യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ ആല്‍ഫ വണ്‍ കേരളത്തില്‍ നിക്ഷേപം ഇറക്കുന്നു. ആദ്യഘട്ടമായി 200 കോടി രൂപയുടെ മുതല്‍ മുടക്കാണ് ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ പയ്യാമ്പലത്ത് 13 നിലകളുള്ള ആഡംബര ഫ്ലാറ്റ്, തോട്ടടയില്‍ ടൗണ്‍ഷിപ്പ്, മാഹിയില്‍ അപ്പാര്‍ട്ട് മെന്റ് എന്നിവയാണ് ആദ്യഘട്ട പദ്ധതികള്‍. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റ് ഹോമുകളും കണ്ണൂരില്‍ വിശാലമായ വ്യാപാര വാണിജ്യ സമുച്ചയവും ആല്‍ഫ വണ്‍ ഗ്രൂപ്പ് തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ആല്‍ഫ വണ്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ആര്.പി മുഹമ്മദ്, ട്രേഡിംഗ് മാനേജര്‍ ഉണ്ണികൃഷ്ണന്, അഡ്മിനിസ്ട്രേഷന് മാനേജര്‍ കെ.പി. അഷ്റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ലാഭത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ഗ്രൂപ്പിന്റെ 16-ാം വാര്‍ഷികാഘോഷവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 17 ന് കണ്ണൂരില്‍ നടത്തുമെന്നും ഇവര്‍ അറിയിച്ചു.
-