Tuesday, June 15th, 2010

ചാമ്പ്യന്മാരെ പിടിച്ചു കെട്ടി

ജൊഹാനസ്ബര്‍ഗ് :  ഇന്നലെ മൂന്നാമതായി നടന്ന ഇറ്റലി – പരാഗ്വെ കളി,  ഈ ലോക കപ്പില്‍ ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവുമധികം ആവേശം നിറഞ്ഞു നിന്ന മല്‍സര മായിരുന്നു.  ചാമ്പ്യന്മാരെ  സമനിലയില്‍ തളച്ചു കൊണ്ട് പരാഗ്വെ ശക്തി തെളിയിച്ചു.  ഒന്നാം പകുതിയിലെ ഇരുപത്തി ഒന്‍പതാം മിനുട്ടില്‍ പരാഗ്വെ മിഡ്‌ ഫീല്‍ഡര്‍ അന്‍റ്ളിന്‍ അല്‍കാറസ് നേടിയ ഗോളിലൂടെ  ലീഡ്‌ എടുത്ത പരാഗ്വെ, പകുതി സമയത്തേക്ക് കളി പിരിയുമ്പോഴും തങ്ങളുടെ ലീഡ്‌ നില നിര്‍ത്തുക യായിരുന്നു.  ആദ്യ പകുതിക്ക് ശേഷം വെടിയുണ്ടയേറ്റ ചീറ്റ പ്പുലിയെ പ്പോലെ ആഞ്ഞടിച്ച ചാമ്പ്യന്മാര്‍ അറുപത്തി രണ്ടാം മിനുട്ടില്‍  ഇറ്റാലിയന്‍ മിഡ്‌ ഫീല്‍ഡര്‍ ഡിരോസ്സേ നേടിയ ഗോളിലൂടെ സമനില നേടുക യായിരുന്നു.  തുടര്‍ന്നും കാണികള്‍ക്ക്‌ ഇമ്പമേറിയ കളി കാണാന്‍ കഴിഞ്ഞെങ്കിലും ഇരു പ്രതിരോധ നിരകളും വളരെ ശക്തമായി തന്നെ  ബോളിനെ നേരിട്ടതോടെ  കളി സമനിലയില്‍ അവസാനിക്കുക യായിരുന്നു.
 
ഹോണ്ട ഹീറോ: ജപ്പാന്‍ ജയിച്ചു
 
ലോകകപ്പ്‌  ഫുഡ്ബോളിലെ ഏഷ്യന്‍ പ്രതിനിധി യായ  ജപ്പാനും ആഫ്രിക്കന്‍ പ്രതിനിധി യായ കാമറൂണും തമ്മില്‍ നടന്ന മല്‍സരത്തില്‍ ജപ്പാന് മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയം.  തകര്‍പ്പന്‍ കളി പുറത്തെടുത്ത കാമറൂണി നെതിരെ പിടിച്ചു നില്‍ക്കാന്‍  ജപ്പാന്‍ ഡിഫന്‍ സിനു  വല്ലാതെ പണിപ്പെടേണ്ടി വന്നു. കളിയുടെ ഒന്നാം പകുതിയില്‍  ജപ്പാന്‍ സ്ട്രൈക്കര്‍ ഹോണ്ട നേടിയ ഗോളിലൂടെ ജപ്പാന്‍ ഏഷ്യ യുടെ ഹീറോ ആയി മാറി.
 
ഹോളണ്ടിനു വിജയം
 
ലോക കപ്പില്‍ ആദ്യത്തെ സെല്‍ഫ്‌ ഗോള്‍   കണ്ട മല്‍സരത്തില്‍ നെതര്‍ ലാന്‍ഡ്‌ ഡെന്മാര്‍ക്കിനെ 2  –  0 എന്ന സ്കോറിന് മറി കടന്നു.  ഒപ്പത്തിനൊപ്പം കളിച്ച  ഇരു ടീമുകളും നല്ലൊരു മല്‍സരമാണ് കാഴ്ച വെച്ചത്.  ഡെന്മാര്‍ക്ക്‌  ഡിഫെന്‍ഡര്‍ ഒന്നാം പകുതിയില്‍  വരുത്തിയ വീഴ്ചയിലൂടെ യാണ് സെല്‍ഫ്‌ ഗോള്‍ പിറന്നത്.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “ചാമ്പ്യന്മാരെ പിടിച്ചു കെട്ടി”

  1. saleem says:

    brazil vijayikum

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine