മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്‌ മസ്തി

June 23rd, 2010

Do Anything - A Musical Sagaദുബായ്‌ : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25 വെള്ളിയാഴ്ച “മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്‌ മസ്തി” (Music and Dance Masti) എന്ന പേരില്‍ ഒരു മിനി കുടുംബ സംഗമം നടത്തുന്നു. ദുബായ്‌ ദേയ്റയിലെ മുത്തീന റോഡിലുള്ള ബെന്റ അപ്പാര്‍ട്ട്മെന്റ്സില്‍ വൈകീട്ട് 4 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. സംഘടനയിലെ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികള്‍ വേനലവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നതിന് മുന്‍പ്‌ സുഹൃത്തുക്കളുമായി ഒത്തു ചേരാനും ആസ്വദിയ്ക്കാനുമുള്ള ഒരു അവസരമാവും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഫണ്ട്

June 22nd, 2010

prisoner-epathramദുബായ്‌ : യു.എ.ഇ. യിലെ ജെയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരായ തടവുകാര്‍ക്ക്‌ മോചനത്തിനുള്ള പ്രതീക്ഷയുമായി രണ്ടു പ്രവാസി സംഘടനകള്‍ ഫണ്ട് ശേഖരണം നടത്തി. ഷാര്‍ജയിലെ ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍ (Indian Business and Professional Council, Sharjah), ഇന്‍ഡ്യന്‍ ഗോള്‍ഫേഴ്സ് സൊസൈറ്റി യു.എ.ഇ. (Indian Golfers Society UAE) എന്നീ സംഘടനകളാണ് ഫണ്ട് ശേഖരിച്ചത്. ക്രിമിനല്‍ അല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മോചനത്തിനുള്ള “ദിയ” പണം നല്‍കാന്‍ ആണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ്‌ പ്രസിഡണ്ട് കെ. വി. ഷംസുദ്ദീന്‍ അറിയിച്ചു. ശനിയാഴ്ച ദുബായില്‍ നടന്ന ഒരു ഗോള്‍ഫ്‌ ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിലാണ് 5 ലക്ഷം ദിര്‍ഹം ഈ ഫണ്ടിലേയ്ക്ക് സമാഹരിച്ചത്.

ശരിയത്ത്‌ നിയമ പ്രകാരം കുറ്റം ചെയ്ത പ്രതി കുറ്റകൃത്യത്തിനു ഇരയായ ആളുടെ കുടുംബത്തിന് നല്‍കുന്ന പണമാണ് “ദിയ” അഥവാ “Blood Money”. കൊലപാതകത്തിനു മാത്രമല്ല, ഒരു അപകട മരണം ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം വഹിയ്ക്കേണ്ടി വരുന്ന ആള്‍ ദിയ നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2 ലക്ഷം രൂപയാണ് യു.എ.ഇ. നിയമ പ്രകാരം ദിയ യായി നല്‍കേണ്ടത്. മനപൂര്‍വ്വമല്ലാത്ത വാഹന അപകടങ്ങളിലും മറ്റും പ്രതികളാകുന്ന പലരും ദിയ നല്‍കാനാവാതെ തടവ്‌ അനുഭവിക്കേണ്ടി വരുന്നു.

യു.എ.ഇ. ജെയിലുകളില്‍ ഇങ്ങനെ കഴിയുന്ന തടവുകാരില്‍ നിന്നും തെരഞ്ഞെടുത്ത 13 ഇന്ത്യാക്കാരെ മോചിപ്പിക്കാനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്. ഇവരുടെ മോചനത്തിന് ഈ തുക മതിയാവില്ലെങ്കിലും, പലപ്പോഴും പ്രതികളുടെ നിരപരാധിത്വവും നിസഹായാവസ്ഥയും ഇരകളുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ ദിയ പണത്തില്‍ ഇളവ്‌ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സംഘടനകളും ഏറ്റെടുത്തു നടത്തുന്നുമുണ്ട്.

മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന ഒരു മലയാളി യും ഈ കൂട്ടത്തിലുണ്ട്. ഇയാള്‍ ഓടിച്ച വാഹനമിടിച്ചു ഒരു കാല്‍ നടക്കാരന്‍ മരിച്ചതാണ് ഇയാളെ കുറ്റക്കാരനാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു 6 മാസത്തിനുള്ളില്‍ അപകടം നടന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുകയും ലഭിച്ചില്ല. ദിയ പണം നല്‍കാന്‍ ഗതിയില്ലാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന 28കാരനായ ഇയാള്‍ക്കും ഇപ്പോള്‍ മോചനം ലഭിയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

kv-shamsudheen

കെ.വി.ഷംസുദ്ദീന്‍

ഇത്തരത്തില്‍ സഹായം അര്‍ഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ ഇനിയും തടവില്‍ കഴിയുന്നുണ്ട്. ഇവിടത്തെ പല വ്യവസായ പ്രമുഖരും നാട്ടില്‍ പല രീതിയിലുമുള്ള സാമൂഹ്യ സേവനം നടത്തുന്നുണ്ട്. എന്നാല്‍ പ്രവാസികള്‍ക്കിടയില്‍ തന്നെ ഇത്തരം സഹായം ആവശ്യമുള്ളപ്പോള്‍, എന്ത് കൊണ്ട് ഇവിടെ തന്നെ ഈ സഹായം ലഭ്യമാക്കിക്കൂടാ എന്ന ചിന്തയാണ് തങ്ങളെ നയിച്ചത് എന്ന് ഗള്‍ഫ്‌ മേഖലയില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ്‌ പ്രസിഡണ്ടും, ഹ്യുമാനിറ്റെറിയന്‍ ഫണ്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ കെ. വി. ഷംസുദ്ദീന്‍ പറയുന്നു. ഇപ്പോള്‍ സമാഹരിച്ച തുക ഒരു തുടക്കം മാത്രമാണ്. ഇനിയും കൂടുതല്‍ ബിസിനസുകളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഈ ഉദ്യമത്തില്‍ കൊണ്ട് വരാനുള്ള പരിപാടികള്‍ തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ പടിയായി ഒരു മില്യണ്‍ ദിര്‍ഹം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌജന്യ ചികില്‍സാ ക്യാമ്പ്‌ ഷാര്‍ജയില്‍

June 21st, 2010

ഷാര്‍ജ : യു.എ.ഇ. യിലെ പ്രമുഖ വ്യവസായ ഗ്രൂപ്പും, ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍ ഉടമയുമായ ബുഖാതിര്‍ ഗ്രൂപ്പിലെ അംഗവും, ഐ. എസ്. ഓ. അംഗീകൃത കമ്പനിയുമായ ടച്ച് വുഡ്‌ ഡെക്കോര്‍ ആന്‍ഡ്‌ ഫര്‍ണിച്ചര്‍ ലിമിറ്റഡ് പ്രൈം മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൌജന്യ വൈദ്യ പരിശോധനാ ചികില്‍സാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

ഈ മാസം 25ആം തീയതി വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ രാവിലെ 8 മണി മുതല്‍ 12 മണി വരെയുള്ള ക്യാമ്പില്‍ വൈദ്യ പരിശോധന അപ്രാപ്യമായ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണി മുതല്‍ 10 മണി വരെയാണ് രജിസ്ട്രേഷന്‍.

പ്രാഥമിക പരിശോധന കഴിഞ്ഞവരെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക്‌ റെഫര്‍ ചെയ്യും. ഇവര്‍ക്ക്‌ വേണ്ട മരുന്നുകള്‍ സൌജന്യമായി നല്‍കുകയും ചെയ്യും. ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന ഈ ക്യാമ്പ്‌, കഴിഞ്ഞ തവണ നടത്തിയ ക്യാമ്പിന്റെ വിജയത്തെ തുടര്‍ന്നാണ് വീണ്ടും നടത്തുന്നത് എന്ന് ടച്ച് വുഡ്‌ ഡെക്കോര്‍ ആന്‍ഡ്‌ ഫര്‍ണിച്ചര്‍ ലിമിറ്റഡ് ജെനറല്‍ മാനേജര്‍ വി. രാമചന്ദ്രന്‍ അറിയിച്ചു.

ആലുക്കാസ്‌ സെന്റര്‍ റോള, നാഷണല്‍ പെയിന്റ്സ്, സോണാപൂര്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ നിന്ന് സൌജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4379002, 050 6862043, 06 5328359 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണം ദുബായില്‍

June 20th, 2010

sarath-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോറിയത്തില്‍ വെച്ച്  പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും, പ്രശസ്ത ഡോക്യുമെന്ററി നിര്മ്മാതാവായ സി. ശരത് ചന്ദ്രന്റെയും  അനുസ്മരണം നടത്തി.  ശരത് ചന്ദ്രന്റെ അനുസ്മരണം മുന്കൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നെങ്കിലും, ആകസ്മികമായി ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തില്‍ ഒരു ശൂന്യത സൃഷിച്ചു കടന്നു പോയ കോവിലന് അനുശോചനം അര്പ്പിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നതു കൊണ്ടാണ് ഈ വേദിയില്‍ വെച്ചു തന്നെ അത്തരമൊരു അനുസ്മരണം നടത്തിയത്‌. എന്നാല്‍ സാഹിത്യ മേഖലയിലുള്ള പരിപടിയോടു കൂടി കോവിലന്‍ അനുസ്മരണം പിന്നീട് നടത്തും എന്ന് സെക്രട്ടറി പ്രദോഷ് സൂചിപ്പിച്ചു.

സി. വി. സലാം കോവിലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി. സൈലെന്റ്റ്‌ വാലി സമരം മുതല്‍ ഒരുപാട് സമരങ്ങളില്‍ അതിന്റെ ഭാഗമായി നില്ക്കുകയും, അതിനെ തന്റെ ക്യാമറ കൊണ്ടു ഒപ്പിയെടുക്കുകയും, അത് ആളുകളിലേക്ക് എത്തിക്കുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നല്ല സുഹൃത്തിനെ ഫൈസല്‍ ഓര്മ്മിച്ചു.

faisal-bava-on-sarath-chandran

ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. സി.വി. സലാം, പ്രദോഷ് എന്നിവര്‍ വേദിയില്‍

‘മൂന്നാം സിനിമയുടെ നിര്‍മ്മാണം വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍’ എന്ന വിഷയത്തില്‍ വല്സലന്‍ കാനറ സംസാരിച്ചു. മുതലാളിത്ത സംസ്കാരത്തിലൂന്നി ഹോളിവുഡ്‌ പ്രചരിപ്പിക്കുന്ന ഒന്നാം സിനിമയ്ക്കും, സര്ക്കാര്‍ നിയന്ത്രിതമായ വ്യവസ്ഥാപിത സോവിയറ്റ്‌ സിനിമയ്ക്കും അപ്പുറത്ത്‌, ജനകീയമായ സംസ്കാരത്തിനും, കലയ്ക്കും പ്രാധാന്യമുള്ള മൂന്നാം സിനിമ ഉണ്ടായി വരേണ്ടതിനെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഭാഗമായിട്ടേ അത്തരമൊരു സിനിമാ പ്രസ്ഥാനം ഉണ്ടായി വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തുടര്ന്ന്  ഈ വിഷയത്തില്‍ ചര്ച്ച യും നടന്നു.

[singlepic id=6 w=400 h=300 float=center]

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ശരത്തിന്റെ “യുവേഴ്സ് ട്രൂലി ജോണ്‍ (Yours truly John) , “ചാലിയാര്‍ ദി ഫൈനല്‍ സ്ട്രഗിള്‍” എന്നീ ഡോക്യുമെന്ററികളും പ്രദര്ശിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈറ്റ് രാജകുമാരന്‍ വെടിയേറ്റു മരിച്ചു

June 19th, 2010

kuwait-princeമനാമ : കുവൈറ്റ് രാജകുമാരന്‍ ശൈഖ് ബാസല്‍ സലിം സബാ അല്‍ സലിം അല്‍ സബാ (52) വെടിയേറ്റു മരിച്ചു. രാജകുമാരന്‍റെ ശരീരത്തില്‍ ഒട്ടേറെ ത്തവണ വെടിയുണ്ട തറച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. കൊലപാതകിയെ പോലീസ് പിടി കൂടി യിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് അന്വേഷണം തുടങ്ങി.

കുവൈത്തിലെ പന്ത്രണ്ടാമത്തെ അമീര്‍ ശൈഖ് സബാ അല്‍ സലിം അല്‍ സബയുടെ ചെറു മകനാണ് രാജകുമാരന്‍. രാജകുമാരന്‍റെ പിതാവ് ശൈഖ് സലിം സബാ അല്‍ സലിം അല്‍ സബാ അമേരിക്ക, കാനഡ, വെനിസ്വേല എന്നിവിടങ്ങളില്‍ 1970 മുതല്‍ 1975 വരെ കുവൈത്തിന്‍റെ അംബാസ്സിഡര്‍ ആയിരുന്നു.

കാറുകളെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ അമ്മാവനാണ് രാജകുമാരനെ വെടി വെച്ച തെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് സംഭവം. ” രാജ കുമാരന്‍റെ നിര്യാണത്തില്‍ അനുശോചി ക്കുന്നതായി ” കുവൈത്തില്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 71 of 143« First...102030...6970717273...8090100...Last »

« Previous Page« Previous « മന്‍മോഹന്‍ സിംഗ് യു.എ.ഇ. സന്ദര്‍ശിക്കുന്നു
Next »Next Page » ശരത് ചന്ദ്രന്‍ അനുസ്മരണം ദുബായില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine