ദുബായ്: യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖല ആയ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ ഏറ്റവും പുതിയ ഷോറൂം അബു ഹെയിലില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. അബു ഹെയിലിലെ സിറ്റി ബേ ബിസിനസ് സെന്ററില്‍ വൈകീട്ട് അഞ്ചിനാണ് ഉല്‍ഘാടന പരിപാടികള്‍ തുടങ്ങുന്നത്.
ശ്രീ സുലൈമാന്‍ മുഹമ്മദ് അല്‍ ഷിസാവി യുടെ സാന്നിദ്ധ്യത്തില്‍ ഷെയ്ഖാ ആസ്സാ അബ്ദുള്ള അല്‍ നുഐമി ഉല്‍ഘാടനം നിര്‍വ്വഹിക്കും.
ഉല്‍ഘാടനത്തിന്റെ ഭാഗമായി അറബ് കലാ കാരന്മാരുടെ പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ആറായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഷോറൂമാണ് അബു ഹെയിലില്‍ ആരംഭിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഉള്ളത്. അന്താരാഷ്ട്ര ഗുണ മേന്മയുള്ള കോട്ടണ്‍ വസ്ത്രങ്ങളുടെ വിവിധ തരം ബ്രാന്‍ഡുകള്‍ പ്രത്യേക വിഭാഗങ്ങളായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. യു. എ. ഇ. യിലെ 14-ാമത്തെയും ദുബായിലെ 3-ാമത്തെയും ഫൈന്‍ ഫെയര്‍ ഷോറൂം ആണ് ഇത്.
ഉപഭോക്താക്കള്‍ക്കായി ഫൈന്‍ ഫെയര്‍ കസ്റ്റമര്‍ റോയല്‍റ്റി പ്രോഗ്രാം ഉടന്‍ ആരംഭിക്കും എന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഇസ്മായില്‍ റാവുത്തര്‍ അറിയിച്ചു. മികച്ച സേവനവും മെച്ചപ്പെട്ട വിലയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് റോയല്‍റ്റി പ്രോഗ്രാം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജില്‍, എട്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫൈന്‍ ഫെയറിന്റെ പ്രത്യേക പവലിയന് ഗേറ്റ് നംബര് നാലില്‍ നവംബര്‍ 22ന് തുടങ്ങുന്നതാണ് എന്നും സാരഥികള്‍ അറിയിച്ചു.
- ജെ.എസ്.