ശബരിമല ശ്രീകോവിലിൽ ചോർച്ച : പരിഹാരം ഉടന്‍ എന്ന് ദേവസ്വം ബോര്‍ഡ്

July 27th, 2022

sabarimala-epathram
പ​ത്ത​നം​തി​ട്ട : സ്വ​ർ​ണ പ്പാ​ളി​ക​ൾ പൊ​തി​ഞ്ഞ ശ​ബ​രി​മ​ല ശ്രീകോവിലിന്‍റെ മേല്‍ക്കൂരയില്‍ ഉണ്ടായ ചോര്‍ച്ച 45 ദിവസത്തിനകം പരിഹരിക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നി​റ​പു​ത്ത​രി ഉ​ത്സ​വ​ത്തി​ന്​ ന​ട തു​റ​ക്കു​ന്ന ആഗസ്റ്റ് മൂന്നിന് ശ്രീകോവിലിലെ സ്വര്‍ണ്ണ പാളി കള്‍ ഇളക്കി പരിശോധന നടത്തും.

ശ്രീകോവിലിന്‍റെ മേല്‍ക്കൂരക്ക് പുറത്ത് വിശ്വാസികൾ ദര്‍ശനം നടത്തുന്നതിന്‍റെ ഇടതു ഭാഗത്തായാണ് ചോര്‍ച്ച കണ്ടത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശബരിമല ദര്‍ശനം : കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടുവിച്ചു.

November 9th, 2020

sabarimala-epathram
തിരുവനന്തപുരം :  ശബരിമല തീര്‍ത്ഥാടന ത്തിന് എത്തുന്നവര്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. ദര്‍ശനത്തിന് എത്തുന്നതിന് 24 മണി ക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിലക്കലില്‍ ഹാജരാക്കണം.

സമീപ കാലത്ത് കൊവിഡ് ബാധിച്ചവര്‍, പനി, ചുമ, ശ്വാസ തടസ്സം, മണവും രുചിയും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങി കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള വരെയും ദര്‍ശനം നടത്തുവാന്‍ അനുവദി ക്കുകയില്ല.

ഫേയ്സ് മാസ്ക് ധരിക്കുക, ഇടക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുക, അണു വിമുക്ത മാക്കുവാന്‍ സാനി റ്റൈസര്‍ കരുതുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. മല കയറു മ്പോഴും ഇറങ്ങുമ്പോഴും തീര്‍ത്ഥാടകര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കണം.

ശബരിമലയിലേക്കുള്ള യാത്രയില്‍ ലഭ്യമായ അംഗീകൃത സര്‍ക്കാര്‍ – സ്വകാര്യ ലാബു കളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് കിട്ടിയാല്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളില്‍ വിട്ടു വീഴ്ച ചെയ്യരുത് എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി

May 30th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ശബരി മല വിഷയ ത്തില്‍ നില പാടില്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീക ളുടെ സംരക്ഷണ ത്തിനും നവോ ത്ഥാന സംരക്ഷണ ത്തിനും വേണ്ടി സർക്കാർ നില കൊള്ളും എന്നും വര്‍ഗ്ഗീയത യെ ചെറു ക്കു ന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനി യും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

നിയമ സഭ യില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച ക്കു മറു പടി പറയുന്ന തിനിടെ ആയി രുന്നു മുഖ്യ മന്ത്രി യുടെ പ്രസ്താവന. ശബരിമല യില്‍ കോടതി വിധി നടപ്പാ ക്കുക യാണ് സര്‍ക്കാര്‍ ചെയ്തത്.

കോടതി വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് എത്തി യവര്‍ക്ക് സംര ക്ഷണം നല്‍കി. നിയമ വാഴ്ച നില നില്‍ക്കുന്നി ടത്ത് ഈ നിലപാടു മാത്രമേ സ്വീക രി ക്കാന്‍ കഴിയൂ.

വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് വരുന്ന വരേ സര്‍ക്കാരിന് തട യാന്‍ കഴി യുമോ എന്നും തടഞ്ഞാല്‍ കോടതിയലക്ഷ്യം ആകും എന്നും മുഖ്യ മന്ത്രി സൂചിപ്പിച്ചു. ദര്‍ശന ത്തിന് വന്ന സ്ത്രീ കള്‍ക്ക് അക്രമി കളില്‍ നിന്നും സംരക്ഷണം നല്‍കുക യാണ് സര്‍ക്കാര്‍ ചെയ്തത്. വര്‍ഗ്ഗീയ ശക്തി കളെ പ്രതി രോധി ച്ചതാണ് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല

March 26th, 2019

sabarimala-epathram

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല. വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാദം സ‍ൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട 33 ഹര്‍ജികളാണ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല നിരീക്ഷണ സമിതിയ്ക്കെതിരായ ഹര്‍ജിയും ഇക്കൂട്ടത്തിൽ ഉള്‍പ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിൻ്റെ ഹര്‍ജികള്‍ പരിഗണിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

January 2nd, 2019

hartal-idukki-epathram
കൊച്ചി : യുവതികളുടെ ശബരിമല ദര്‍ശന ത്തില്‍ പ്രതി ഷേധിച്ച് ജനുവരി  3 വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹര്‍ ത്താല്‍ നടത്തു വാന്‍ ശബരി മല കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.

രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹര്‍ത്താല്‍. ശബരി മല കർമ്മ സമിതി ക്കു വേണ്ടി ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെ. പി. ശശികല യാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ചത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ജനുവരി നാലാം തീയ്യതി യി ലേക്ക് മാറ്റി വെച്ചു എന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ അറി യിച്ചു.

എന്നാല്‍ നാളെത്തെ ഹർത്താ ലു മായി സഹ കരി ക്കുക യില്ല എന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി അറി യിച്ചു. നിർബ്ബന്ധിച്ച് കടകൾ അടപ്പി ക്കുവാനുള്ള ശ്രമ ത്തെ ചെറുക്കും എന്നും വ്യാപാരികള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « യുവതികള്‍ ശബരി മല യില്‍ ദര്‍ശനം നടത്തി
Next Page » അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍ »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine