മന്‍മോഹന്‍ സിംഗ് യു.എ.ഇ. സന്ദര്‍ശിക്കുന്നു

June 19th, 2010

manmohan-singhഅബുദാബി : യു. എ. ഇ. ഭരണാധികാരി കളുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ വര്‍ഷം യു. എ. ഇ. സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ഓഫീസുകള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1984 – ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യാണ് ഏറ്റവും ഒടുവിലായി യു. എ. ഇ. സന്ദര്‍ശിച്ചത്. 26 വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം ചരിത്ര സംഭവമാകും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ ശക്തമാവും.

ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വ്യവസായ രംഗത്ത് ഇടപാടുകള്‍ ഇപ്പോള്‍ നടന്നു വരികയാണ്. യു. എ. ഇ. യിലെ പല കമ്പനികളും ഇന്ത്യയില്‍ വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ടെലി കമ്യൂണിക്കേഷന്‍, റോഡ്, പവര്‍ പ്രോജക്ടുകള്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍പ്പെടും. അതു പോലെ ഇന്ത്യന്‍ വ്യവസായികള്‍ ഇവിടെയും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാവും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍

June 18th, 2010

lokesh-indian-media-abudhabiഅബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

[singlepic id=5 w=400 h=300]
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.

യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ ശരത് ചന്ദ്രന്‍ അനുസ്മരണം

June 15th, 2010

prerana-logoദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോരിയത്തില്‍ വെച്ച് പ്രശസ്ത ഡോകുമെന്ററി നിര്മ്മാതാവായ അന്തരിച്ച സി. ശരത് ചന്ദ്രന്റെ അനുസ്മരണം നടത്തുന്നു. ജനകീയ സമരങ്ങള്ക്ക് ഒപ്പം നില്ക്കുകയും തന്റെ ക്യാമറക്കണ്ണ് കൊണ്ട് പ്രതിരോധത്തിന്റെ ജ്വാല പടര്ത്തി, ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്ജം പകരുകയും ചെയ്ത ശരത് ഇന്ന് ഓര്മ്മയാണ്.

4.00 മണിക്ക് ശരത്തിന്റെയും, അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും അനുസ്മരണ പ്രഭാഷണം നടക്കും. തുടര്ന്ന് ശരത്തിന്റെ “യുവെര്സ് ട്രൂലി ജോണ്‍” (Yours truly John) എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും. ‘വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മൂന്നാം ലോക സിനിമയുടെ നിര്മ്മാണം’ എന്ന വിഷയത്തില്‍ വത്സലന്‍ കാനറയുടെ വിഷയാവതരണവും ഓപ്പണ്‍ ഫോ‍റവും ഉണ്ടാവും. അതിനെ തുടര്ന്ന് ശരത്തിന്റെ “ചാലിയാര്‍” എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും.

എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്ക്ക് പ്രദോഷ്‌ കുമാര്‍ (050 5905862), വല്സലന്‍ കാനറ (050 2849396) എന്നിവരെ ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം.എല്‍.എ. എം. മുരളിയ്ക്ക് സ്വീകരണം

June 15th, 2010

norma-logoഷാര്‍ജ : പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കാനുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നടപടികള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് എം. മുരളി എം. എല്‍. എ. അഭിപ്രായപ്പെട്ടു. നോണ്‍ റെസിഡന്റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ) യു.എ.ഇ. തനിക്കും മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ്‌ പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാടിനും നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു എം. മുരളി.

പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുക വഴി ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുമെന്നും എം. മുരളി അഭിപ്രായപ്പെട്ടു.

[singlepic id=4 w=400 h=300 float=center]

പ്രസിഡണ്ട് മേരി ദാസന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ബിസിനസ് 24/7 എഡിറ്റര്‍ ഭാസ്കര്‍ രാജ്, ജി. മോഹന്‍ദാസ്‌, പോള്‍ ജോര്‍ജ്‌ പൂവത്തേരില്‍, വര്‍ഗീസ്‌ ജോര്‍ജ്‌, കെ. കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

രാധാകൃഷ്ണ പിള്ള, വേണു ജി. നായര്‍, സി. കെ. പി. കുറുപ്പ്, രാജേഷ്‌ ഉണ്ണിത്താന്‍, അജയ്‌ കുറുപ്പ്, ടി. കെ. ജോര്‍ജ്‌, രാജേന്ദ്ര നാഥന്‍, ജോര്‍ജ്‌ മുത്തേരി, കോശി ഇടിക്കുള എന്നിവര്‍ നേതൃത്വം നല്‍കി.

എം. മുരളി എം. എല്‍. എ. യ്ക്ക് ജി. മോഹന്‍ ദാസും, ഡോ. മാത്യു  കോശി പുന്നയ്ക്കാടിനെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ്‌ കെ. വി. മധുസൂദനനും പൊന്നാട അണിയിച്ചു ആദരിച്ചു.

നോര്‍മ കുടുംബാംഗങ്ങളുടെ കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയിലെ തൊഴിലാളികള്‍ – അവസാന സംഘം നാട്ടിലേയ്ക്ക്

June 14th, 2010

sharjah-campഷാര്‍ജ: തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിലായ ഷാര്‍ജയിലെ തൊഴിലാളികളില്‍ അവശേഷിയ്ക്കുന്ന 15 പേര്‍ കൂടി നാളെ നാട്ടിലേയ്ക്ക് മടങ്ങും. മൂന്നു മലയാളികളും ഒരു തമിഴ്‌ നാട്ടുകാരനുമാണ് ഇനി അവശേഷിയ്ക്കുന്നവരില്‍ ഇന്ത്യാക്കാരായി ഉള്ളത്. ബാക്കി പതിനൊന്നു പേരില്‍ പാക്കിസ്ഥാനികളും, നേപ്പാളികളും, ബംഗ്ലാദേശുകാരുമാണ് ഉള്ളത്. ഇന്നലെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഓഫീസില്‍ വെച്ച് ഇവരുടെ ശമ്പള കുടിശികയും മറ്റും ഇവര്‍ക്ക്‌ പൂര്‍ണ്ണമായി ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ തങ്ങളെ ഷാര്‍ജ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറെ സഹായിച്ച കാര്യം ഇവര്‍ നന്ദിപൂര്‍വ്വം അറിയിച്ചു.

തങ്ങളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിയ്ക്കുകയായിരുന്നു ഇവര്‍. സന്മനസ്സുള്ള ചില സംഘടനകള്‍ ഇവര്‍ക്ക്‌ ടാങ്കറില്‍ വെള്ളം എത്തിച്ചു കൊടുത്തുവെങ്കിലും വൈദ്യുതി എത്തിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുതിയുടെ ബില്ലടയ്ക്കാതെ ബന്ധം വേര്‍പെടുത്തിയതായിരുന്നു. ഈ കാരണത്താല്‍ ഇവിടെ ജനറേറ്റര്‍ ഘടിപ്പിയ്ക്കുന്നതും നിയമ വിരുദ്ധമാണ് എന്നതിനാല്‍ അതും നടന്നില്ല. ഗള്‍ഫിലെ ചൂട് ഉയര്‍ന്നതോടെ നിശ്ചലമായ എയര്‍ കണ്ടീഷണറുകള്‍ ഉള്ള മുറികളില്‍ നിന്നും പുറത്തിറങ്ങി ഇവര്‍ വെളിയില്‍ നിലത്ത് വിരിച്ചു കിടക്കാന്‍ നിര്‍ബന്ധിതരായി.

നാളെ നാട്ടിലേയ്ക്ക് വിമാനം കയറുന്നതോടെ ഇവരുടെ ജീവിതത്തില്‍ മാസങ്ങള്‍ നീണ്ട ഒരു ദുരിതപൂര്‍ണമായ കാലഘട്ടത്തിനു അറുതിയാവുകയാണ്. ഇനി കുറച്ചു നാള്‍ നാട്ടില്‍ തന്നെ ജോലി ചെയ്തു കഴിയണം എന്നാണു താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് നാളെ മടങ്ങുന്ന ആലപ്പുഴ സ്വദേശിയായ അരുണ്‍ പറയുന്നു. വിസയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയാണ് ആദ്യ തവണ ഇവിടെ വന്നത്. അതിന്റെ ബാധ്യതയും പിന്നീട് 6 മാസക്കാലം ശമ്പളം മുടങ്ങിയതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വീണ്ടും ഇവിടെ തന്നെ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ഇവര്‍ക്കാവുന്നില്ല. വിസ റദ്ദാക്കുന്നതിനോടൊപ്പം യു.എ.ഇ. യിലേക്കുള്ള ആറു മാസത്തെ പ്രവേശന നിരോധനവും ഉണ്ടാവും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളുമായി തിരികെ ഏതെങ്കിലും ഗള്‍ഫ്‌ നാട്ടിലേയ്ക്ക് തന്നെ നല്ലൊരു ജോലി ലഭിച്ചു തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട് എന്നും ഇവര്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 72 of 143« First...102030...7071727374...8090100...Last »

« Previous Page« Previous « ഹൌ ടു നെയിം ഇറ്റ്‌ ദുബായില്‍
Next »Next Page » എം.എല്‍.എ. എം. മുരളിയ്ക്ക് സ്വീകരണം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine