എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

June 2nd, 2014

endosulfan-epathram

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ കാലം ദുരിത ജീവിതം അനുഭവിക്കേണ്ടി വന്ന മൂന്നംഗ കുടുംബം ചികിത്സക്കെത്തിയ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്.

കാർത്തിൿ ഏറെ കാലമായി എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കാർത്തിക്കിന്റെ മൂന്നംഗ കുടുംബമാണ് ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്. മകന്റെ അവസ്ഥയിൽ മനം നൊന്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് എഴുതി വെച്ചിരുന്നു. ഇവരുടെ മൂത്ത മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

കാര്‍ത്തിക്കിന്‍റെ ചികിത്സയ്ക്കായി തമ്പാനും കുടുംബവും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. സംഭവത്തെ കുറിച്ച് ഡി. വൈ. എസ്. പി. അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

May 8th, 2014

mullaperiyar-dam-epathram

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.

കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.

എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി

January 14th, 2014

dowry-evil-epathram

തൃശ്ശൂർ: സ്ത്രീധനത്തിനുള്ള പണം അത് നൽകാൻ കഴിയാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വായ്പയായി നൽകും എന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി. സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ വെച്ച് ഈ പ്രസ്താവന നടത്തിയത്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും സ്ത്രീധനം നൽകാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് അഞ്ചു വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നയാൾക്ക് ശിക്ഷയുടെ നാലിലൊന്ന് ശിക്ഷയും നൽകാം. ഇത്തരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥമായ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. കെ. മുനീർ കൂടി സന്നിഹിതനായ ഒരു വേദിയിൽ വെച്ചാണ് സഹകരണ മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു.

ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന ക്രിമിനൽ കുറ്റവും അതിലുപരി സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബാങ്കുകൾ സ്ത്രീധന വായ്പകൾ നൽകണം എന്ന സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു സാമൂഹിക വിപത്തായ സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുവാൻ ഒരു മന്ത്രിക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് അവർ ചോദിച്ചു.

മന്ത്രിയെ സ്ത്രീധന നിരോധന നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു വനിതാ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

October 22nd, 2013

കൊച്ചി:നരേന്ദ്ര മോഡിയെ പിന്തുണച്ചതിനു തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ്റ്റ് വി.ആര്‍.കൃഷ്ണയ്യര്‍. തന്നെ സന്ദര്‍ശിക്കുവാന്‍ എത്തിയ ആര്‍.എസ്.എസ് സര്‍ സംഘചാലകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനായ നേതാവ് എന്ന നിലയിലാണ് താന്‍ മോഡിയെ പിന്തുണച്ചതെന്നും മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ട കൂടിക്കാഴ്ചക്കിടെ കൃഷ്ണയ്യര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ മോഹന്‍ ഭഗത് നല്‍കി. താന്‍ രചിച്ച ഒരു ഗ്രന്ഥം കൃഷ്ണയ്യര്‍ മോഹന്‍ ഭഗത്തിനു സമ്മാനിച്ചു. നവമ്പര്‍ 15 നു തൊണ്ണൂറ്റൊമ്പത് വയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് മുന്‍ കൂട്ടി പിറന്നാള്‍ ആശംസയും നേര്‍ന്നാണ് മോഹന്‍ ഭഗത് മടങ്ങിയത്.

ഈ മാസം 25 മുതല്‍ നടക്കുന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെറ്റുക്കുവാനാണ് മോഹന്‍ ഭഗവത് കൊച്ചിയില്‍ എത്തിയത്. കൃഷ്ണയ്യരെ സന്ദര്‍ശിക്കുവാന്‍ മോഹന്‍ ഭഗത്തിനൊപ്പം ഏതാനും ആര്‍.എസ്.എസ് നേതാക്കന്മാരും ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു

October 16th, 2013

jazeera-against-sand-mafia-epathram

ന്യൂഡല്‍ഹി: മണൽ മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വരുന്ന ജസീറയ്ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന മന്ത്രി അടൂർ പ്രകാശിന്റെ ആരോപണത്തിനെതിരെ പ്രതിഷേധം മുറുകുന്നു. കേരള ഹൌസിൽ മന്ത്രിക്കു മുന്നിൽ നേരിട്ടെത്തിയാണ് ഇതിനെതിരെ ജസീറ പൊട്ടിത്തെറിച്ചത്. ജസീറ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മന്ത്രി അടൂർ പ്രകാശിന് ഉത്തരം മുട്ടി.

ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചു സംസാരിക്കണം എന്നും ജസീറ മന്ത്രിയോട് പറഞ്ഞു. ഈ ആരോപണം ഇംഗ്ലീഷ് പത്രങ്ങളിൽ വന്നാൽ അത് കൂടുതൽ തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും അതിനാൽ ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി തന്നെ ഇത് തിരുത്തണം എന്നും ജസീറ പറഞ്ഞു. ജസീറയുടെ വെല്ലുവിളിക്ക് മുന്നിൽ മന്ത്രി മറുപടി പറയാനാകാതെ പതറി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും
Next »Next Page » സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine