2011 ഓടെ ലുലു 100 സ്റ്റോറുകള്‍ തുറക്കും

August 17th, 2009

യു.എ.ഇയിലെ അലൈനില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഭരണാധികാരിയുടെ കിഴക്കന്‍ മേഖലയിലെ പ്രതിനിധി ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍കുവൈത്താത്തിലാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ലുലുവിന്‍റെ 75 –ാ മത്തെ ഷോറൂമാണിത്.

എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി, ചെയര്‍മാന്‍ എം.കെ അബ്ദുല്ല, എക്സികുട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങള്‍ കൂടുതല്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് എം.എ യുസഫലി പറഞ്ഞു. 2011 ഓടെ 100 സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹയിലെ ഗരാഫയില്‍

July 16th, 2009

എംകേ ഗ്രൂപ്പിന്‍റെ കീഴിലുള്ള ലുലുവിന്‍റെ ഖത്തറിലെ രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹയിലെ ഗരാഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗരാഫയിലെ ഷമാല്‍ റോഡിലാണ് 2,70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു താക്കോല്‍ വിതരണം

May 24th, 2009

lulu-hypermarketദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പ്രമോഷനില്‍ മെര്‍സിഡിസ് ബെന്‍സ് കാറുകള്‍ നേടിയവര്‍ക്കുള്ള കാറിന്റെ താക്കോലുകള്‍ പ്രശസ്ത അറബി കായിക താരം നദ സൈദാനും എം. കെ. ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫും സംയുക്തമായി വിതരണം ചെയ്തു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

May 7th, 2009

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക പ്രമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ സമ്മാനമായ മൂന്ന് മെഴ്സിഡസ് ബെന്‍സ് കാറുകള്‍ക്കുള്ള നറുക്കെടുപ്പ് നടന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ധനകാര്യ-വാണിജ്യ മന്ത്രാലയ പ്രതിനിധി ഖാലിദ് അല്‍ മന്‍സൂരി, ലുലു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ സ്വദേശി ഡെഡി സുഗി ഹാര്‍ത്തോ, ഫിലിപ്പീന്‍സ് സ്വദേശി ഗില്‍ബര്‍ട്ട് കാസെല്‍ജെ, അറേബ്യന്‍ വംശജനായ ഫറാഹ് കരീം സലാമ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ആരംഭിച്ചു

April 27th, 2009

കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ആരംഭിച്ചു. ഫുഡ് ഫിയസ്റ്റ എന്ന പേരിലുള്ള ഭക്ഷ്യമേള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. മേളയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 20 മീറ്റര്‍ നീളമുള്ള കേക്ക് തയ്യാറാക്കിയിരുന്നു. ചിത്രരചനാ മത്സരം, മാജിക് ഷോ, ഈജിപ്ഷ്യന്‍ ഡാന്‍സ് തുടങ്ങിയവ ഭക്ഷ്യമേളയോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കും. മേയ് ഒന്‍പതിനാണ് മേള സമാപിക്കുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « എം.കേ. ഗ്രൂപ്പ് സൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
Next »Next Page » ഡി.സി. ബുക്സ് അജ്മാനില്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine