ഗഫൂര്‍ക്കാസ് തട്ടുകടയുടെ സ്നേഹ വിരുന്ന്

February 2nd, 2011

അബുദാബി : കേരളത്തിന്‍റെ നാട്ടു വിഭവ ങ്ങളിലൂടെ ഗള്‍ഫില്‍ ജന സ്വീകാര്യത നേടിയ ഹോട്ടല്‍ ശൃംഖല യായ ഗഫൂര്‍ക്കാസ് തട്ടുകട യുടെ പ്രവര്‍ത്തനം കേരള ത്തിലേക്കും വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായി യു. എ. ഇ. യില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാ ഘോഷം ഫെബ്രുവരി മൂന്ന്, നാല് തീയതി കളിലായി യഥാക്രമം ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനിലും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലും നടക്കും.

സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ മൂസ്സ എരഞ്ഞോളിയും സംഘവും നയിക്കുന്ന നൃത്ത സംഗീത ഹാസ്യ മേള ‘സ്നേഹ വിരുന്ന്’ വാര്‍ഷികാ ഘോഷ ചടങ്ങിന് മാറ്റു കൂട്ടും.

മുക്കം സാജിദ, അനുപമ വിജയ്, ലേഖ, യൂസുഫ് കാരക്കാട്, നിസാമുദ്ദീന്‍, ഷെറിന്‍ റോജിന്‍, മിഷാല്‍, സബ്രീന, ദിവ്യാ പരമശിവം തുടങ്ങിയ ഗായകരും കുഞ്ഞി നീലിശ്വര ത്തിന്‍റെ നേതൃത്വ ത്തില്‍ ഇരുപതോളം നര്‍ത്തകരും പരിപാടി യില്‍ അണിനിരക്കും.

അമേരിക്ക യില്‍ നടന്ന ബൂഗി ബൂഗി നൃത്ത മത്സര ത്തിലെ വിജയി പ്രണവ് പ്രദീപും കലാഭവന്‍ ഫര്‍ദിഷ്, ലിജു ഷറഫ് എന്നീ ഹാസ്യ താരങ്ങളും സംഘത്തില്‍ ഉണ്ടാവും.

ഒലീവ് മീഡിയാ ഒരുക്കുന്ന ഈ സ്റ്റേജ് ഷോ സംവിധാനം ചെയ്യുന്നത് കെ. കെ. മൊയ്തീന്‍ കോയ. ഇതിലേ ക്കുള്ള പ്രവേശന പാസ്‌ ഗഫൂര്‍ക്കാസ് തട്ടുകട യില്‍ നിന്നും ലഭിക്കും.

പുതിയ വിഭവ ങ്ങള്‍ക്കായി ഉപഭോക്താ ക്കള്‍ക്കിട യില്‍ നടത്തിയ പേരിടല്‍ മത്സര ത്തിലെ വിജയി കള്‍ക്ക് സമ്മാന ദാനവും ഇതോടൊന്നിച്ച് ഉണ്ടാകും. മഞ്ചേരി യില്‍ ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും എന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള ബംബാനി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് അല്‍ ഖൈല്‍ മോളില്‍

January 28th, 2011

hafeer-haneefa-pp-al-madina-wide-range-restaurant-dubai-epathram

ദുബായ്‌ : ദുബായിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ അല്‍ മദീന വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് ഏറ്റവും പുതിയ റെസ്റ്റോറന്റ് ദുബായ്‌ അല്‍ ഖൂസിലെ അല്‍ ഖൈല്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 27നു വൈകീട്ട് ഏഴര മണിക്ക് നടന്ന ഉല്‍ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുകേഷ്‌ ആയിരുന്നു മുഖ്യ അതിഥി.

പതിനഞ്ചോളം റെസ്റ്റോറന്റുകളും പത്ത് കാറ്ററിംഗ് യൂണിറ്റുകളും ദുബായില്‍ ഉള്ള അല്‍ മദീന വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് ഗ്രൂപ്പ്‌ പ്രദേശത്തെ ഭക്ഷണ വിതരണക്കാരില്‍ പ്രമുഖരാണ്. അടുത്ത മാസം മുഹൈസ്നാ, ഖിസൈസ്‌, അല്‍ ഖൂസ്‌ എന്നിവിടങ്ങളില്‍ കൂടി തങ്ങള്‍ പുതിയ റെസ്റ്റോറന്റ് തുറക്കും എന്ന് അല്‍ മദീന വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹനീഫ പി. പി. അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദിബ്ബ മോഡേണ്‍ ബേക്കറി ഉദ്ഘാടനം

October 1st, 2010

Thayikkandiyil-Muhammed-Dibba-Modern-Bakery-ePathram

ഷാര്‍ജ : ദിബ്ബ മോഡേണ്‍ ബേക്കറിയുടെ പുതിയ കെട്ടിടം ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് അഞ്ചു മണിക്ക് പാണക്കാട്‌ സയിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ദിബ്ബ ആസ്ഥാനമായുള്ള കമ്പനിയുടെ ഈ പുതിയ കെട്ടിടം മൂന്നര മില്യന്‍ ദിര്‍ഹം ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പതിനെട്ട് മില്യന്‍ ദിര്‍ഹമാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്‌. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാര്‍ഷിക വരുമാനം മൂന്നിരട്ടിയാകും എന്നാണ് പ്രതീക്ഷ.

dibba-modern-bakery-epathram

ഉദ്ഘാടനം

170 തൊഴിലാളികളുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി മൂന്നിരട്ടി ആക്കാനും പദ്ധതിയുണ്ട്. കുഞ്ഞഹമ്മദ്‌ ഹാജി എന്ന തയിക്കണ്ടിയില്‍ മുഹമ്മദ്‌ ആണ് സ്ഥാപനത്തിന്റെ ഉടമ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു.

February 22nd, 2010

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു. ഇന്ത്യ പ്രത്യേക പവലിയനുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യോത്പന്ന , ആതിഥ്യ മേഖലയിലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രദര്‍ശമാണ് ഗള്‍ഫുഡ്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3500 ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ ഭക്ഷ്യോത്പന്നങ്ങളും ഹോട്ടലുകള്‍ക്ക് വേണ്ട യന്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികളുമാണ് മേളയില്‍ ഉള്ളത്.

ഇന്ത്യ പ്രത്യേക പവിലിയനുമായി മേളയില്‍ സജീവമാണ്. ഈസ്റ്റേണ്‍, കെ.എല്‍.എഫ് നിര്‍മ്മല്‍, സാറാസ് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികളും മേളയ്ക്ക് എത്തിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ വ്യാപാരം വിപുലമാക്കാനാണ് തങ്ങളുടെ പദ്ദതിയെന്ന് കെ.എല്‍.എഫ് നിര്‍മല്‍ ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് പറഞ്ഞു.

ചക്കയട, കൂര്‍ക്ക പുഴുങ്ങിയത്, നെയ്പ്പായസം, പിടി തുടങ്ങി മലയാളികള്‍ ഇഷ്ടപ്പെടുന്ന റെഡി റ്റു കുക്ക് വിഭവങ്ങളുമായാണ് സാറാസ് എത്തിയിരിക്കുന്നത്. വിദേശ മലയാളികള്‍ക്ക് പരമ്പരാഗത രുചികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് അന്ന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്സികുട്ടീവ് ബോബി എം. ജേക്കബ്.

പ്രദര്‍ശന വലിപ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ട് ഇത്തവണ ഗള്‍ഫുഡിന്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ബഹ്റിന്‍ ഫിനാന്‍സിന്‍റെ പുതിയ ഷോറൂം
ബനിയാസ് ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine