അബുദാബി : ഇറ്റലി യിലെ പിസാ ഗോപുര ത്തെക്കാള്‍ നാലിരട്ടി യിലേറെ ചെരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ്’ ഗിന്നസ് ബുക്കിലേക്ക്. അതോടെ ചെരിവിന്‍റെ പേരി ലുള്ള പ്രശസ്തി പിസാ ഗോപുരത്തിന് നഷ്ടമാകുന്നു.
‘ക്യാപിറ്റല്‍ ഗേറ്റ്’ എന്ന 35 നില കെട്ടിടത്തിന് 160 മീറ്ററാണ് ഉയരം. 18 ഡിഗ്രി പടിഞ്ഞാറോട്ട് ചെരിഞ്ഞാണ് ഇതിന്‍റെ നില്പ്. ലോകത്തെ ഏറ്റവും ചെരിഞ്ഞ കെട്ടിടം ഇത് ആണെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.
അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് (ADNEC) ക്യാപിറ്റല്‍ ഗേറ്റ് നിര്‍മ്മിച്ചത്. ജനുവരിയില്‍ കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തി യായ പ്പോഴാണ് ഗിന്നസ് ബുക്ക് അധികൃതര്‍ ഇവിടെ എത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തെ മിനുക്കു പണികള്‍ തീരുന്നതോടെ ഈ വര്‍ഷം അവസാന ത്തോടെ കെട്ടിടം തുറന്നു കൊടുക്കും
-
Good Information