ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

July 28th, 2025

special-driving-test-for-differently-specially-abled-persons-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. PRD

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

June 3rd, 2025

mathruyanam-mother-and-baby-journey-ePathram
കൊച്ചി : ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാത്രം രേഖപ്പെടുത്തുക എന്ന് കേരള ഹൈക്കോടതി.

രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉൾപ്പെടുത്തണം എന്നും കോടതി ഉത്തരവ്. രക്ഷിതാക്കളുടെ ലിംഗ സ്വത്വം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തരുത് എന്നും ഹൈക്കോടതി ഉത്തരവ്.

കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് ദമ്പതികള്‍ നേരത്തെ കോർപ്പറേഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പുണ്ടായി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം

May 19th, 2025

lightning-rain-thunder-storm-kerala-ePathram
പാലക്കാട് : മഴക്കാല ദുരന്ത സാദ്ധ്യതകൾ മുന്നില്‍ ക്കണ്ട് പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ നിർദ്ദേശം. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ആരോഗ്യമുള്ള യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി മഴക്കാല ദുരന്തങ്ങളെ നേരിടാൻ പ്രാപ്തരാക്കണം.

അത്തരം പ്രദേശങ്ങളിൽ ഉള്ളവരുടെ പട്ടിക തദ്ദേശ തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം എന്നതു ഉൾപ്പെടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല ഇക്കുറി നേരത്തെ തന്നെ തുടക്കം കുറിച്ച വർഷക്കാലത്തെ മുന്‍ നിര്‍ത്തി 40 അംഗങ്ങൾ അടങ്ങുന്ന പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നൽകി.

അതാത് വാര്‍ഡുകളില്‍ കര്‍മ്മ സേനയില്‍ അംഗങ്ങൾ ആവാൻ താത്പര്യമുള്ളവര്‍ വാര്‍ഡ് അംഗം മുഖേന വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഇതനുസരിച്ച് പഞ്ചായത്തുകളും നഗര സഭകളും പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് പ്രായം, ആരോഗ്യം എന്നിവ കണക്കിൽ എടുത്താണ് കര്‍മ്മ സേനയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഇവർക്ക് പരിശീലനം നൽകി ജൂണ്‍ ആദ്യ വാരം മുതല്‍ കര്‍മ്മ സേനയെ സജ്ജമാക്കണം എന്നാണു അധികൃതരുടെ അറിയിപ്പ്.

മഴക്കാല ക്കെടുതികളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കേണ്ടി വന്നാല്‍ ഇവിടങ്ങളില്‍ പോലീസും അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കും കൂടെ പ്രവര്‍ത്തിക്കുക എന്നതും കർമ്മ സേനയുടെ ചുമതലയാണ്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി

May 7th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് പത്ത് മിനുട്ട് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

ഗതാഗത -റോഡ്‌ സുരക്ഷാ കമ്മീഷണർമാരുടെ യോഗ തീരുമാന പ്രകാരമാണ് 10 മിനിറ്റ്‌ ഇടവേളയിലുള്ള പെർമിറ്റ് നൽകുക. മത്സരയോട്ടം തടയാൻ ഇത്രയും സമയ വ്യത്യാസം വേണം.

മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന. ബസ്സുടമകൾ എതിർത്താൽ നിയമ നടപടികളുടെ കോടതിയെ സമീപിക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം

March 10th, 2025

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണ ഭോക്താക്കളുടെ ഇ- കെ. വൈ. സി. പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയ പരിധി 2025 മാർച്ച് 31ന് അവസാനിക്കും.

ഇ- കെ. വൈ. സി. പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യത ഉള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻ കടകൾ / താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം എന്നും പൊതു വിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ അറിയിച്ചു. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
Next »Next Page » ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine