ഞാന്‍ നിന്റേതു മാത്രമാ കണമെങ്കില്‍ – സുനില്‍ ജോര്‍ജ്

January 26th, 2009

നീയെന്നെ
സ്വന്തമാക്കാനാ ഗ്രഹിയ്ക്കുന്നു വെങ്കില്‍,
ഒരു മഴ തൂവല്‍
ഭൂമിയിലേയ്ക്കെന്ന പോലെ വരിക;
ആകാശത്തിന്റെ
അനന്ത ശുദ്ധ മനസ്സുമായി വരിക;
നിന്നെപ്പുണരാനായി
ഭൂമിയോളം പോന്നൊരു ഹൃദയവുമായി
ഞാനിവിടെ കാത്തിരിപ്പുണ്ടാകും.

പക്ഷെ,
എന്റെ ഹൃദയം തുരന്ന്‌
കടലിലേയ്ക്കൊ ഴുകാമെന്നോ,
നീരാവിയായി
സൂര്യനെ പുണരാമെന്നോ
വ്യാമോഹിയ്ക്കു ന്നുവെങ്കില്‍,
ഒന്നോര്‍ക്കുക:
നിന്നെ ക്കുറിച്ചുള്ള ഓര്‍മ്മകളി‍ല്‍ പോലും
ഞാന്‍ അതീവ സ്വാര്‍ത്ഥനാണ്‌.

അതു കൊണ്ട്‌,
നീയെന്നിലേയ്ക്ക്‌ പെയ്തിറങ്ങുമ്പോള്‍,
വഴി വക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട്‌ മോഹിയ്ക്കാതെ,
മലയുടെ യാകാരത്തില്‍
മതി മറക്കാതെ,
ഇലകളില്‍ മാദക നൃത്തമാടാതെ,
പൂക്കളില്‍ മുത്തമിടാതെ,
പുല്‍ക്കൊടി ത്തുമ്പില്‍
ഇക്കിളിക്കു മിളയാകാതെ…,
നിന്റെ കണ്ണുകളില്‍
എന്നെ മാത്രം നിറച്ച്‌,
ഹൃദയത്തില്‍
എന്നെ മാത്രം നിനച്ച്‌,
എന്നിലേയ്ക്കൊരു
മഴ രാഗമായി
മെല്ലെ മെല്ലെ പെയ്തിറങ്ങുക…

സുനില്‍ ജോര്‍ജ്, മസ്കറ്റ്
കവിയുടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സങ്കടദ്വാരം – വി. ജയദേവ്

October 3rd, 2008

ഒരിക്കലും തുറക്കാതെ കിടന്ന
പ്രണയത്തിന്റെ ലവല്‍ ക്രോസില്‍
കൂട്ടുകാരിയുടെ വഴി മുടക്കി
അനാഥം ശവമായിക്കിടന്നവള്‍
ഇന്നലെ, യെന്നോട് കരഞ്ഞവള്‍.

വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റു കൊടുത്തു കിട്ടിയ
ഓര്‍മ കൊണ്ടു മുറിഞ്ഞവന്‍
മുമ്പെന്നോ എന്നോട്
മൌനത്തിനു വില പറഞ്ഞവന്‍

വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പം കൊണ്ടു
കരള്‍ പിളര്‍ക്കുമൊരാള്‍
കളിയിമ്പം കൊണ്ടു
കലി ശമിപ്പിയ്ക്കുമൊരാള്‍
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതിക്കിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍.
ഇടയ്ക്കെപ്പോഴോ എനിക്കു
സൌഹൃദം പണയം തന്നവന്‍.

ശവവണ്ടിയിലെ കൂട്ടിരിപ്പിന്
ഒരു തീവണ്ടിപ്പുകക്കരിമണം.
ഓര്‍മയ്ക്കുമേല്‍ കോറി വരഞ്ഞു
മൂര്‍ച്ചയഴിഞ്ഞ കത്തി മുന.
നാവു വിണ്ടൊരു പാന പാത്രം.
ശവ വണ്ടിയിലെ കാത്തിരിപ്പിനു
മേല്‍വിലാസം ആരെ നോക്കുന്നു?

വി. ജയദേവ്, ന്യുഡല്‍ഹി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

നാം തമ്മില്‍ – നസീര്‍ കടിക്കാട്

September 18th, 2008

നാം തമ്മില്‍ കണ്ടിട്ടില്ല
മിണ്ടിയിട്ടില്ല
കാത്തു നിന്നിട്ടില്ല
ഓര്‍ത്തിരുന്നിട്ടില്ല

പ്രേമലേഖനമെഴുതിയിട്ടില്ല
പാട്ടുമൂളി നടന്നിട്ടില്ല
കണ്ണാടി ഉടച്ചിട്ടില്ല
കവിത എഴുതിയിട്ടില്ല

തൊട്ടിട്ടില്ല
കെട്ടിപിടിച്ചിട്ടില്ല
ഉമ്മ വെച്ചിട്ടില്ല
കുതറി നിന്ന്‌ കിതച്ചിട്ടില്ല

ഒളിച്ചോടിയിട്ടില്ല
കല്യാണം കഴിച്ചിട്ടില്ല
എന്റെ പൊന്നേന്ന്‌ വിളിച്ചിട്ടില്ല
കുട്ടികളുണ്ടായിട്ടില്ല

മനസ്സിലാവാതായിട്ടില്ല
ഉപ്പും മുളകും കുറഞ്ഞിട്ടില്ല
രണ്ടിടത്തുറങ്ങിയിട്ടില്ല
കുടുംബത്തോടെ കെട്ടിത്തൂങ്ങിയിട്ടില്ല

ഞാനിപ്പോഴും
നിന്നെ പ്രണയിക്കുന്നു!

നസീര്‍ കടിക്കാട്

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

പരസ്‌പരം കാണാത്തത്‌… – ഡോണ മയൂര

August 27th, 2008

നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.

നമുക്കിടയില്‍
‍ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.

നമുക്കിടയില്‍
മഴയില്ല വെയിലില്ല
സൂര്യനില്ല താരമില്ല
തിങ്കളില്ല ചൊവ്വയില്ല
നിലാവില്ല നിഴലില്ല
കൊഴിയുന്ന യാമവുമില്ല.

നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.

നമുക്കിടയില്‍
‍ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.

പിന്നെ എന്താണ്‌?
നമ്മള്‍ ആരാണ്‌?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ…

ഡോണ മയൂര

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അതു കൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്… – ടീനാ സി ജോര്‍ജ്ജ്

August 25th, 2008

ഓര്‍മ്മകളുടെ മട്ടുപ്പാവി ലിരുന്നു കൊണ്ട്
കാല മാകുന്ന പഴം പുസ്തകം മറിച്ചു നോക്കുമ്പോള്‍
ആരോ കോറിയിട്ട ആ വരികള്‍ ക്കിടയില്‍
എന്റെ കൈപ്പട കണ്ടാല്‍ നീ ഞെട്ടരുത്.

മനസ്സിന്റെ മാന്ത്രിക കൂട്ടില്‍ പണ്ടെന്നൊ
മാനം കാണിക്കാതെ ഒളിപ്പിച്ചു വച്ച
ആ മയില്‍പ്പീലി ത്തുണ്ട് ഒരു കഥ പറഞ്ഞാല്‍
നീ ഒരിക്കലും പരിഭവിക്കരുത്.

അങ്ങകലെ ആ ഉണക്ക മര ച്ചില്ലയില്‍
കൂടു വിട്ടു പോയ ഇണ ക്കുരുവിയെ തേടി
കരയുന്ന രാക്കിളിയുടെ വിരഹ ഗാനം കേട്ടാല്‍
എന്റെ ഇടറുന്ന ശബ്ദം നീ ഓര്‍ക്കരുത്.

ഉമ്മറ ക്കോണില്‍ എന്നും താലോലിച്ചു വളര്‍ത്തീട്ടും
ഒരിക്കലും പൂക്കാതെ നില്‍ക്കുന്ന മുല്ല ച്ചെടി കണ്ടാല്‍
ഒരു നാളും പൂവിടാതെ വാടി ക്കരിഞ്ഞു പോയ
എന്റെ സ്വപ്നങ്ങളെ ക്കുറിച്ചു നീ ചിന്തിക്കരുത്.

ഇതൊന്നും നിനക്കു താങ്ങാനാവില്ല.
കണ്‍ചിപ്പി ക്കുള്ളില്‍ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന
മിഴിനീര്‍ മുത്തു താഴെ വീണു പോകും.
അതെന്നെ വല്ലാതെ വേദനിപ്പിക്കും.

അതുകൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്…

ടീനാ സി ജോര്‍ജ്ജ്

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

6 of 9« First...567...Last »

« Previous Page« Previous « മറുപടി കാത്ത് – സുനില്‍ രാജ് സത്യ
Next »Next Page » പരസ്‌പരം കാണാത്തത്‌… – ഡോണ മയൂര »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine