വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു

August 22nd, 2023

ghs-manathala-global-alumni-logo-ePathram

ചാവക്കാട് : മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, നാളിതു വരെയുള്ള എല്ലാ വിദ്യാർത്ഥി കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

നിലവിലെ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി ടി. വി. മുഹമ്മദ് യൂസഫ്, ഏറ്റവും ജൂനിയറും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിമ മർവ്വ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

global-alumni-of-ghs-manathala-logo-release-ePathram

ചാവക്കാട് സിംഗേഴ്സ് മ്യൂസിക് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ കെ. വി. ശശി, ഫൈസൽ കാനാമ്പുള്ളി, നൗഷാദ് അലി, കമറു ബാവ സാഹിബ്, അഷ്‌റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.

logo-release-global-alumni-of-ghs-manathala-ePathram

ആര്‍. വി. നാസിറുദ്ധീൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ, കെ. എസ്‌. ശിവദാസ്, ടി. വി. ഇസ്മായിൽ, രാജേഷ് മാക്കൽ, ഗണേഷ് ശിവജി, ജയൻ ക്രയോൺസ്, ഹസീന റസാഖ്, സന്ധ്യ ടീച്ചർ, സബരിയ, ശാമില, നസ്റിയ എന്നിവര്‍ നേതൃത്വം നല്‍കി.  ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ അഡ്മിന്‍ ടീം മെംബര്‍മാരായ നൗഷാദ് കാട്ടിൽ സ്വാഗതവും നാസർ ബാവ നന്ദിയും പറഞ്ഞു. WhatsApp Group Link

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി

September 22nd, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് ഉപയോഗ ത്തിന് നിയന്ത്രണം ഏർപ്പെടു ത്തുന്നത് വിദ്യാര്‍ത്ഥി കളുടെ മൗലിക അവകാശ ലംഘനം എന്ന് ഹൈക്കോടതി.

ഇൻറര്‍ നെറ്റ് ഉപയോഗി ക്കുവാനുള്ള അവകാശം മൗലികം ആണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കും എന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപനം ചൂണ്ടിക്കാട്ടി യാണ് ജസ്റ്റിസ് പി. വി. ആശ യുടെ ഉത്തരവ്.

കോഴിക്കോട് ചേളന്നൂര്‍ എസ്. എൻ. കോളേജിലെ പെണ്‍ കുട്ടി കളുടെ ഹോസ്റ്റലിൽ വൈകു ന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ മൊബൈല്‍ ഫോണിന് നിയ ന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി യിലാണ് കോടതി ഈ വിധി പ്രസ്താ വിച്ചത്.

പ്രായപൂര്‍ത്തിയായ വിദ്യാർത്ഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണം എന്നും കോടതി പരാമര്‍ശിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ തിനെ ചോദ്യം ചെയ്ത തിനെ തുടര്‍ന്ന് ഹരജി ക്കാരി യെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി യിരുന്നു. തുടര്‍ന്ന് പരാതി നല്‍കുക യായി രുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കൊണ്ടു വന്നത്, വിദ്യാര്‍ത്ഥി കള്‍ പഠി ക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ രക്ഷിതാക്ക ളുടെ അഭ്യർത്ഥന ഉള്ളതു കൊണ്ടാണ് എന്നായിരുന്നു അധികൃതരുടെ വാദം.

എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം എന്നീ കാര്യ ങ്ങള്‍ തീരു മാനി ക്കുവാന്‍ കഴി യുന്ന പ്രായ പൂര്‍ത്തി യായവര്‍ തന്നെയാണ് ഹോസ്റ്റ ലിലെ അന്തേ വാസികള്‍ എന്നു ള്ളത് കോളേജ് – ഹോസ്റ്റല്‍ അധികൃതരും രക്ഷിതാ ക്കളും മനസ്സിലാക്കണം.

രക്ഷിതാക്ക ളുടെ അഭ്യർത്ഥന പ്രകാരം പോലും വിദ്യാർത്ഥി കൾക്ക് മേൽ ഇത്തരം നിയന്ത്രണ ങ്ങള്‍ ഏര്‍ പ്പെടുത്തു വാന്‍ ആവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. നിയന്ത്ര ണങ്ങള്‍ റദ്ദ് ചെയ്യു കയും ഹരജിക്കാരിയെ തിരിച്ചെടുക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി
പിഴ ഇല്ലാതെ ഒരു വര്‍ഷത്തിനകം ലൈസന്‍സ് പുതുക്കാം »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine