സത്യം രാമലിംഗ രാജുവിനു ജാമ്യം

July 21st, 2010

satyam-ramalinga-raju-epathramഹൈദരാബാദ് : സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ രാമലിംഗ രാജുവിനു ആന്ധ്രാ പ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇദ്ദേഹത്തോടൊപ്പം സത്യത്തിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കും, ധനകാര്യ വിഭാഗത്തിലെ മറ്റു രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് സത്യം കമ്പ്യൂട്ടേഴ്സിനെ രാജ്യത്തെ മുന്‍ നിര കമ്പനികളില്‍ ഒന്നാക്കി മാറ്റിയ രാമലിംഗ രാജു, പക്ഷെ അതേ കമ്പനിയുടെ തകര്‍ച്ചയ്ക്കും കാരണ ക്കാരനായി. കണക്കുകളില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി. ബി. ഐ. യുടെ പിടിയില്‍ ആകുകയായിരുന്നു. ഓഹരി വിപണിയിലെ മുന്‍ നിര ഓഹരി യായിരുന്ന സത്യം കമ്പ്യൂട്ടേഴ്സിന്റെ വില കമ്പനിക്കുണ്ടായ ദുഷ്പേരിനെ തുടര്‍ന്ന്  കുത്തനെ ഇടിഞ്ഞു ഒറ്റയക്കത്തില്‍ എത്തിയിരുന്നു. പ്രതിസന്ധിയില്‍ അകപ്പെട്ട സത്യം കമ്പ്യൂട്ടേഴ്സിനെ മഹീന്ദ ആന്റ് മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്ത് മഹീന്ദ്ര സത്യം എന്ന് പേരു മാറ്റി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ബിസിനസ് ഗള്‍ഫ് പ്രസിദ്ധീകരണം ആരംഭിച്ചു
യു.എ.ഇ. എക്സ്ചേഞ്ച് “ഓണ സൌഭാഗ്യം” ഓണപ്പതിപ്പ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine