
ദുബായ് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു.
ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് അരുണ്‍ പരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമ്മേളന ത്തോടനു ബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ സുജിത് ക്ലാസ്സെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാത ങ്ങളെ ക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്‍റ്റിയുടെ പ്രദര്‍ശനവും നടന്നു.
സുധീര്‍ (പ്രസിഡന്‍റ്), സംഗീത ഷാജി (വൈസ് പ്രസിഡന്‍റ്), റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍), ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍), ധനേഷ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11അംഗ ഭരണ സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു


ദോഹ: ദോഹ ടോപ് ഫോം റെസ്റ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതു യോഗം സംഘടനയുടെ 2010 – 11വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ: എ. ജാഫര്‍ഖാന്‍ കേച്ചേരി (പ്രസിഡന്‍റ്റ്), മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ (സെക്രട്ടറി), അഡ്വ: ഇ. എ. അബൂബക്കര്‍ (ട്രഷറര്‍), വി. കെ. എം. കുട്ടി (വൈസ്. പ്രസിഡന്‍റ്റ്), എ. സി. ദിലീപ് (ജോ: സെക്രട്ടറി) എന്നിവരെയും, പ്രവര്‍ത്തക സമതിയിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.
അബുദാബി: മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കാണാതായി. യു. എ. ഇ. പ്രസിഡണ്ടിന്‍റെ ഇളയ സഹോദരനായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,അബുദാബി ഇന്‍വെസ്റ്റ്‌മെന്‍റ് അഥോറിറ്റി(ADIA) മാനേജിംഗ് ഡയറക്ടര്‍, സായിദ് ഫൗണ്ടേഷന്‍(Zayed Foundation for Charity and Humanitarian Works) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടരുകയാണ് എന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. വിമാനത്തിന്‍റെ അപകടകാരണം വ്യക്തമായിട്ടില്ല.




















