മോസ്കോ: സംഗീത അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സൌഹൃദ കൂട്ടായ്മയുടെ വെബ്സൈറ്റായ വികോണ്‍ടേകിലാണ് റഷ്യയിലെ ട്വെറിലെ സ്കൂളിലെ അധ്യാപികയായ യെലേന കോര്‍ണിഷോകോവ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ടീച്ചറുടെ പരിപൂര്‍ണ്ണ നഗ്നവും അര്‍ദ്ധ നഗ്നവുമായ സെല്ഫികള്‍ കണ്ട് വിദ്യാര്‍ഥികള്‍ അന്തംവിട്ടു. അവര്‍ ഇത് മാതാപിതാക്കളുടേയും സ്കൂള്‍ അധികൃതരുടേയും ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എത്രയും വേഗം ചിത്രങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ അതിനെ ഗൌരവമായി കാണേണ്ടതില്ല എന്നാണ് പ്രതികരിച്ചത്.
തന്റെ നഗ്ന സെല്ഫികള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ മാത്രമായി പോസ്റ്റു ചെയ്തതാണെന്നും അത് നീക്കം ചെയ്യുവാനോ ക്ഷമാപണം നടത്തുവാനോ താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല മറ്റു പല അധ്യാപകരേക്കാളും മാന്യമായിട്ടാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി.
നഗ്നത പ്രദര്‍ശനം തന്റെ സ്വകാര്യതയാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് നാല്പതുകാരിയായ അധ്യാപിക. എന്നാല്‍ അധ്യാപികയുടെ ഈ നടപടിയില്‍ രക്ഷിതാക്കള്‍ കടുത്ത അസംതൃപ്തരാണ്. അധ്യാപക വൃത്തിയുടേയും സ്കൂളിന്റെയും അന്തസ്സിനു നിരക്കാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും അതിനാല്‍ എത്രയും വേഗം ഇവരെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അധ്യാപികയുടെവിശദീകരണത്തില്‍ തൃപ്തരാകാത്ത സ്കൂള്‍ അധികൃതര്‍ ഒയെലേനയോട് ആഗസ്റ്റ് 25 നു മുമ്പ് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരെ സ്കൂളില്‍ നിന്നും പുറത്താക്കുവാനാണ് തീരുമാനം.
സ്പെയിനിലെ അവധിക്കാലത്തിനിടയ്ക്ക് എടുത്തിട്ടുള്ളതാണ് അധികം ചിത്രങ്ങളും. ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതും വികോണ്‍ടേകിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും ടീച്ചര്‍ തന്നെയാണ്. യൂറോപ്പില്‍ ഫേസ്ബുക്ക് കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രിയത ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വികോണ്‍ടേകി. അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ യൂറോപ്പും കടന്ന് മറ്റിടങ്ങളിലും വൈറലായി മാറിയിരിക്കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുട്ടികള്‍, പ്രതിഷേധം, സ്ത്രീ