പൊതുമാപ്പ്‌ രണ്ടു മാസം കൂടി നീട്ടി

June 1st, 2010

മസ്ക്കറ്റ്‌ : വിസാ കാലാവധി തീര്‍ന്നിട്ടും നിയമ വിരുദ്ധമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് നിയമ വിധേയമായി പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള പൊതു മാപ്പിന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മെയ്‌ 31 ന് തീരേണ്ടതായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സണ്‍റൈസ്‌ സ്ക്കൂളിന് നൂറു മേനി വിജയം

May 31st, 2010

sunrise-school-winnersഅബുദാബി : അബുദാബിയിലെ സണ്‍റൈസ്‌ ഇംഗ്ലീഷ്‌ പ്രൈവറ്റ്‌ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സി. ബി. എസ്. ഇ. പത്താം തരം പരീക്ഷയിലും മികച്ച പ്രകടനം കാഴ്ച വെച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്‍ബനാഥന്‍ അറിയിച്ചു. പരീക്ഷയ്ക്കു ഹാജരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും പതിനൊന്നാം തരത്തിലേയ്ക്ക് പ്രവേശനത്തിനുള്ള യോഗ്യത നേടുകയും ചെയ്തു.

സി. ബി. എസ്. ഇ. നടപ്പിലാക്കിയ ഗ്രേഡിംഗ് സമ്പ്രദായമായ സി. ജി. പി. എ. (CGPA – Cumulative Grade Point Average) പ്രകാരം സണ്‍റൈസ്‌ സ്ക്കൂളിലെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് 9.8 ഗ്രേഡ്‌ ലഭിച്ചു. 9.8 CGPA 93.1 ശതമാനം മാര്‍ക്കിന് തുല്യമാണ്. CGPA ഗ്രേഡ്‌ ശതമാനത്തിലേക്ക് മാറ്റാന്‍ ഈ ലിങ്കിലുള്ള സംവിധാനം ഉപയോഗിക്കാവുന്നതാണ്.

sunrise-school-abudhabi

9.8 ഗ്രേഡ്‌ ലഭിച്ച വിദ്യാര്‍ത്ഥിനികള്‍

14 വിദ്യാര്‍ത്ഥികള്‍ക്ക്‌ 90 ശതമാനത്തിലേറെ മാര്‍ക്ക്‌ എല്ലാ വിഷയങ്ങളിലും ലഭിച്ചു എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കമാല്‍ കാസിമിന് പുരസ്കാരം

May 30th, 2010

kamal-kassimദുബായ്‌ : തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരിന്റെ 9ആം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ്‌ സുഡാനി കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രണ്ടു തവണയും പുരസ്കാര ത്തിനര്‍ഹനായ ചാവക്കാട് സ്വദേശിയും, ഗള്‍ഫ്‌ ടുഡെ ഫോട്ടോ ഗ്രാഫറുമായ കമാല്‍ കാസിമിന് ഒരുമ എക്സലന്സി പുരസ്കാരം നല്‍കി ആദരിച്ചു.

kamal-kassim-dsf-photo

പുരസ്കാരത്തിനര്‍ഹമായ ഫോട്ടോ.
ഇന്‍സെറ്റില്‍ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിം.

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഫിലിം ക്ലബ്ബ്‌ ഉദ്ഘാടനം

May 30th, 2010

yathi-logo-epathramഅബുദാബി :  കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഫിലിം ക്ലബ്ബിന്‍റെ  ഉദ്ഘാടനം പ്രശസ്ത സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു.  മെയ്‌ 30 ഞായറാഴ്ച  രാത്രി 8  മണിക്ക്‌ കെ. എസ്. സി. മിനി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യ പ്രദര്‍ശനം, യു. എ. ഇ. യിലെ കലാകാരന്മാര്‍ ഒരുക്കിയ ‘യതി’ എന്ന ടെലി സിനിമ ആയിരിക്കും.  ചിത്ര ത്തിന്‍റെ സംവിധായകന്‍ സതീഷ്‌ മുല്ലക്കല്‍,  മറ്റു അണിയറ പ്രവര്‍ത്തകരും   സംബന്ധിക്കും. (വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : അയൂബ്‌ കടല്‍മാട് – സാഹിത്യ വിഭാഗം സെക്രട്ടറി  050   69 99 783 )

-

വായിക്കുക:

1 അഭിപ്രായം »

സണ്‍റൈസ്‌ സ്ക്കൂളിന് മികച്ച വിജയം

May 29th, 2010

Sherin & Liyaഅബുദാബി : മാര്‍ച്ച് 2010 ലെ സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയതായി അബുദാബിയിലെ സണ്‍റൈസ്‌ ഇംഗ്ലിഷ് പ്രൈവറ്റ്‌ സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്ബനാഥന്‍ അറിയിച്ചു. സയന്‍സ് വിഭാഗത്തില്‍ 92.2 ശതമാനം മാര്‍ക്കോടെ ഷെറിന്‍ എലിസബത്ത്‌ ജോണ്‍ ഒന്നാം സ്ഥാനത്തും കൊമ്മേഴ്സ് വിഭാഗത്തില്‍ ലിയ സന്തോഷ്‌ ജേക്കബ്‌ 88.8 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തും എത്തിയതായി അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 77 of 143« First...102030...7576777879...90100110...Last »

« Previous Page« Previous « ഇരട്ടി മധുരമുള്ള വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്
Next »Next Page » ഫിലിം ക്ലബ്ബ്‌ ഉദ്ഘാടനം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine