അബുദാബി : യു. എ. ഇ. ഭരണാധികാരി കളുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ വര്‍ഷം യു. എ. ഇ. സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ഓഫീസുകള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1984 – ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യാണ് ഏറ്റവും ഒടുവിലായി യു. എ. ഇ. സന്ദര്‍ശിച്ചത്. 26 വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം ചരിത്ര സംഭവമാകും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ ശക്തമാവും.
ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വ്യവസായ രംഗത്ത് ഇടപാടുകള്‍ ഇപ്പോള്‍ നടന്നു വരികയാണ്. യു. എ. ഇ. യിലെ പല കമ്പനികളും ഇന്ത്യയില്‍ വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ടെലി കമ്യൂണിക്കേഷന്‍, റോഡ്, പവര്‍ പ്രോജക്ടുകള്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍പ്പെടും. അതു പോലെ ഇന്ത്യന്‍ വ്യവസായികള്‍ ഇവിടെയും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാവും.