ഷാര്‍ജയില്‍ വന്‍ പോള്‍ട്രി ഫാം പദ്ധതി വരുന്നു. കോഴിമുട്ടകള്‍ ഉത്പാദിപ്പിക്കുന്ന എന്ന ഉദ്ദേശത്തിലാണിത്. ഷാര്‍ജയിലെ സീഹ് അല്‍ ലെബ്സ പ്രദേശത്താണ് 120 മില്യണ്‍ ദിര്‍ഹം ചെലവില്‍ ഈ പദ്ധതി വരുന്നത്. രണ്ട് വര്‍ഷം കൊണ്ട് നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഒരു മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഷാര്‍ജ അഗ്രികള്‍ച്ചര്‍ ഡവലപ് മെന്‍റ് കോര്‍പ്പറേഷന്‍ ഈ സംവിധാനം ഒരുക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദിവസവും 3500 കാര്‍ട്ടണ്‍ കോഴിമുട്ടകള്‍ ഇവിടെ ഉത്പാദിപ്പിക്കാനാവും.
-