Wednesday, June 30th, 2010

മലയാളി ബാലിക അമേരിക്കയിലെ ഭീകര പട്ടികയില്‍

alyssa-thomas-epathramന്യൂയോര്‍ക്ക് : തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ ആറു വയസ്സ് മാത്രമുള്ള മലയാളി പെണ്‍കുട്ടിയെ അമേരിക്കയിലെ ഹോം ലാന്‍ഡ്‌ സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്‍റ് വിമാന യാത്ര യില്‍നിന്നു വിലക്കപ്പെടേണ്ട വരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീകരര്‍ എന്നു സംശയിക്ക പ്പെടുന്നവര്‍ക്ക് വിമാന യാത്ര വിലക്കുന്നതിനുള്ള അമേരിക്ക യുടെ ‘നോ ഫ്‌ളൈ’ പട്ടികയില്‍ ആണ് ഒഹായോ യിലെ ഡോക്ടര്‍ സന്തോഷ് തോമസിന്‍റെ മകള്‍ അലീസ തോമസ് ഉള്‍പ്പെട്ടത്.

അടുത്ത സമയത്ത്‌ ക്ലീവ്‌ലാന്‍ഡില്‍ നിന്ന് മിനിയാപ്പൊളിസി ലേക്ക് യാത്രക്കായി എത്തിയപ്പോഴാണ് അലീസ ‘നോ ഫ്‌ളൈ’ പട്ടിക യിലുണ്ടെന്ന് ടിക്കറ്റ്‌ ഏജന്‍സി യില്‍നിന്നും ഡോ. സന്തോഷും കുടുംബവും അറിയുന്നത്‌. ഉടനെ ഹോം ലാന്‍ഡ്‌ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ ബന്ധപ്പെട്ടപ്പോള്‍ പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ലെന്നു മറുപടി ലഭിച്ചു. തുടര്‍ന്ന്‌ കര്‍ശ്ശന പരിശോധന കള്‍ക്കു ശേഷം അലീസയ്‌ക്കു പോകാന്‍ അനുമതി നല്‍കി.

alyssa-thomas-no-fly-list-epathram

അലീസ തോമസ്‌

കുട്ടിയെ ‘നോ ഫ്‌ളൈ’ പട്ടിക യില്‍ ഉള്‍പ്പെടുത്തി യതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് എതിരെ അപ്പീല്‍ നല്കാന്‍ ഒരുങ്ങുക യാണ് മലയാളിയായ ഡോ. സന്തോഷ്. ചിലപ്പോ ഴൊക്കെ അനിയത്തി യെ ഭീഷണി പ്പെടുത്തും എന്നത് ഒഴിച്ചാല്‍ അലീസ നല്ല കുട്ടി യാണെന്നു സന്തോഷ്‌ ഹാസ്യ രൂപേണ പറഞ്ഞു. തീവ്രവാദ ബന്ധം ഉണ്ടെന്നു സംശയി ക്കുന്നവരെ യാണ്‌ അതീവ പ്രധാന്യമുള്ള ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌. അന്താരാഷ്ട്ര യാത്രക്കാരെ പ്പോലെ തന്നെ ആഭ്യന്തര വിമാന ങ്ങളില്‍ സഞ്ചരിക്കുന്ന വരെയും ‘നോ ഫ്‌ളൈ’ പട്ടിക പ്രകാരം പരിശോധിക്കണം എന്നാണ് അമേരിക്ക യിലെ നിബന്ധന.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “മലയാളി ബാലിക അമേരിക്കയിലെ ഭീകര പട്ടികയില്‍”

  1. uNNiKKuTTaN says:

    അമെരിക്ക ഒരു സംഭവം തന്നാ..
    (ഞാങ്കരുതിയതു ഞാനൊരു സംഭവമാന്നാ,
    അമെരിക്ക പുലി തന്നണ്ണാ..)
    -ഉണ്ണി

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine