വെഞ്ഞാറമൂട് സ്വദേശി ജയില്‍ മോചിതനായി

May 18th, 2010

കഴിഞ്ഞ ഒന്‍പത് മാസമായി സൗദി ജയിലായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി. എത്യോപ്യന്‍ സ്വദേശി മരിക്കാനിടയായ കേസില്‍ ജയിലായ ഇദ്ദേഹം റിയാദ് നവോദയയുടെ ശ്രമ ഫലമായാണ് ജയില്‍ മോചിതനായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കായിക വിഭാഗം ഉദ്ഘാടനം

May 18th, 2010

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കായിക വിഭാഗത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടന്നു. അലൈന്‍ സ് പോര്‍ട്സ് ക്ലബ് ഭാരവാഹികളും യു. എ. ഇ. ദേശീയ വോളിബോള്‍ താരങ്ങളുമായ അഹമ്മദ് ജുമാ അല്‍ കാബി, സെയ്ത് ആലി അല്‍ ഹബ്സി എന്നിവര്‍ മുഖ്യാതിഥി കളായിരുന്നു.

ഐ. എസ്. സി. ജനറല്‍ പ്രസിഡന്‍റ് ജിമ്മി, ജനറല്‍ സെക്രട്ടറി ഐ. ആര്‍. മൊയ്തീന്‍, ഡോ. സുധാകരന്‍, പി. പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അലൈനിലെ 24 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കം കുറിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹജ്ജിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

May 18th, 2010

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനെത്തു ന്നവര്‍ക്കുള്ള ഒരുക്കങ്ങള്‍ വൈകി യാണെങ്കിലും മക്കയില്‍ ആരംഭിച്ചു. താമസ യോഗ്യമായ കെട്ടിടങ്ങളുടെ ഉടമകളില്‍ നിന്നും ജിദ്ദയിലെ ഹജ്ജ് മിഷന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. എന്നാല്‍ നടപടി ക്രമങ്ങള്‍ വൈകിയത് മൂലം ഹറം പള്ളിക്കടുത്ത് നിലവാരമുള്ള കെട്ടിടങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യ ദര്‍ശനത്തിന്റെ കൈരളി പൂക്കള്‍

May 18th, 2010

yuva-kala-sahithy-logo-epathramസാഹിത്യ പ്രേമികള്‍ക്കും  കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം,  അബു ദാബി   യുവ കലാ സാഹിതി ഒരുക്കുന്നു.  മെയ്‌ 22  ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്‍റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍  യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ  എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.

മണ്ണിന്‍റെ മണമുള്ള കവിതകളും നാടന്‍ പാട്ടുകളും ആത്മാവി ലേറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഭവ മായിരിക്കും പ്രസ്തുത പരിപാടി എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്‌  വിളിക്കുക : 050 31 60 452, 050 54 15 172

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍റെ ഭാഷ എന്‍റെ സംസ്കാരം

May 16th, 2010

ksc - logo-epathramഅബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ്‌ 16 ഞായറാഴ്ച  രാത്രി 8: 30 നു  ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി  എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.

അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍  പങ്കെടുക്കും. (വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : അയൂബ്‌ കടല്‍മാട് – സാഹിത്യ വിഭാഗം സെക്രട്ടറി  050   69 99 783 )

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 83 of 143« First...102030...8182838485...90100110...Last »

« Previous Page« Previous « സൗദി വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കില്ല
Next »Next Page » കാവ്യ ദര്‍ശനത്തിന്റെ കൈരളി പൂക്കള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine