ദുബായ് : ദുബായിലെ മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയിരുന്ന ഊട്ടുപുര ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറന്നു. ദുബായ് ബര്‍ ദുബായിലെ പഴയ മീനാ പ്ലാസ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന ഊട്ടുപുര റെസ്റ്റോറന്റ് ഹോട്ടല്‍ പൂട്ടി പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷ ക്കാലമായി അടച്ചിട്ടിരി ക്കുകയായിരുന്നു. പുതിയ ഉടമകള്‍ ഇപ്പോള്‍ ഈ ഹോട്ടല്‍ ഏറ്റെടുത്ത് മന്‍ഹാട്ടന്‍ ഹോട്ടല്‍ എന്ന പേരില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
ഹോട്ടല്‍ വീണ്ടും തുറന്നതിനൊപ്പം നേരത്തേ മലയാളിക ള്‍ക്കിടയില്‍ ഏറെ ജനപ്രിയ മായിരുന്ന ഊട്ടുപുര എന്ന ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് അതേ പടി നില നിര്‍ത്തി യിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത ഹോട്ടല്‍ മാനേജര്‍ ആകാശ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-325 9000, 055-233 9345 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: hotel