ദുബായ് : ഗള്‍ഫിലെ ആദ്യത്തെ മലയാള ബിസിനസ് പ്രസിദ്ധീകരണമായ “ബിസിനസ് ഗള്‍ഫ്” പ്രസിദ്ധീകരണം ആരംഭിച്ചു. ഫുജൈറ മീഡിയാ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ട്ട് പബ്ലിഷിംഗ് ആണ് ഈ ടാബ്ലോയ്ഡ് ദ്വൈമാസിക പ്രസിദ്ധീകരിക്കുന്നത്.
ബിസിനസ് ഗള്‍ഫിന്റെ ആദ്യ കോപ്പി ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഡോ. എം. കെ. മുനീര്‍ ഷാജഹാന്‍ മാടമ്പാട്ടിനു നല്‍കി നിര്‍വഹിച്ചു. എഡിറ്റര്‍ രാംമോഹന്‍ പാലിയത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡണ്ട് ആല്‍ബര്‍ട്ട് അലക്സ് അദ്ധ്യക്ഷത വഹിച്ചു.മാധ്യമ പ്രവര്‍ത്തകനായ നിസാര്‍ സെയ്ദ് ആശംസാ പ്രസംഗം നടത്തി.

എല്ലാ മാസവും ഒന്നാം തീയതിയും 15ആം തീയതിയും പ്രസിദ്ധീകരിക്കുന്ന ബിസിനസ് ഗള്‍ഫിന്റെ വില 3 ദിര്‍ഹമാണ്.
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം)



ദുബായ് : ഓട്ടോമോട്ടീവ് ഉപകരണങ്ങളുടെ പ്രദര്‍ശനമായ ഓട്ടോ മെക്കാനിക്ക ദുബായില്‍ ആരംഭിച്ചു. ദുബായ് ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനം മൂന്ന് ദിവസം നീളും. ഓട്ടോ ആഫ്റ്റര്‍ മാര്‍ക്കറ്റ് പ്രദര്‍ശനമാണ് ഓട്ടോ മെക്കാനിക്ക. മോട്ടോര്‍ വാഹനങ്ങളുടെ വിവിധ പാര്‍ട്സുകളാണ് പ്രധാനമായും പ്രദര്‍ശനത്തിന് ഉള്ളത്. വിവിധ തരം സുരക്ഷാ ഉപകരണങ്ങള്‍, സീറ്റുകള്‍, ചേസിസ്, ഇലക്ട്രോണിക് പാര്‍ട്ടുകള്‍, ബാറ്ററികള്‍, ലൈറ്റുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. വിവിധ വാഹന സേവനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഓട്ടോമെക്കാ നിക്കയിലുണ്ട്.
