നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് വി. കെ. ശ്രീരാമന്‍

June 2nd, 2010

vk-sreeramanറിയാദ്‌ : സ്നേഹതീരത്തു കൂടി യാത്ര ചെയ്യുന്ന പ്രവാസി കള്‍ക്കിടയില്‍ നിന്ന് നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് സമകാലീന വിഷയങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ സജീമായി നടക്കുന്നുണ്ടെങ്കിലും സമകാലീന സാഹിത്യം വായിക്കുന്നവര്‍ കുറവാണെന്നും, പത്രങ്ങളും മാസികകളും മാത്രം വായിച്ചാല്‍ പോരെന്നും സാഹിത്യ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. സി. സി. അവാര്‍ഡുകള്‍ വിതരണം ചെയ്തു

June 2nd, 2010

award-mcc-epathramഅബുദാബി :  മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിച്ച ‘അവാര്‍ഡ്‌ നൈറ്റ്‌’  അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടന്നു.  അംഗത്വ സഭകളിലെ അംഗങ്ങളുടെ ടാലന്‍റ് ടെസ്റ്റുകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബൈബിള്‍ മെമ്മറി ടെസ്റ്റ്‌, ബൈബിള്‍ ക്വിസ്,  അന്താക്ഷരി,  സോളോ,  ഗ്രൂപ്പ്‌ സോംഗ്, ജൂനിയര്‍ സീനിയര്‍  എന്നീ വിഭാഗ ങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികള്‍ അവതരിപ്പിച്ചു.
 
ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നില നിര്‍ത്തിയ  ബ്രദറണ്‍ ക്രിസ്ത്യന്‍ അസ്സംബ്ലിയുടെ എല്‍ഡര്‍,  ബ്രദര്‍ എ.  കെ. ജോണ്‍ ട്രോഫി ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് മൊമെന്‍റോ  ബ്രദര്‍ ജേക്കബ്‌ ടി. സാമുവല്‍ ഏറ്റുവാങ്ങി.   മത്സര ങ്ങളുടെ വിധി കര്‍ത്താക്ക ളായി എത്തിയിരുന്ന വിശിഷ്ട വ്യക്തിത്വ ങ്ങളെയും, എം. സി. സി. യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക്  ക്രിയാത്മക  പിന്തുണയും സഹകരണവും നല്‍കിയ അബ്ദുല്‍ റഹിമാന്‍, ബ്രദര്‍. കോശി തമ്പി എന്നിവരേയും ആദരിച്ചു.  തോമസ് വര്‍ഗീസ്‌,  ഈപ്പന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്ന്‍ ട്രോഫികള്‍ സമ്മാനിച്ചു.  ടാലന്‍റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബ്രദര്‍ ഡെന്നി പുന്നൂസ്‌ ബൈബിള്‍ പ്രഭാഷണം നടത്തി.
 
എം. സി. സി. ജനറല്‍ സെക്രട്ടറി രാജന്‍ തറയ്ശ്ശേരി പരിപാടികള്‍ നിയന്ത്രിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമിത വില ഈടാക്കരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍

June 2nd, 2010

വിദേശ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ അമിത വില ഈടാക്കരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍ താക്കീത് ചെയ്തു. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ കുടുംബ സംഗമം

June 2nd, 2010

oruma-sangamam-epathramഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ഒന്‍പതാം വാര്‍ഷികാ ഘോഷം ‘ഒരുമ സംഗമം 2010’  ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ് ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.  പൊതു സമ്മേളന ത്തില്‍ മുഖ്യാതിഥി കളായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ബാബു ഭരദ്വാജ്,  എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ്‌ ടി. വി), ബഷീര്‍ തിക്കൊടി,  ശംസുദ്ദീന്‍ (നെല്ലറ ഗ്രൂപ്പ്‌),  ബാവ,  അക്ബര്‍ (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം) തുടങ്ങിയര്‍ പങ്കെടുത്തു.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവായ കമാല്‍ കാസിമിന് എല്‍വിസ് ചുമ്മാര്‍ ചടങ്ങില്‍ ഒരുമ യുടെ അവാര്‍ഡ് നല്‍കി.   പ്രവാസ ജീവിത ത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി യാക്കിയ ഒരുമ മെമ്പര്‍മാരായ കെ. വി.  മുഹമ്മദ്, പി. കെ. ഫസലുദ്ധീന്‍, കെ. വി. ഷൗക്കത്ത് അലി എന്നിവര്‍ക്ക് വിശിഷ്ടാതിഥി ബാബു ഭരദ്വാജ് പൊന്നാട ചാര്‍ത്തി, ഒരുമയുടെ സ്‌നേഹോപ ഹാരവും സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരുമയുടെ പുരസ്‌കാരം നല്‍കി. ഒരുമ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.  ചന്ദ്രന്‍,  റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ് സ്വാഗതവും,  ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യു. എ. ഇ. യിലെ ജാസ് റോക്കേഴ്‌സ് അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. യാസിറിന്‍റെ നേതൃത്വത്തില്‍ അലി, നാജി, പ്രദീപ്, സെറിന്‍, കല എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജി. സുധാകരന് സ്വീകരണം

June 1st, 2010

g-sudhakaranഅബുദാബി : സഹകരണ മന്ത്രി ജി. സുധാകരന് അബുദാബി ശക്തി തിയറ്റഴ്സ് സ്വീകരണം നല്‍കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 8:30 നാണ് സ്വീകരണം. എല്ലാവരെയും കുടുംബ സമേതം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ശക്തി തിയറ്റഴ്സ് സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ്‌ സക്കറിയ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 76 of 143« First...102030...7475767778...90100110...Last »

« Previous Page« Previous « പൊതുമാപ്പ്‌ രണ്ടു മാസം കൂടി നീട്ടി
Next »Next Page » ഒരുമ ഒരുമനയൂര്‍ കുടുംബ സംഗമം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine