ജൊഹാനസ്ബര്‍ഗ് : 2010 ലോക കപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന ആസ്ത്രേലിയ – ജര്‍മ്മനി മല്‍സര ത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം. കളിയുടെ എല്ലാ മേഖല കളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ആദ്യ മല്‍സരം അവിസ്മരണീയം ആക്കിയത്. എതിരില്ലാത്ത നാല് ഗോളു കളാണ് ജര്‍മ്മന്‍ പട ആസ്ത്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. പെസ്കി, മുള്ളര്‍, ക്ലാസേ, കാക്കൂവ് എന്നിവരാണ് ജര്‍മ്മനിക്ക് വേണ്ടി ഗോളുകള്‍ ഉതിര്‍ത്തത്. കളി മികവിന്‍റെ മുന്നില്‍ മുട്ടിടിച്ച ആസ്ത്രേലിയ, പിടിച്ചു നില്‍ക്കാന്‍ പരുക്കന്‍ അടവു കളാണ് പുറത്തെടുത്തത്. കുപ്രസിദ്ധമായ ‘ഫിസിക്കല്‍ പ്ലേ’ എടുത്ത് കളിച്ച ആസ്ത്രേലിയന്‍ ടീം, നാല് മഞ്ഞ കാര്‍ഡു കളും ഒരു ചുവപ്പ് കാര്‍ഡും ഇരന്നു വാങ്ങി. ലോക കപ്പ് പോലുള്ള വലിയ ടൂര്‍ണ്ണമെന്‍റ് കളിക്കുവാന്‍, ആസ്ത്രേലിയ ഇനിയും കാര്യങ്ങള്‍ ഒത്തിരി അധികം പഠിക്കേണ്ട തായിട്ടുണ്ട് എന്ന് ഈ കളി വ്യക്തമാക്കുന്നു.
ഗ്രൂപ്പ് – സി യില്‍ നടന്ന സ്ലോവാനിയ – അള്‍ജീരിയ മല്‍സരം ലോക കപ്പിന്‍റെ ആവേശ ത്തിലേക്ക് ഉയരാതെ പോയ ഒരു കളിയായിട്ടാണ് വിലയിരുത്ത പ്പെടേണ്ടത്. തീര്‍ത്തും ഉല്ലാസ രഹിതമായ കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. എഴുപത്തി ഒന്‍പതാം മിനുട്ടില്‍ നേടിയ ഒരു ഗോളിലൂടെ ഏകപക്ഷീയ വിജയം കരസ്ഥ മാക്കുക യായിരുന്നു സ്ലോവാനിയ.
ലോക കപ്പിലെ ആദ്യ പെനാല്‍ട്ടി കണ്ട ഘാന – സെര്‍ബിയ മത്സരത്തിലും ആവേശം തീരെ കുറവായിരുന്നു. അലക്ഷ്യമായ പാസുകളും, ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കാതെ യുള്ള ഷോട്ടുകളുമായി തീര്‍ത്തും വിരസത തോന്നിക്കുന്ന മല്‍സരത്തില്‍ എടുത്തു പറയാവുന്നത് സെര്‍ബിയന്‍ ഡിഫന്‍ഡര്‍ വരുത്തിയ പിഴവില്‍ ഘാനക്ക് ലഭിച്ച പെനാല്‍ട്ടി കിക്ക് ആയിരുന്നു. അത് ഗോള്‍ ആക്കുന്നതില്‍ ഘാന വിജയം നേടുകയും ചെയ്തു. ഈ ലോക കപ്പിലെ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീം ആയി തീര്‍ന്നു ഘാന.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma
Hussain we are regular readers in our epathram specaly your sports thanks e pathram……….