യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

March 24th, 2010

അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്.

യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാര്‍ജ കളിക്കളം ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്

March 22nd, 2010

ഷാര്‍ജ കളിക്കളം സംഘടിപ്പിക്കുന്ന ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് പുരോഗമിക്കുന്നു. കളിക്കളം ഇന്‍റോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് സിഎസ്എസ് പ്രതിനിധി നെയ്ഹ നൂറി, പ്രസിഡന്‍റ് വേണുഗോപാല്‍, ബിജു കാസിം, കമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫൈനല്‍ ഏപ്രില്‍ 3ന് നടക്കും

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സ്ക്കൂള്‍ ദാര്‍‍‍സൈറ്റിന് സ്വന്തമായി സ്ക്കൂള്‍ കെട്ടിടം

March 22nd, 2010

ഇന്ത്യന്‍ സ്ക്കൂള്‍ ദാര്‍‍‍സൈറ്റിന് സ്വന്തമായി സ്ക്കൂള്‍ കെട്ടിടം പണിയുന്നതിന് ഒമാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ച് നല്‍കിയതായി സ്ഥാനപതി അനില്‍ വാദ്വ അറിയിച്ചു.

സ്ക്കൂള്‍ മാനേജ് മെന്‍റ് കമ്മിറ്റിയില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യം തെരഞ്ഞെടുപ്പിലൂടെ ഉറപ്പിക്കുമെന്നും അദേഹം അറിയിച്ചു. രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

-

അഭിപ്രായം എഴുതുക »

ശ്രോതസ്സ് ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന പദ്ധതി

March 22nd, 2010

ഷാര്‍ജ ആസ്ഥാനമായ ശ്രോതസ്സ് എന്ന സംഘടന ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന പദ്ധതി ആരംഭിക്കുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരേക്കര്‍ ഭൂമി വാങ്ങി ഇവിടെ വീട് വച്ചുനല്‍കുന്ന പദ്ധതിക്ക് ശ്രോതസ്സ് വില്ലേജ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 10 വീടുകളാണ് പദ്ധതി പ്രകാരം വെച്ചുനല്‍കുക എന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 9ന് നടക്കുന്ന ചടങ്ങില്‍ 10 ഭവനങ്ങളുടേയും താക്കോല്‍ ദാനം മലങ്കര ഓര്‍ത്തഡോക്സ് സഭ നിയുക്ത കാതോലിക്ക ബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രസിഡന്‍റ് പിഎം ജോസ്, സെക്രട്ടറി സഖറിയ ഉമ്മന്‍, ജോണ്‍ മത്തായി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

വരവേല്‍പ്പ്

March 21st, 2010

ഖത്തര്‍ കെഎംസിസി വരവേല്‍പ്പ് എന്ന പേരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായതിനു ശേഷം ആദ്യമായി ഖത്തറിലെത്തുന്ന ഇ.അഹമ്മദിനും മുസ്ലീം ലീഗ് അധ്യക്ഷന്‍ സയ്യിദ് ഹൈദരലി തങ്ങള്‍ക്കും വന്‍ സ്വീകരണമാണ് നല്‍കുന്നത്.

മാര്‍ച്ച് 26 വെള്ളിയാഴ്ച വൈകീട്ട് ഏഴരക്കാണ് പൊതുസമ്മേളനം. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

Page 105 of 143« First...102030...103104105106107...110120130...Last »

« Previous Page« Previous « ശാസ്ത്ര പ്രതിഭ മത്സര വിജയികളെ പ്രഖ്യാപിച്ചു
Next »Next Page » ശ്രോതസ്സ് ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന പദ്ധതി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine