ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ആറാം വാര്‍ഷികം മെയ് 14 വെള്ളിയാഴ്ച, ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു. രാവിലെ 9 മണിക്കു തുടങ്ങുന്ന സമ്മേളനത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരിക്കും.
ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി മെമ്പര്‍ കൂടിയാണ് അദ്ദേഹം. അബുദാബി, ദുബായ്, ഷാര്‍ജ ചാപ്റ്ററുകളിലെ മുന്നൂറോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 90 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
‘കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും’ എന്ന വിഷയത്തില്‍ ടി. ഗംഗാധരന്‍ മാഷുടെ പ്രഭാഷണവും തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 30 97 209, 06 57 25 810