ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം

March 11th, 2019

plastic-flex-board-banned-election-kerala-ePathram
കൊച്ചി : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാര ണ ത്തിന് ഫ്ലക്സ് ബോർഡുകൾ ഉപ യോഗി ക്കുന്നത് നിരോ ധിച്ചു കൊണ്ട് ഹൈക്കോടതി വിധി.

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ലക്സ് ബോര്‍ഡു കള്‍ ഒരിക്കലും നശിക്കാതെ കിടക്കും എന്നു കാണിച്ച് തിരു വനന്ത പുരം സ്വദേശി യായ ശ്യാം കുമാര്‍ നല്‍കിയ സ്വകാര്യ ഹരജി യിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചി ന്‍റെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാർ, കേന്ദ്ര സര്‍ക്കാർ, മലിനീ കരണ ബോര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നി വരെ എതിര്‍ കക്ഷി കളാക്കി ഹൈക്കോട തി നോട്ടീസ് അയക്കു കയും ചെയ്തു. നശിക്കാൻ സാദ്ധ്യതയില്ലാത്ത വസ്തുക്കൾ ഉപ യോഗി ക്കരുത്. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ ഉപ യോ ഗി ക്കുക യാണെങ്കിൽ കർശ്ശന നടപടി ഉണ്ടാകും എന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്

February 12th, 2019

sexual-assault-harassment-against-ladies-ePathram
തിരുവനന്തപുരം : പ്രായ പൂർത്തി യാകാത്ത പെൺ കുട്ടി യെ പീഡിപ്പിച്ച കേസിൽ മത പ്രഭാഷകന്‍ കൂടി യായ പള്ളി ഇമാമിന് എതിരെ പോക്സോ നിയമം അനു സരിച്ച് കേസ് എടുത്തു.തൊളിക്കോട് ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടിന്‍റെ പരാതി യിൽ തൊളി ക്കോട് ജമാ അത്ത് ഇമാം ആയി രുന്ന ഷഫീഖ് അൽ ഖാസിമി ക്ക് എതിരെ യാണ് വിതുര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

shafeek-al-kasimi-sexual-assault-case-ePathram

ഷഫീഖ് അൽ ഖാസിമി

സംഭവം നടന്ന് ദിവസ ങ്ങള്‍ കഴി ഞ്ഞിട്ടും പെണ്‍ കുട്ടി യോ ബന്ധുക്കളോ പരാതി നല്‍കാ ത്തതി നാല്‍ കേസ്സ് എടുത്തിരുന്നില്ല. മുന്‍ കൂര്‍ ജാമ്യ ത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപി ച്ചതിനു പിന്നാലെ യാണ് ഇപ്പോള്‍ പോക്സോ പ്രകാരം കേസ്സ് എടുത്തത്.

സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർ ത്ഥിനിയെ പ്രലോഭി പ്പിച്ച് ശഫീഖ് അൽ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വിജന മായ വന മേഖല യിലേക്ക് കൊണ്ടു പോവുക യായി രുന്നു.  യൂണി ഫോം ധരിച്ച വിദ്യാർ ത്ഥിനി കാറില്‍ ഇരി ക്കു ന്നത് കണ്ടു വന്ന നാട്ടു കാരി യായ ഒരു പെണ്‍ കുട്ടി അറിയിച്ചത് അനുസരിച്ച് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ എത്തിയ പ്പോള്‍ വിദ്യാർ ത്ഥിനി യു മായി ഇമാം കടന്നു കളയുക യായി രുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍

January 31st, 2019

tv-anupama-ias-ePathram
തൃശൂര്‍ : ആരാധനാലയ ങ്ങളിലെ ഭക്ഷണ വിത രണം, പ്രസാദ ഊട്ട്‌, തിരുനാള്‍ ഊട്ട്‌ എന്നിവക്ക് ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബ്ബന്ധം എന്ന് തൃശൂര്‍ ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെ നേതൃത്വ ത്തില്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ആരാധനാ ലയ ങ്ങളും 2019 മാര്‍ച്ച്‌ ഒന്നിനു മുന്‍ പായി ലൈസന്‍സ്‌, രജിസ്‌ട്രേ ഷനു കള്‍ എടു ക്കണം. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ ലൈസന്‍ സും ഇട വിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നട ത്തുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ രജിസ്‌ട്രേഷനു മാണ്‌ വേണ്ടത് എന്നും കളക്‌ടര്‍ വ്യക്തമാക്കി.

നിയോജക മണ്ഡലം അടിസ്ഥാന ത്തിലാണ്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നടത്തേ ണ്ടത്‌. രജിസ്‌ട്രേഷനു വേണ്ടി ആരാ ധനാ ലയ ങ്ങളിലെ ഉത്തര വാദ പ്പെട്ട വരുടെ മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, ഫോട്ടോ, ഐ. ഡി. കാര്‍ഡ്‌, നൂറു രൂപ ഫീസ്‌ എന്നിവ വേണം.

ലൈസന്‍സ്‌ എടുക്കു ന്നതി നായി ലോക്കല്‍ ബോഡി യുടെ സമ്മത പത്രം, ഫോട്ടോ, തിരി ച്ചറി യല്‍ കാര്‍ഡ്‌, മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, കുടി വെള്ള റിപ്പോര്‍ട്ട്‌ എന്നിവയും ലൈസന്‍സ്‌ ഫീസായി 2000 രൂപയും നല്‍ക ണം.

രജി സ്‌ട്രേഷന്‍, ലൈസന്‍സ്‌ എന്നിവ വര്‍ഷം തോറും പുതു ക്കണം. അഞ്ചു വര്‍ഷത്തേക്ക്‌ ഒരുമിച്ച്‌ രജി സ്‌ട്രേ ഷനും ലൈസന്‍സും എടു ക്കാവു ന്നതാണ്‌.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗ മായി ആരാ ധനാലയ ങ്ങളിലെ പാചക പ്പുര യിലെ ശുചിത്വവും ഉറപ്പു വരു ത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണ അവ ശിഷ്‌ട ങ്ങള്‍ നിക്ഷേ പിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അക ലത്തില്‍ ആയിരിക്കണം എന്നും കളക്‌ടര്‍ നിര്‍ദ്ദേ ശിച്ചു.

face book page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക സംവരണ ബില്‍ : എസ്. എന്‍. ഡി. പി. സുപ്രീം കോടതി യിലേക്ക്

January 13th, 2019

vellappally-natesan-epathram
ആലപ്പുഴ : സാമ്പത്തിക സംവരണ ബില്ലിന് എതി രെ എസ്. എന്‍. ഡി. പി. സുപ്രീം കോട തിയെ സമീ പിക്കും എന്ന് ജനറല്‍ സെക്ര ട്ടറി വെള്ളാ പ്പള്ളി നടേശന്‍.

ഭരണ ഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവ രണ ബില്ല്. ഭരണ ഘടന യില്‍ ഡോ. അംബേദ് കര്‍ എഴു തി യത് സാമ്പത്തിക സംവരണം വേണം എന്നല്ല. സാമൂഹി ക മായും വിദ്യാ ഭ്യാസ പരമായും പിന്നാക്കം നില്‍ക്കു ന്നവര്‍ ക്ക് മാത്ര മാണ് സംവരണം വേണ്ടത്.

ഇന്ത്യന്‍ ഭരണ ഘടനയെ പൊളി ച്ചെഴു താന്‍ പാര്‍ല മെന്റി ന് അധി കാര മില്ല. മുന്‍പും ഇത്തര ത്തിലുള്ള ശ്രമ ങ്ങള്‍ ചില സര്‍ ക്കാറു കള്‍ നടത്തി എങ്കിലും അതെല്ലാം സുപ്രീം കോടതി തടയുക യായിരുന്നു.

ഏഴു ദിവസം കൊണ്ട് ബില്ല് പാസ്സാക്കിയത് തെര ഞ്ഞെ ടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് എന്നും വെള്ളാപ്പള്ളി ആരോ പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍

January 7th, 2019

help-dest-activate-in-guruvayoor-temple-for-disabled-ePathram
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ത്തിന് എത്തുന്ന അംഗ പരിമിതരുടെ സഹായ ത്തി നായി ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീ കരിച്ച സാഹ ചര്യ ത്തില്‍ പ്രസ്‌തുത വിവരം അവരെ അറി യിക്കു ന്നതി നായി ആവശ്യമായ സ്ഥല ങ്ങളില്‍ ബോര്‍ഡു കള്‍ സ്ഥാപി ക്കണം എന്ന് മനുഷ്യാ വകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവ് ഇറക്കി.

ഗുരു വായൂര്‍ ദേവസ്വം അഡ്‌മിനി സ്‌ട്രേറ്റര്‍ ക്കാണ്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയത്‌. തിരു വനന്ത പുരം വള്ള ക്കടവ്‌ സ്വദേശി എസ്‌. ശ്രീകണ്‌ഠന്‍ നായര്‍ നല്‍കിയ പരാതി യിലാണ്‌ ഉത്തരവ്‌.

2017 ഡിസംബര്‍ 9 ന്‌ ഗുരുവായൂര്‍ ക്ഷേത്ര ത്തില്‍ പോയ അംഗ പരിമിത നായ തനിക്ക്‌ ദര്‍ശന ത്തിന്‌ പാസ്സ് ലഭി ച്ചില്ല എന്നും ഉദ്യോഗ സ്ഥര്‍ മോശ മായി പെരു മാറു കയും ചെയ്തു എന്ന് പരാതി യില്‍ പറയുന്നു. അംഗ പരി മിതര്‍ക്ക്‌ വേണ്ടി ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ ത്തിക്കു ന്നു എന്ന ബോര്‍ഡ്‌ എവിടെ യും സ്ഥാപിച്ചിട്ടില്ല എന്നും പരാതിക്കാരന്‍ കമ്മീ ഷനെ അറിയിച്ചു.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച
Next »Next Page » പ്രവാസി സാന്ത്വനം പദ്ധതി : കാല താമസം ഒഴിവാക്കും »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine