യു.എ.ഇ എക്സ് ചേഞ്ചിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡ്

March 7th, 2008
ബിസിനസ് രംഗത്തെ പ്രാഗത്ഭ്യത്തിനും ഗുണമേന്മയ്ക്കും നല്‍കി വരുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡിന് യു.എ.ഇ എക്സ്ചേഞ്ച് സെന്‍റര്‍ അര്‍ഹമായി.

ബിസിനസ് രംഗത്തെ പ്രാഗത്ഭ്യത്തിനും ഗുണമേന്മയ്ക്കും നല്‍കി വരുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡിന് യു.എ.ഇ എക്സ് ചേഞ്ച് സെന്‍റര്‍ അര്‍ഹമായി. ധന വിനിമയ രംഗത്തെ സേവനങ്ങള്‍, യു.എ.ഇ യുടെ പൊതു വികസനത്തിന് അനുഗുണമായ വിധത്തില്‍ ഫലപ്രദമായി ഏകോപിച്ചതില്‍ പ്രകടമാക്കിയ മികവിനാണ് അവാര്‍ഡ്. ദുബായ് മൊണാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് എയര്‍ ലൈന്‍സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമില്‍ നിന്ന് യു.എ.ഇ എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടി പുരസ്ക്കാരം ഏറ്റുവാങ്ങി. 27 വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കുന്ന യു.എ.ഇ എക്സ്ചേഞ്ചിന് അഞ്ചു ഭൂഖണ്ഡങ്ങളിലായി 370 ലധികം സ്വന്തം ഓഫീസുകളും ആയിരക്കണക്കിന് സഹകാര്യാലയങ്ങളും ഉണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഐസക് പട്ടാണി പറമ്പിലിനെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം ആദരിച്ചു
Next » സൂപ്പര്‍ വെയര്‍ 45-ാം വാര്‍ഷികം ആഘോഷിക്കുന്നു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine