‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക്

June 8th, 2010

capital-gate-tower-abudhabi-epathramഅബുദാബി : ഇറ്റലി യിലെ പിസാ ഗോപുര ത്തെക്കാള്‍ നാലിരട്ടി യിലേറെ  ചെരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ്’  ഗിന്നസ്‌ ബുക്കിലേക്ക്. അതോടെ  ചെരിവിന്‍റെ പേരി ലുള്ള പ്രശസ്തി പിസാ ഗോപുരത്തിന് നഷ്ടമാകുന്നു. 

‘ക്യാപിറ്റല്‍ ഗേറ്റ്’ എന്ന 35 നില കെട്ടിടത്തിന് 160 മീറ്ററാണ് ഉയരം. 18 ഡിഗ്രി പടിഞ്ഞാറോട്ട്  ചെരിഞ്ഞാണ് ഇതിന്‍റെ നില്പ്‌.  ലോകത്തെ ഏറ്റവും ചെരിഞ്ഞ കെട്ടിടം ഇത് ആണെന്ന് ഗിന്നസ് ബുക്ക്‌ അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.

അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് (ADNEC) ക്യാപിറ്റല്‍ ഗേറ്റ് നിര്‍മ്മിച്ചത്.   ജനുവരിയില്‍ കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തി യായ പ്പോഴാണ് ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ ഇവിടെ  എത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തെ മിനുക്കു പണികള്‍ തീരുന്നതോടെ ഈ വര്‍ഷം അവസാന ത്തോടെ കെട്ടിടം തുറന്നു കൊടുക്കും

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ അപകീര്‍ത്തി പ്പെടുത്തുവാന്‍ ശ്രമിക്കുന്നു: ജി. സുധാകരന്‍

June 7th, 2010

shakthi-minister- sudhakaran-epathramഅബുദാബി :  ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍.  അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.   ഇടതുപക്ഷ സര്‍ക്കാറിന്‍റെ  നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി.  ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.

പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല.  34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്.   മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.

ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം  കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്.  കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും.  മന്ത്രി പറഞ്ഞു

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി,  അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല,  എന്‍. വി. മോഹനന്‍,  കൊച്ചു കൃഷ്ണന്‍,   കെ. വി. പ്രേം ലാല്‍, ജമിനി ബാബു,  അമര്‍ സിംഗ്,  ടി. എം. സലീം,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്‌’ ഒത്തു ചേരല്‍

June 6th, 2010

photographers - abudhabi-epathramഅബുദാബി :   ഫോട്ടോ ഗ്രാഫിയില്‍ തല്‍പരരായ, ലോകത്തിലെ വിവിധ ദേശക്കാരായ പ്രവാസികളെ ഒന്നിച്ചു ചേര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തനം ആരംഭിച്ച  സൌഹൃദ കൂട്ടായ്മയായ ‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്‌’  അബുദാബിയില്‍ ഒത്തു ചേര്‍ന്നു. abudhabi-photographers-epathram

ഫോട്ടോഗ്രാഫി  പഠന ക്ലാസുകളും, അതുമായി ബന്ധപ്പെട്ട വിനോദ യാത്രകളും വരും നാളുകളില്‍ സംഘടിപ്പിക്കും എന്നും  അമേച്വര്‍ ഫോട്ടോ ഗ്രാഫര്‍ മാരുടെ  ഈ ഒത്തുകൂടല്‍ പ്രസ്തുത മേഖലയില്‍ ഒരു പുതിയ കാല്‍വെയ്പ് ആണെന്നും കൂട്ടായ്മയുടെ സംഘാടകര്‍ അറിയിച്ചു. (വിവരങ്ങള്‍ക്ക്  വിളിക്കുക :  സലിം 050 83 61 000)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സംഗീത സന്ധ്യ- 2010’

June 3rd, 2010

sangeetha- sandhya-epathramഅബുദാബി : അബുദാബി യിലെ സെന്‍റ്.  ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന ‘സംഗീത സന്ധ്യ- 2010’ ജൂണ്‍ 4  വെള്ളിയാഴ്ച വൈകീട്ട് 6  മണിക്ക് നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും.  പ്രശസ്ത പിന്നണി ഗായകരായ  ബിജു നാരായണന്‍,  ജാസി ഗിഫ്റ്റ്‌,  രഞ്ജിനി ജോസ്‌  എന്നിവര്‍ നയിക്കുന്ന ഗാന മേളയും ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീര്‍ അവതരിപ്പിക്കുന്ന മിമിക്രിയും ‘സംഗീത സന്ധ്യ- 2010’ ല്‍ അവതരിപ്പിക്കും.  പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സിലൂടെ നിയന്ത്രിക്കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘നിലാ ശലഭങ്ങള്‍’ കെ. എസ്. സി. ബാലവേദി

June 2nd, 2010

baby-niranjana-niveditha-epathramഅബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി ഉദ്ഘാടനം ബാല താരങ്ങളായ നിരഞ്ജന യും നിവേദിത യും ചേര്‍ന്ന്‍ നിര്‍വ്വഹിക്കും.  ജൂണ്‍ 3 വ്യാഴാഴ്ച രാത്രി 8  മണിക്ക്  കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന “നിലാ ശലഭങ്ങള്‍”  എന്ന പരിപാടിയില്‍  ഗാനമേള,  മോണോ ആക്റ്റ്‌,  വിവിധ നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.  ksc-balavedhi-epathram

യു. എ. ഇ. യിലെ സംഘടനകളിലെ കലാ മല്‍സരങ്ങളില്‍ കലാ തിലക ങ്ങള്‍ ആയവരും സമ്മാനാര്‍ഹര്‍ ആയവരുമായ  കലാ പ്രതിഭകള്‍ ഒരുക്കുന്ന “നിലാ ശലഭങ്ങള്‍” പുതുമ നിറഞ്ഞ ഒന്നായിരിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

(വിവരങ്ങള്‍ക്ക് വിളിക്കുക:   050 68 99 494  എ. പി. ഗഫൂര്‍- ഇവന്‍റ് കോഡിനേറ്റര്‍)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 75 of 143« First...102030...7374757677...8090100...Last »

« Previous Page« Previous « നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് വി. കെ. ശ്രീരാമന്‍
Next »Next Page » ‘സംഗീത സന്ധ്യ- 2010’ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine