ദുബായിയുടെ ലോ ബജറ്റ് വിമാന സര്‍വീസായ ഫ്ലൈ ദുബായിയുടെ ആദ്യത്തെ വിമാനം പുറത്തിറക്കി. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ നടന്ന ചടങ്ങില്‍ ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഫ്ലൈ ദുബായ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം എന്നിവര്‍ പങ്കെടുത്തു. ബോയിംഗ് 737-800 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഫ്ലൈ ദുബായ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇന്ന് ദുബായില്‍ പുറത്തിറക്കിയത്. ആകെ 50 ബോയിംഗ് വിമാനങ്ങളാണ് ഫ്ലൈ ദുബായ്ക്ക് വേണ്ടി സര്‍വീസ് നടത്തുക. ആദ്യ യാത്ര ജൂണ്‍ ഒന്നിന് ബെയ്റൂത്തിലേക്ക് നടത്തുമെന്നും ജൂണ്‍ രണ്ടിന് അമാനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും ശൈഖ് അഹമ്മദ് പറഞ്ഞു.
-