ജൊഹാനസ്ബര്‍ഗ് : കായിക പ്രേമികളെ അത്ഭുത പ്പെടുത്തി ക്കൊണ്ട്, ലോക കപ്പ് 2006 ല്‍ അസൂയാ വഹ മായ മുന്നേറ്റം നടത്തി കളി നിരൂപകരു ടേയും ആരാധക രുടേയും കണക്കു കൂട്ടലുകള്‍ ക്കപ്പുറം മികവിന്‍റെ പര്യായമായി മാറി ലോക ഫുട്ബോളിന്‍റെ നിറുകയില്‍ വിരാജിച്ച ഇറ്റലി ഇന്ന് കളിക്കള ത്തില്‍ ഇറങ്ങുന്നു.
ഏതൊരു ടീമിനും പേടി സ്വപ്നമായി മാറുന്ന അതിവേഗ ഫുട്ബോളിന്‍റെ വക്താക്കളായ പരാഗ്വെ യാണ് ചാമ്പ്യന്മാരെ എതിരിടുന്നത്. കിരീടം നില നിര്‍ത്താന്‍ ഉള്ള പോരാട്ട ത്തില്‍ ഇറ്റലി എത്ര കണ്ട് മുന്നോട്ടു പോകും എന്നുള്ള തിന്‍റെ ഒരു കണക്കെടുപ്പും കൂടിയാകും ഇന്ത്യന്‍ സമയം രാത്രി 12 മണിക്ക് നടക്കുന്ന ഈ മല്‍സരം.
ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, ആഫ്രിക്കന്‍ ശക്തിയായ കാമറൂണ്‍ ടീമുമായി ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് ഏറ്റുമുട്ടും.
ഫുട്ബോള്‍ നിരൂപകര്‍ ഏറ്റവും അധികം സാദ്ധ്യത കല്പിക്കുന്ന ടീമുകളില്‍ ഒന്നായ ഹോളണ്ട്, ഇന്ത്യന്‍ സമയം വൈകീട്ട് 5 ന് ഡെന്മാര്‍ക്കു മായി കളിക്കും.
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma