തൃശ്ശൂര്‍: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായി. കൃത്രിമ ശ്വസോച്ഛാസം നല്‍കുന്നത്. ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളയാത്. ഡോ. ശ്രീകുമാര്‍ പിള്ള, ഡോ. ടി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ സംഘമാണ് അഴീക്കോടിനെ ചികിത്സിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഴീക്കോടിനെ സന്ദര്‍ശിച്ചിരുന്നു.നിരവധി പേര് അഴീക്കോടിനെ കാണുവാന്‍ എത്തുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം