ഒമാനിലെ ഏക ടെലികോം സര്‍വീസ് പ്രൊവൈഡര്‍ ആയ ഒമാന്‍ ടെല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 74.8 മില്യണ്‍ ഒമാനി റിയാലിന്റെ അറ്റാദായം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54.3 ശതമാനത്തിന്റെ വര്‍ധനവാണ്. 2008 ന്റെ ആദ്യ പകുതിയില്‍ 201.1 മില്യണ്‍ ഒമാന്‍ റിയാലാണ് ഒമാന്‍ ടെല്ലിന്റെ ആകെ വരുമാനം. 118.4 മില്യണ്‍ റിയാല്‍ ചെലവ് രേഖപ്പെടുത്തി. 2007 നെ അപേക്ഷിച്ച് ചെലവില്‍ 2.4 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. ഒമാന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഒമാന്‍ ടെല്ലിന്റെ 25 ശതമാനം ഓഹരി ഈ വര്‍ഷാവസാനത്തിന് മുമ്പേ വില്‍ക്കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
-