അബുദാബി: സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയ 45 വിദ്യാര്‍ത്ഥി കളും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കി അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഒന്നാം സ്ഥാനം നേടിയ നാഫില അബ്ദുല്‍ ലത്തീഫിന് വിജയത്തിന്റെ ഇരട്ടി മധുരം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 – 2009 പൊതു പരീക്ഷയില്‍, സമസ്ത യ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസ കളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി യിരുന്നു. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയും അബുദാബിയില്‍ ജോലി ചെയ്യുന്ന എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളു മാണ് നാഫില.


അബുദാബി : മലയാള സാഹിത്യ ത്തിന് നീര്‍മാതള ത്തിന്‍റെ സൗരഭ്യം പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ യുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പി ക്കുന്ന അനുസ്മരണ സമ്മേളനവും സാഹിത്യ സദസ്സും മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടന്നു. പരിപാടിയില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കഥ, കവിത, അനുസ്മരണ പ്രഭാഷണം എന്നിവയും ബാബുരാജ് ഒരുക്കുന്ന ‘കാവ്യ ശില്‍പം’, ഇ. ആര്‍. ജോഷി ഒരുക്കുന്ന ‘നീര്‍ മാതളം പൂത്ത കാലം’ എന്ന കഥാ ആവിഷ്കാരം എന്നിവയും അരങ്ങേറി.
അബുദാബി: മലയാളി സമാജം പ്രവര്‍ത്തനോ ദ്ഘാടനം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിച്ചു. മലയാളി കള്‍ക്ക് കൂടി ച്ചേരാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വേണ്ടത്ര സൗകര്യമില്ലാത്ത അവസ്ഥ നില നില്‍ക്കുന്നു. മലയാളി സമാജത്തിന്‍റെ സ്വന്തം കെട്ടിടം എന്ന സങ്കല്പം സാക്ഷാത്കരിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലാ മലയാളി കളോടും ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്മശ്രീ എം. എ. യൂസഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സിക്രട്ടറി മൊയ്തു ഹാജി, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, സുധീര്‍കുമാര്‍ ഷെട്ടി, എസ്. എഫ്. സി. മുരളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി. അഷ്‌റഫ് പട്ടാമ്പി സ്വാഗതവും ട്രഷറര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.
അബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ 2009 – 2010 ല്‍ നടത്തിയ മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘അവാര്‍ഡ് നൈറ്റി’ല്‍ വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികളും അവതരിപ്പിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയ അംഗത്വ സഭക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സമ്മാനിക്കും. തുടര്‍ന്ന്‍ ബൈബിള്‍ പ്രാസംഗികന്‍ ഡെന്നി പുന്നൂസിന്‍റെ പ്രഭാഷണവും വിവിധ സഭകളിലെ ക്വയര്‍ ഗ്രൂപ്പുകള്‍ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53)
അബുദാബി: മലയാളി സമാജം ഈ വര്‍ഷത്തെ പ്രവര്‍ത്തനോ ദ്ഘാടനം മെയ് 26 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി പദ്മശ്രീ എം. എ. യൂസഫലി ചടങ്ങില്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം സമാജം അങ്കണത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യേശുശീലന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ അമര്‍ സിംഗ് കണക്കും, ഓഡിറ്റര്‍ സഫര്‍ ഇസ്മായില്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.



















