അബുദാബി : അബുദാബിയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സി. ബി. എസ്. ഇ. പത്താം തരം പരീക്ഷയിലും മികച്ച പ്രകടനം കാഴ്ച വെച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്‍ബനാഥന്‍ അറിയിച്ചു. പരീക്ഷയ്ക്കു ഹാജരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും പതിനൊന്നാം തരത്തിലേയ്ക്ക് പ്രവേശനത്തിനുള്ള യോഗ്യത നേടുകയും ചെയ്തു.
സി. ബി. എസ്. ഇ. നടപ്പിലാക്കിയ ഗ്രേഡിംഗ് സമ്പ്രദായമായ സി. ജി. പി. എ. (CGPA – Cumulative Grade Point Average) പ്രകാരം സണ്‍റൈസ് സ്ക്കൂളിലെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് 9.8 ഗ്രേഡ് ലഭിച്ചു. 9.8 CGPA 93.1 ശതമാനം മാര്‍ക്കിന് തുല്യമാണ്. CGPA ഗ്രേഡ് ശതമാനത്തിലേക്ക് മാറ്റാന്‍ ഈ ലിങ്കിലുള്ള സംവിധാനം ഉപയോഗിക്കാവുന്നതാണ്.

9.8 ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍
14 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലേറെ മാര്‍ക്ക് എല്ലാ വിഷയങ്ങളിലും ലഭിച്ചു എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം