കുവൈറ്റ് സിറ്റി : ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിച്ച വിവാദ സംഭവത്തിലെ പ്രതിയായ തൊടുപുഴ ന്യൂമാന്സ് കോളേജിലെ അധ്യാപകനെ ആക്രമിച്ച് കൈ വെട്ടി മാറ്റിയ സംഭവത്തെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ അപലപിച്ചു. പ്രതികള്‍ ആരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും, അതേ സമയം, സംഭവത്തിനു പിന്നില്‍ മത സ്പര്‍ദ്ധ വളര്ത്തി, അരാജകത്വം സൃഷ്ടിക്കാനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടോ എന്ന് മുന്‍വിധികളില്ലാതെ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സെന്റര്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പര മത നിന്ദയും സാമുദായിക വിദ്വേഷവും പോലുള്ള സങ്കുചിതവും ഹീനവുമായ നിലപാടുകളെ കൈയ്യൂക്ക് കൊണ്ടല്ല, ആശയം കൊണ്ടും, നിയമ നടപടികള്‍ കൊണ്ടുമാണ് നേരിടേണ്ടത്. എത്ര കടുത്ത വെല്ലുവിളികളെയും ആശയപരമായി പ്രതിരോധിക്കാന്‍ ഇസ്ലാമിന് ദാര്ശനികമായ കരുത്തുണ്ടായിരിക്കെ, വില കുറഞ്ഞ വാചാടോപങ്ങളോട് കായികമായി പ്രതികരിക്കുന്നത് തികച്ചും അനുചിതവും ആക്ഷേപാര്ഹവുമാണ്. പ്രവാചകനെ സ്നേഹിക്കുന്ന യഥാര്ത്ഥ വിശ്വാസികള്‍ മഹാനായ ആ ലോക ഗുരുവിന്റെ ഉദാത്തമായ അധ്യാപനങ്ങള്ക്ക് നിരക്കാത്ത പ്രതികരണ ശൈലികള്‍ സ്വീകരിക്കാവതല്ല. എന്നാല്‍ സങ്കുചിത താല്‍പ്പര്യങ്ങള്ക്ക് വേണ്ടി മത നിന്ദയും അക്രമ മാര്ഗങ്ങളും അവലംബിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താനും അവരുടെ രഹസ്യ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനും എല്ലാ മനുഷ്യ സ്നേഹികളും തയ്യാറാകണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.


അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന ഹ്രസ്വ സിനിമ കളുടെ മല്‍സര ത്തിലേക്കുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന തിന്‍റെ കാലാവധി ജൂലായ് 10 വരെ നീട്ടിയിരിക്കുന്നു എന്ന് കലാ വിഭാഗം സിക്രട്ടറി അറിയിച്ചു. ഏറ്റവും നല്ല ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, ഛായാഗ്രഹണം, ശബ്ദമിശ്രണം, മികച്ച വിഷയം എന്നീ വിഭാഗ ങ്ങളിലാണ് മത്സരം.
ഡിബ്ബ : ഡിബ്ബയിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായ മലയാളി കൂട്ടായ്മയായ കൈരളി സാംസ്കാരിക വേദിയുടെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി ജൂലായ് 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഡിബ്ബ മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. കൈരളി സാംസ്കാരിക വേദിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സേതുമാധവന്‍, പ്രശസ്ത എഴുത്തുകാരന്‍ സത്യന്‍ മാടാക്കര എന്നിവര്‍ മുഖ്യ അതിഥി കളായി പങ്കെടുക്കും. എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തി ച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 050 670 95 67
ജുബൈല്‍ : ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ ഇബ്രാഹിം പൊട്ടേങ്ങല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രതിനിധി അമിത് മിശ്ര, സൗദി വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടര്‍ മുബാറക് എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും സ്ക്കൂള്‍ അധികൃതരുടെയും യോഗത്തില്‍ വെച്ച് പുതിയ ചെയര്‍മാന്‍ ഇബ്രാഹിം പൊട്ടേങ്ങല്‍ ചുമതല ഏറ്റെടുത്തു.



















