നെസ്റ്റോ ഇന്ത്യന്‍ ഫെസറ്റ് 2010 ലെ കായികമത്സരങ്ങള്‍

March 21st, 2010

നെസ്റ്റോ ഇന്ത്യന്‍ ഫെസറ്റ് 2010 ലെ കായികമത്സരങ്ങള്‍ റിയാദിലെ ഉമ്മുല്‍ ഹമ്മാമിലെ മഹ്‍‍ദര്‍ ഗ്രൗണ്ടില്‍ ന്യൂ സഫ മക്ക ക്രിക്കറ്റ് മത്സരങ്ങളോടെ തുടങ്ങി. ന്യൂ സഫമക്ക പോളിക്ലീനിക്ക് എഡിഎം വിഎം അഷറഫ് ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്തു. ആദ്യമത്സരത്തില്‍ തലശ്ശേരി ജിസിസി 105 റണ്‍സിന് ബിസിസി ഇലവനുമായി 105 റണ്‍സിന് തോല്‍പ്പിച്ചു. കെ.യു ഇഖ്ബാല്‍, സിദ്ധാര്‍ത്ഥനാശാന്‍, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

-

അഭിപ്രായം എഴുതുക »

ശാസ്ത്ര പ്രതിഭ മത്സര വിജയികളെ പ്രഖ്യാപിച്ചു

March 21st, 2010

മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ വിജ്ഞാന്‍ ഭാരതിയും സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ ആണവ ശാസ്ത്രജ്ഞന്‍ അനില്‍ കാക്കോദ്ക്കര്‍ ശാസ്ത്രപ്രതിഭകള്‍ക്ക് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. മൂവായിരത്തിലധികം പ്രതിഭകളാണ് ഈ വര്‍ഷം മത്സരത്തില്‍ പങ്കെടുത്തത്.

-

അഭിപ്രായം എഴുതുക »

അലൈനില്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍

March 21st, 2010

അല്‍ ഐന്‍ സോഷ്യല്‍ സെന്‍റര്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 മുതല്‍ 27 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയുടെ കലാസാംസ്ക്കാരിക തനിമ വെളിച്ചോതുന്ന വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കും. സ്റ്റാളുകള്‍, തട്ടുകട, സമ്മാനപദ്ധതി തുടങ്ങിയവയും ഇതോട് അനുബന്ധിച്ചുണ്ടാകും. മാര്‍ച്ച് 27 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചതാണ് ഇത്

-

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍

March 21st, 2010

അബുദാബി: ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ് ആയി തോമസ് വര്‍ഗീസും ജനറല്‍ സെക്രട്ടറി ആയി രമേഷ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.
 
പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്‍റ് ആവുന്നത്.
 
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പണിക്കര്‍ മുന്‍ കാലങ്ങളിലും ഐ. എസ്. സി. യില്‍ ആ പദവി വഹിച്ചിട്ടുണ്ട്.
 
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. രാജാ ബാലകൃഷ്ണനാണ്. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ ട്രഷററായി സുരേന്ദ്രനാഥും അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു.
 
ലിറ്റററി സെക്രട്ടറിയായി ദേവകുമാര്‍ വി. നായരും എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി സാം ഏലിയാസും അസി. എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി എം. എന്‍. അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. അസി. ട്രഷററായി എച്ച്. ശങ്കര നാരായണനും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സി. സത്യ ബാബുവും അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ആസിഫും ഓഡിറ്ററായി പി. എസ്. ജേക്കബും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
 
വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്. അതില്‍ ആയിരത്തി ഒരു നൂറോളം പേരാണ് ജനറല്‍ ബോഡിയില്‍ സംബന്ധിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 
യു. എ. ഇ. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആത്തിഫ് അത്ത, അഹമ്മദ് ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നത്. ബാസിന്‍ കോണ്‍സേറെ ചീഫ് പോളിങ്ങ് ഓഫീസറായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘മാനിഷാദ’ സമാപന സമ്മേളനം ദുബായിൽ

March 21st, 2010

ദുബായ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്കും രക്തച്ചൊരിച്ചിലും എതിരെ ബോധവൽക്കരണ സന്ദേശവുമായി കേരള മാപ്പിള കലാ അക്കാദമി നടത്തി വരുന്ന ‘മാനിഷാദ’ കാമ്പയിൻ സമാപന സമ്മേളനം മെയ് അവസാന വാരം ദുബായിൽ നടത്താൻ റോയൽ പാരീസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ചടങ്ങിൽ വി. കെ. പി.അഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് പി. എച്. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദുബായ് ചാപ്റ്റർ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

യഹ് യ തളങ്കര, ഖമറുദ്ദീൻഹാജി പാവറട്ടി, സത്താർ ചെംനാട്, കെ. അബ്ദുൽ മജീദ്, കലാം, സുലൈമാൻ തൃത്താല എന്നിവരെ മുഖ്യരക്ഷാ സമിതി അംഗങ്ങളായും,സി.മുനീർചെറുവത്തൂർ (പ്രസി),മുഈനുദ്ദീൻ എടയന്നൂർ(ജ.സെക്ര),യു. പി. സി. ഇബ്രഹിം(ട്രഷ),
അബ്ദുറഹ്മാൻ ഇസ്മായിൽ,യുസുഫ് കാരക്കാട്,കെ. പി. നൂറുദ്ദീൻ,ലത്തീഫ് ചെറുവണ്ണൂർ(വൈ.പ്ര), നവാസ് കുഞ്ഞിപ്പള്ളി, സെയ്ത് മുഹമ്മദ്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഖാലിദ് പടന്ന(ജോ.സെ)ഹാരിസ് വയനാട്(കലാവിഭാഗം കൺ വീനർ) എന്നിവരെയും തിരഞ്ഞെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 106 of 143« First...102030...104105106107108...120130140...Last »

« Previous Page« Previous « യാത്രയയപ്പ് നല്‍കി
Next »Next Page » ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine